ബ്ലോഗ്  

Posted by Askarali

ബ്ലോഗെഴുതണോ?
എഴുതാം... എഴുതാതിരിക്കാം...
ഓരോരുത്തരുടേയും ഇഷ്ടം.
കമന്റ് കിട്ടുമ്പോള്‍ വലിയ സന്തോഷമാണ്. എന്തോ ഒരംഗീകാരം കിട്ടിയ പ്രതീതി.
കമന്റ് കിട്ടണമെങ്കില്‍ അങ്ങോട്ടും പോയി കമന്റിടണം.
അയ്യോ! അതിത്തിരി മടിയുള്ള കാര്യമാണ്
അല്ലെങ്കില്‍ കമന്റില്‍ നിന്നു കിട്ടുന്ന സന്തോഷം വേണ്ടെന്നു വയ്ക്കണം.
എങ്കില്‍ ആ സന്തോഷം വേണ്ടെന്നു വയ്ക്കാം.
സന്തോഷങ്ങള്‍ വേണ്ടെന്നു വയ്ക്കലാണല്ലൊ ഒരുകണക്കിന് ജീവിതത്തിന്റെ തന്നെ വിജയം
പക്ഷെ, ഇവിടെ അത് പരാജയമായാലോ?
ഓ സാരമില്ല.
ജീവിത്തതില്‍ പരാജയങ്ങളും വേണമല്ലൊ.
വിജയമായാലും പരാജയമായാലും വല്ലതും എഴുതാന്‍ പറ്റുന്നല്ലൊ. അതുമതി തല്‍ക്കാലം.
ഈ മടുപ്പിക്കുന്ന ഏകാന്തത, ഈ വിരസത ഒന്നു മാറിക്കിട്ടുമല്ലൊ.
ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടാകാം എന്ന ഒരു ചിന്ത; എതു നല്‍കുന്ന ആശ്വാസം വേണ്ടെന്നു വയ്ക്കാന്‍ ഒരു മടി.
അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ടെന്നു വച്ചിട്ട് എന്തു കിട്ടാന്‍.
‘കണ്ടുകണങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാ‍ന്‍’, ക്ഷണപ്രഭാചഞ്ചലമീ ജീവിതം
ബ്ലോഗ് എഴുതിയാലും എഴുതിയില്ലെങ്കിലും ജീവിതം അവസാനിച്ചുകൊണ്ടിരിക്കുന്നു.
ഇത് വെറുതെ എഴുതുക മാത്രമല്ലെ ചെയ്യുന്നുള്ളു.
എഴുതാനല്ലെ ബ്ലോഗുകള്‍...
എഴുതുന്നവര്‍ക്ക് എഴുതാം...
എല്ലാം ഓരോരുത്തരുടെ ഇഷ്ടം.
ബ്ലൊഗെഴുത്തുകാര്‍ പൂരിഭാഗവും എഴുത്തുകാരാണെന്നതാണ് (എഴുതാന്‍ ഇഷ്ടമുള്ളവര്‍) ഒരു വലിയ സത്യം. അതുകൊണ്ടു തന്നെ ഇഷ്ടം പോലെ ബ്ലോഗുകളും, വിമര്‍ശ്ശകരും ഉണ്ട്.
നല്ലരീതിയില്‍, പോസിറ്റീവ് ആയി, എഴുത്തുകാരുടെ കുറ്റങ്ങളും കുറവുകളും എടുത്തുകാട്ടുന്നതതായാല്‍, വിമര്‍ശ്ശനങ്ങള്‍‍ ബ്ലോഗെഴുത്തുകാര്‍ക്ക് ഗുണം ചെയ്തേനെ. വിമര്‍ശ്ശിക്കാന്‍ ഇഷ്ടമുള്ളവര്‍ വെറുതെ സമയംകൊല്ലാനായി മാത്രം മറ്റുള്ളവരുടെ എഴ്ത്തിനെ മനപൂര്‍വ്വം ദോഷകരമായി വിമര്‍ശ്ശിക്കുന്നത് ഒഴിവാക്കിയാല്‍ നാളെ അവര്‍ക്ക് നല്ല ഒരു വിമര്‍ശ്ശകരാവാം.
നല്ല വിമര്‍ശ്ശനങ്ങള്‍ ഉള്‍ക്കൊണ്ട്, എഴുത്തിനെ മെച്ചപ്പെടുത്തിയാല്‍ നല്ല എഴുത്തുകാരാവാനും
ബ്ലൊഗ് പ്രയോജനപ്പെടും

This entry was posted on 10:39 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments