കലികാലം  

Posted by Askarali

ജോഗിങ്ങിനു പോകാനൊരുങ്ങുന്ന ഭര്‍ത്താവിനോടെ അനിത:
ചേട്ടാ, ഇന്ന് ജോഗിംഗിനു പോകണ്ട ട്ടൊ. രാവിലെ പനിയുടെ ടാബ് ലറ്റ് കഴിച്ചതല്ലേ ഉള്ളു.
അതു ദോഷം ചെയ്യും. നാളെ ഓടാം.

അനിതയുടെ നിര്‍ദ്ദേശം തമാശയായെടുത്ത് ചേട്ടന്‍ :( ശാന്തമായി, ഒരേതാളത്തില്‍)
അനിതേ.. ,
ഇത് നീയാണോ..? ,
അല്ലല്ലൊ?,
ഇത് ഞാനല്ലെ..?,
അപ്പോള്‍ എനിക്ക് ഓടാതിരിക്കാന്‍ പറ്റുമോ..?

അനിത:-( നിത്യസംഭവമായതുകൊണ്ട് വലിയ പരാതിയില്ല) ‘ഇല്ല എന്നാപ്പിന്നെ ഓട്. അസുഖം വല്ലതും വന്നിട്ട് പിന്നെ വിഷമിച്ചോണ്ട് കാര്യമില്ലേ... ഞാന്‍ പറയാനുള്ളത് പറഞ്ഞു’

[അല്‍പ്പം കഴിഞ്ഞ്]

ചേട്ടന്‍:- അനിതേ.. ,
എന്റെ ഷര്‍ട്ടിലെ ബട്ടണ്‍ ഒന്ന് തയ്ച്ചേ

അനിത:( ചേട്ടാന്‍ ആദ്യം ചോദിച്ച അതേ ശാ‍ന്ത താളത്തില്‍)
ചേട്ടാ.. ,
ഇത് ചേട്ടനാണോ..? ,
അല്ലല്ലൊ?,
ഇത് അനിതയല്ലേ..?,
അപ്പോള്‍ എനിക്ക് തയ്ക്കാന്‍ പറ്റുമോ..?

[കലികാലമായതുകൊണ്ട് ഇപ്പോള്‍ എല്ലാറ്റിനും ഉടനുടന്‍ ഫലങ്ങളാണ്]


ഇന്‍ ദി എന്‍ഡ്,

അനിത ബട്ടണ്‍ തയ്ക്കുന്നു. അതും ധരിച്ച്, ചേട്ടന്‍ ഓടുന്നു...

ശുഭം


[ആരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍, വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു, ഈ ബ്ലോഗില്‍ വന്നു മറയുന്ന കഥാപാത്രങ്ങള്‍ വെറും സാങ്കല്പികം മാത്രമാണ്]

This entry was posted on 9:12 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments