ആത്മാവും പിന്നെ ഞാനും  

Posted by Askarali

ഇന്നലെ ഉണ്ടായിരുന്ന ഞാനല്ല ഇന്നത്തെ ഞാന്‍
ഞാന്‍ എന്നും മാറിക്കൊണ്ടേ ഇരിക്കുന്നു
കുഞ്ഞിലേ എനിക്ക് പല്ലില്ലായിരുന്നു
പിന്നെ പല്ലു മുളച്ചു
പിന്നീട് വീണ്ടും കൊഴിഞ്ഞു
വീണ്ടും വന്നു
മുടിയും അപ്രകാരം തന്നെ
തൊലിയും മാറിക്കൊണ്ടിരിക്കുന്നു
ശരീരത്തിലെ കോശങ്ങളൊക്കെ അനുനിമിഷം മാറിക്കൊണ്ടീർക്കുന്നു
പിന്നെസ്ഥിരതയുള്ള എന്താണ്‌?
എന്താണ് എന്നെ ഞാനായി തോന്നിപ്പിക്കുന്നത്‌?
എന്റെ ആത്മാവ്‌.
അത്‌ ഞാൻ ഓർമ്മവച്ചനാൾ മുതൽ-
എന്റെ കൂടെയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.
അതാണ് എന്നെ എനിക്ക് കാണിച്ചു തരുന്നത്
അത്‌ എന്റെതാണെന്നു ഞാൻ കാണുന്നു
എന്റെ ശരീരത്തിനുള്ളതാണെന്നു കരുതുന്നു

മാറാത്ത ചിലതൊക്കെയുണ്ട്‌
ഒരു ചെറിയ മറുക്‌
കയ്യിലെ രേഖകൾ.
[ഒരുപക്ഷെ അതുകൊണ്ടാകുമോ അതു നമ്മുടെ ഭാവി പ്രവചിക്കുവാനുള്ള എന്തോ ഒന്ന് അടങ്ങിയിരിക്കുന്നതെന്നു പറയുന്നത്‌?]

എന്തായാലം ഇന്നലത്തെ ഞാനല്ല ഇന്നത്തെ ഞാൻ.
കഴിഞ്ഞ വർഷത്തെയും അല്ല
പത്തുവർഷം മുൻപുള്ള ഞാനുമല്ല ഇന്നത്തെ ഞാൻ
കുഞ്ഞിലെ ഉള്ള ഞാനുമല്ല ഇന്നത്തെ ഞാൻ
ഞാൻ ഇന്നു കാണുന്ന എന്റെ ശരീരം
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു കവചം മാത്രം
[ആത്മാവു മാത്രമാണ്‌ സ്ഥിരമായിട്ടുള്ളത്‌ എന്നു പറയുന്നത്‌ ഇതുകൊണ്ടാകുമോ?
ശരീരം നശിച്ചുകഴിഞ്ഞാലും അത്‌ ഇവിടെ ഉണ്ടാകും.]


എന്റെ അച്ഛനും അമ്മയും കൂട്ടുകാരും ഒക്കെ മാറിക്കൊണ്ടിരിക്കുന്നു.
ചെറുതിലെ ഞാന്‍ കണ്ട അച്ഛനും അമ്മയുമല്ല ഇപ്പോഴത്തേത്
അവരില്‍ പണ്ടത്തെ സുരക്ഷിതത്വമില്ല.
പകരം അവര്‍ അരക്ഷിതരാണ്.
അവരില്‍ പണ്ടത്തെ പ്രകൃതവും രൂപം കൂടി മാറിയിരിക്കുന്നു.
എന്നിട്ടും എന്റെ ആത്മാവ് അവരുടെ ആത്മാവിനെ തിരിച്ചറിയുന്നു.
അംഗീകരിക്കുന്നു.
അവരുടെ ഇപ്പോഴത്തെ ശരീരം എനിക്ക് അപരിചിതമാണ് എന്ന് ഞാന്‍ അറിയുന്നു
എങ്കിലും അവര്‍ എന്റെ അച്ഛനും അമ്മയുമാണ്.
അതെ അവരില്‍ കുടികൊള്ളുന്ന ആത്മാവ്
അതാണ് എന്റെ ആത്മാവ് തിരിച്ചറിയുന്നത്.

[ വായിക്കാന്‍ ആരെങ്കിലും വന്നോ? വല്ലതും മനസ്സിലായോ? എനിക്കും മനസ്സിലായില്ല!.എന്റെ ആത്മാവിന്റെ ഭാക്ഷയാണിത്]

This entry was posted on 11:09 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments