പെണ്ണും.. മണ്ണും..  

Posted by Askarali

വിഷമമുണ്ടോ?
പിന്നെ ഇല്ലാതിരിക്കുമോ!
മനുഷ്യനെ/പെണ്ണുങ്ങളെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നതിനും ഒരതിരൊക്കെ വേണ്ടേ?!
ആണുങ്ങളാണ്, സമൂഹത്തില്‍ നിലയും വിലയുമൊക്കെ ഉള്ളവരാണ്, അഭ്യസ്തവിദ്യരാണ്, മാന്യന്മാരാണ് എന്നൊക്കെപ്പറഞ്ഞാല്‍ മാത്രം മതിയോ, പെണ്ണുങ്ങളെ മാനിക്കണ്ടേ?!
ഹും! പെണ്ണെന്നു കരുതിയാല്‍ എന്താണെന്നാണ് കരുതിയത്?
ഓ. കെ, ഞാന്‍ പറഞ്ഞു തരാം..
പെണ്ണെന്നാല്‍ അമ്മയാണ് (നോട്ട് ദി പോയിന്റ്!-നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ വരണമെങ്കില്‍ ഒരു അമ്മ വേണം);
പെണ്ണെന്നാല്‍ ഭാര്യയാണ് (നിങ്ങളുടെ മക്കളെ പ്രസവിച്ചു തരുന്നത് അവളാണ്- നിങ്ങളുടെ മക്കള്‍ക്കും ഈ ഭൂമിയില്‍ വരാന്‍ ഒരു ഭാര്യ അവശ്യം കൂടിയേ തീരൂ..);
മകളാണ് (ഭൂമിയിലെ ഏറ്റവും ദിവ്യമായ മൃദുലമായ സ്നേഹത്തിന്റെ ദൂതി..);
പെണ്ണെന്നാല്‍ സഹോദരിയുമാണ് (കൂടെയും ജീവിതത്തിലുടനീളവും മാന്യമായരീതിയില്‍ ഒറ്റവച്ചുകൊണ്ട് ധൈര്യസമേതം നടക്കാന്‍..);
പിന്നെ ഒരു രഹസ്യം! പെണ്ണ്‌ കാമുകിയും ആണ്! ( ഇതുപോലെ കണ്ണടച്ച് ഇരുട്ടാക്കി നിങ്ങളെ സ്നേഹിക്കാന്‍ കഴിയുന്ന(മനസ്സില്‍/ഹൃദയത്തില്‍) മറ്റൊരു ജീവിയും ഈ ഭൂമിയില്‍ കാണില്ല!).
ഇനിയും ഉണ്ട്.. തല്‍ക്കാലം ഇത്രേം മതി..

പക്ഷെ, ഇനിയും തുടരും..
---

ഒ.കെ, ലെറ്റ് അസ് കണ്ടിന്യൂ..
പെണ്ണ് ഭൂമിയോളം ക്ഷമയുള്ളവളാണ്;
വീടിന്റെ ഐശ്വര്യമാണ്;
അന്ന ദാതാവാണ്‌ ;
അമ്മയുള്ളിടങ്ങളില്‍ ഭാര്യയുള്ളിടങ്ങളില്‍ കിട്ടുന്ന സുഭിഷത എത്ര ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയാലും കിട്ടില്ല (പേ ചെയ്യണം).
നല്ല ജോലിയും വിലയും ഒക്കെയുണ്ടായിട്ടെന്തു കാര്യം!, വൈകിട്ട് ഓഫീസിലെ സൊള്ളലൊക്കെ കഴിഞ്ഞ് വീട്ടില്‍ ചെന്നു കയറുമ്പോള്‍ ആഹാരവും, പിന്നെ ഒക്കത്ത് കൈക്കുഞ്ഞും (നമ്മുടെ കുഞ്ഞ്), കൂട്ടത്തില്‍ നിറയെ പരാതികളും (ഇറ്റ് ഇസ്സ് നാചുറല്‍), ഒക്കെയായി നമ്മളെ വെയിറ്റ് ചെയ്തിരിക്കാന്‍ ഒരു സ്ത്രീയില്ലെങ്കില്‍ ജീവിതം എന്തു ബോറായിരിക്കും! എന്ത് അര്‍ത്ഥശൂന്യമായിരിക്കും !

മിക്കവരുടെയും ഭാര്യമാരും പഠിച്ചവരായിരിക്കും.. വിദ്യാഭ്യാസം കൊണ്ട് നമ്മെപ്പോലെ (അത്ര പറ്റില്ലെങ്കിലും) നാലുകാശു സമ്പാദിക്കാനും ഒക്കെ യോഗ്യതയുള്ളവളും ആയിരിക്കും.. എങ്കിലും അവര്‍ അതൊക്കെ ദൂരെ വലിച്ചെറിഞ്ഞ്, അല്ലെങ്കില്‍ ഉള്ളില്‍ പൂട്ടിവച്ച് വെറും ഒരു ഭാര്യമാത്രമാവുകയാണ്..
അവളുടെ ശരീരം, ആരോഗ്യം, വിദ്യാഭ്യാസം, സ്വപ്നങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് അടിയറ വച്ച്, നിങ്ങള്‍ തെളിക്കുന്ന/ഒരുക്കുന്ന വഴിയിലൂടെ, അവള്‍ നിങ്ങളെ മാത്രം വിശ്വസിച്ച് കൂടെ വരികയാണ് ഒരു നിഴലുപോലെ..( ഈ സമയം വേണമെങ്കില്‍ ഒരു പാട്ടാകാം.. ‘നിഴലായ്.. ഒഴുകീവരും ഞാന്‍..’ )
എന്നിട്ടും നിങ്ങള്‍ തിരിച്ചറിയുന്നില്ല അവളുടെ സഹനതയെ!
അവളുടെ സാക്രിഫൈസുകളെ!
അങ്ങിനെ വരുമ്പോള്‍ അവളിലും ഉണ്ടാവില്ലെ ചെറിയ അഹങ്കാരമൊക്കെ? (പണ്ടില്ലായിരുന്നു, ഇപ്പോഴത്തെ പെണ്ണുങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഹും!)

[ ഇത്രയും എഴുതിയത് ആരെയും കുറ്റപ്പെടുത്താനല്ല! khaled Hosseini യുടെ A Thousand Splendid Suns വായിച്ചു തീര്‍ത്തപ്പോള്‍ ഉണ്ടായ മനോവിക്ഷോഭമാണ്..]

This entry was posted on 10:43 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments