നിരര്‍ത്ഥകത  

Posted by Askarali

ഇവിടുന്ന് യാത്ര തിരിക്കാന്‍
എന്തുത്സാഹമായിരുന്നു!
ഷോപ്പിങ്ങിനു പോകാനും
സാധനങ്ങള്‍ വാങ്ങാനും ഒക്കെ

ഒരു ചെറിയ മൊട്ടുസൂചിക്കു പോലും
കടമകളും ഭംഗിയും അര്‍ത്ഥങ്ങളും
കൈവന്നിരുന്നു!

ഓരോന്നും പെട്ടിയില്‍
പാക്ക് ചെയ്യുമ്പോള്‍
ആ സാധങ്ങള്‍ക്കൊക്കെ
ഓരോ കടമകള്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നു.

ചെറിയ മിഠായികള്‍ക്ക്
കൊച്ചു കുട്ടികളുടെ വായില്‍
മധുരം നിറയ്ക്കാന്‍;
കുഞ്ഞുടുപ്പുകള്‍
അവരുടെ ദേഹം പൊതിയുമ്പോള്‍
അവരില്‍ വിരിയുന്ന സന്തോഷം
അതിലൂടെ അവര്‍ തിരിച്ചറിയുന്ന
സ്വന്തബന്ധങ്ങള്‍
ഒരു സ്പ്രേ,
ഒരു പൌഡര്‍
ഒരു നെയില്‍ കട്ടറോ
ഒരു പേര്‍സിനോ പോലും
ഓരോ മനുഷ്യരെയും സന്തോഷിപ്പിക്കാന്‍
കഴിവുണ്ടായിരുന്നു.

ഇന്നലെ അതേ ഷോപ്പിംഗ് സെന്ററില്‍
വെറുതെ കറങ്ങുമ്പോള്‍
ഒന്നും തോന്നിയില്ല
അര്‍ത്ഥമില്ലാത്ത
കുറെ പണ്ടങ്ങള്‍
ആര്‍ക്കോ വേണ്ടി
കാത്തിരിക്കുന്നു
എനിക്കുവേണ്ടിയല്ല
ഞാന്‍ നടന്നകന്നു
ഒരു വിരക്തയെപ്പോലെ.

This entry was posted on 9:28 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments