Posted by Askarali

എന്റെ ജീവിതം മറ്റുള്ളവരുടേതുപോലെ തന്നെ യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു ജീവിതം. ഒരു സാധാരണ മനുഷ്യ ജീവിതം. എന്റെ അനുഭവങ്ങൾ എല്ലാം മറ്റുള്ളവരുടേതുപോലെ കാറ്റിലലിഞ്ഞ്‌ കാലത്തിൽ മറഞ്ഞ്‌ അപ്രത്യക്ഷമാകും. എങ്കിലും വിടപറയുന്നതിനു മുൻപ്‌ ഞാൻ കണ്ട ലോകത്തെപ്പറ്റി, അതിലെ സുഖഃദുഖങ്ങളെപ്പറ്റി, ജീവിത യാധാർത്യങ്ങളെപ്പറ്റി എഴുതിവയ്ക്കാൻ ഒരു മോഹം. അതിനു കഥയെന്ന പേർ വേണ്ട, വെറും കുറിപ്പുകൾ മതി. എന്റെ ജീവിതം എനിക്കു പ്രത്യേകതയുള്ളതായി തോന്നുന്നു, ഒരോ ചെറിയ അനുഭവങ്ങൾപോലും എന്നിൽ മായാത്ത മുദ്രകൾ പതിപ്പിക്കുന്നു. എനിക്കു എന്റെ ജീവിതം മുഴുവനും ഒരു വലിയ കഥപോലെ ഹ്രൃദിഷ്ടവുമാണ്‌. കഥകൾ വായിക്കാനിഷ്ടപ്പെടുന്ന എനിക്കും ഒരു കഥ പറയാനാകുമെങ്കിൽ, ഞാൻ കണ്ട നേരിട്ട ജീവിതത്തെപ്പറ്റി, മനുഷ്യരെപറ്റി, എഴുതി, അവരൊക്കെ മായാതെ, മറയാതെ, മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടം കൊടുക്കാനാകുമെങ്കിൽ, എന്നു ഞാനാശിച്ചുപോകുന്നു. ആരുമാരും അറിയപ്പെടാതെ എത്രയോ ജന്മങ്ങൾ... കൊണ്ടു നിറഞ്ഞതാണ്‌ ഈ ഭൂലോക ജീവിതം..!

പണ്ട്‌ ഇന്ത്യ വിട്ട്‌, എന്റെ കേരളം വിട്ട്, അന്യനാട്ടില്‍ ചേക്കേറേണ്ടിവന്നപ്പോള്‍ അറിഞ്ഞിരുന്നില്ല। ഞാന്‍ ഉപേക്ഷിക്കുന്നത്‌ ഇത്രയും വലിയ ഒരു നാടിനെയാണെന്ന്‌। തിരിഞ്ഞുനോക്കുമ്പോള്‍ ഒക്കെയും നഷ്ടങ്ങളുടെ ഒരു വലിയ പട്ടിക।

മുറിപ്പെട്ട ആത്മാവിനു ആശ്വാസം പകരാന്‍ അന്യനാട്ടില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ചുറ്റിനും കാണുന്ന കാഴ്ച്ചകളും കേള്‍ക്കുന്ന ശബ്ദങ്ങളും ഒക്കെയും അപരിചിതങ്ങളായിരുന്നു. പലതും ഇനിയും പിടികിട്ടിയിട്ടുമില്ല. പക്ഷെ ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരി, ഒരു വൃദ്ധ മനസ്സിന്റെ നിസ്സഹായത, കിളികളുടെ കൊഞ്ചലുകള്‍, പുത്തന്‍ മഴയുടെ ഗന്ധം, വൃശ്ച്ചികക്കാറ്റ്‌, കോവിലുകള്‍, കേരളത്തിന്റെ മുക്കിനും മൂലയിലും, ഓരോനഗരങ്ങളിലും നിന്നു വന്ന വ്യത്യസ്ത സ്‌ലാങ്ങ്‌ മലയാളം പറയുന്ന മലയാളികള്‍। അവര്‍ ഏതു സ്‌ലാങ്ങ്‌ പറഞ്ഞാലും അവര്‍ മലയാളികള്‍ തന്നെയല്ലേ. അമ്മയുടെ പ്രായമുള്ളവരെക്കാണുമ്പോള്‍ അമ്മയെ നഷ്ടമായത്‌ മറന്നു. എല്ലാവരും അമ്മമാരും അച്ഛന്മാരും സഹോദരന്മാരും സഹോദരിമാരുംഒക്കെ ആയി തോന്നുമായിരുന്നു. പക്ഷെ കാലം ചെന്നപ്പോള്‍ മനസ്സിലായി അവരൊക്കെ മാനസിക വളര്‍ച്ചയെത്താത്ത/വളര്‍ച്ചമുരടിച്ച ആര്‍ട്ടിഫിഷ്യല്‍ അമ്മമാരും സഹോദരങ്ങളുമാണെന്ന്‌. മുഖം മൂടി വച്ച കുറേ മനുഷ്യര്‍. സ്വന്തം തായ്‌വേര് നഷ്ടപ്പെട്ട്‌, അനാധത്വം പേറുന്ന അവരില്‍, ഞാന്‍ അന്വേഷിക്കുന്ന സ്നേഹമോ സാന്ത്വനമോ ഒന്നും ഒരിക്കലുംകിട്ടാനിടയില്ലെന്ന അറിവ്‌ വീണ്ടും തളര്‍ത്തി. വീണ്ടും കിളികളെയും മരങ്ങളെയും പ്രകൃതിയേയും തന്നെ ആശ്രയിക്കാന്‍ പഠിച്ചു. സൂര്യനെ അച്ഛനായി കണ്ടു. ഭൂമീദേവി അമ്മയായി, ചുറ്റിനും കാണുന്ന മനുഷ്യരെല്ലാം ഒരമ്മയുടെ മക്കള്‍ മാത്രമായി. ഭാക്ഷ പ്രശ്നമല്ലാതായി. ഒരു വാക്കിന്റെ അര്‍ത്ഥം പോലും അറിയാതെ മണിക്കൂറോളം സമയം സംസാരിക്കാന്‍ പഠിച്ചു. ഹൃദയത്തിടെഭാക്ഷയ്ക്ക്‌ വേര്‍തിരിവില്ല എന്നറിഞ്ഞു. ഇന്ന്‌ ഇരുപതു വര്‍ഷം കഴിഞ്ഞ്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ അങ്ങകലെ. ഇവിടെ ഈ ഭൂമിയില്‍ ഞാന്‍ തനിച്ചായിട്ട്‌ വളരെ വര്‍ഷം കഴിഞ്ഞിരിക്കുന്നു. സ്വപ്നഗളില്ലാത മോഹങ്ങളില്ലാതെ ചുറ്റിനും കാണുന്ന പൂക്കളെയുംമരങ്ങളെയുമൊക്കെപോലെ പ്രകൃതിയുടെ സ്നേഹത്താല്‍ ജീവിക്കുന്ന മറ്റൊരു ജീവന്‍.

ഓര്‍ത്തുവയ്ക്കാന്‍ ഓമനിയ്ക്കാന്‍ വലുതായിട്ടൊന്നുമില്ലാതിരുന്നിട്ടു കൂടി, ഈ മണ്ണില്‍ വേരുപിടിപ്പിക്കാനും ഇതിന്റെ താപാന്തരങ്ങള്‍ക്കനുഷരിച്ച്‌ ജീവിക്കുവാനും പരിചയപ്പെട്ടുകഴിഞ്ഞ ഒരു ജീവന്‍. ഇനി ഒരു വേര്‍പിരിവുകൂടി താങ്ങാനുള്ള ശക്തി ഈ ഹ്രദയത്തിനില്ല.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ പിറന്ന നാട്ടില്‍ തന്നെ ജീവിച്ച്‌ മരിക്കാന്‍ കഴിയുന്ന ഒരു ജന്മം മതി. താങ്ങാനാവുന്ന വിരഹങ്ങള്‍ മാത്രം മതി. ഈ ഇന്നുകള്‍ കൂടി എനിക്കു പ്രിയപ്പെട്ടതാകാനും അതുതന്നെ കാരണം. ഇന്നനുഭവിക്കുനന്‍ സുരക്ഷിതത്വംകൂടി നഷ്ടമായിപ്പോകുമോ എന്ന ഭയം. നിലയില്ലാ കയത്തില്‍ പെട്ടപ്പോള്‍ കിട്ടിയ കൊച്ചു കളിയോടത്തില്‍ ജീവിതം പടുത്തുയര്‍ത്തി, അതില്‍ സുരക്ഷിതത്വവും കണ്ടെത്തിയ ചുരുക്കം ചില പ്രവാസികളില്‍ ഒരാള്‍ കൂടി. ഭൂതകാലം മറക്കാന്‍ തയ്യാറായി ഇതാ ഇവിടെ...

എങ്കിലും ഓര്‍ത്തുനോക്കട്ടെ, എന്റെ ഗ്രാമത്തിനെപ്പറ്റി... ഉയിര്‍ത്തെണീപ്പിക്കട്ടെ മണ്‍ മറഞ്ഞുപോയ ഒരു ഗ്രാമജീവിതത്തെ...
തുടരും...

This entry was posted on 10:25 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments