നോ തിങ്കിംഗ്...  

Posted by Askarali

അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു.
സ്നേഹിച്ചോളൂ, നോ പ്രോബ്ലം (നമ്മൾ നമ്മുടെ നിലവിട്ട് കളിക്കരുതല്ലൊ! അല്പം കഴിഞ്ഞ് വന്ന് ‘അമ്മേ, ഞാൻ അമ്മയെ വെറുക്കുന്നു’ എന്നും പറയും.. ആത്മേ... സംയമനം.. സംയമനം..)
അമ്മേ, അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടോ?
പിന്നില്ലേ, നിങ്ങൾ രണ്ടുപേരും കഴിഞ്ഞേ എനിക്ക് ലോകത്തിൽ മറ്റെന്തിനോടും സ്നേഹമുള്ളൂ.
അച്ഛനോട് അമ്മയ്ക്ക് സ്നേഹമില്ലേ?
അച്ഛനോട് സ്നേഹമല്ല,
ങ്ങ്ഹേ! സ്നേഹമില്ലേ?!
സ്നേഹമല്ല; അതിനുമപ്പുറം ഒരു ബന്ധമാണ് ഉള്ളത്. .(സ്നേഹിച്ചാൽ പിന്നെ പൊസ്സസ്സീവ് ആകും.. പിന്നെ വഴക്കാവും.. അതുകൊണ്ട് സ്നേഹത്തിനെ ഡൈവേർസിഫൈ ചെയ്തു.. എഴുത്ത്, പ്രകൃതി, ബ്ലോ‍ഗ്.. എന്നിങ്ങനെ!)
വേണമെങ്കിൽ അതിനെ ‘ജീവിതം’ എന്നു വിളിക്കാം..
അച്ഛൻ സന്തോഷമായിരുന്നാലേ അമ്മയ്ക്ക് ആ ദിവസം എന്തെങ്കിലും ചെയ്യാൻ പോലും തോന്നൂ..
നിങ്ങളെ നോക്കണമെങ്കിലും, ബ്ലോഗ് എഴുതണമെങ്കിലും, സ്വപ്നം കാണണമെങ്കിലും, ചെടി നടണമെങ്കിലും ഒക്കെ...
ഓക്കെ.. ഓക്കെ..
*

ഇനി, ദുഃഖിക്കാതിരിക്കാൻ ഒരു കുറുക്കുവഴി ...

ദുഃഖിക്കാതിരിക്കാൻ ഒരെളുപ്പവഴി!
‘സ്റ്റോപ്പ് തിങ്കിംഗ്’.. ‘ചിന്തകൾ നിർത്തുക’.
നമ്മൾ (ഞാനല്ല) വണ്ടിയൊക്കെ ഓടിച്ചുകൊണ്ടു പോകുമ്പോൾ പെട്ടെന്നു റോഡിനു നടുവിൽ സ്റ്റോപ്പ് സൈനും പിടിച്ചോണ്ട് ഒരു പോലീസ് നിൽക്കുന്നകാണുമ്പോൾ കാല് അറിയാതെ ബ്രേക്കിൽ ചവിട്ടിപ്പോകില്ലേ..? ആ.. അതുപോലെ.. ച്ഛടേന്ന് ചിന്തകളും സ്റ്റോപ്പ് ചെയ്യുക.

ഇനി ‘സ്റ്റോപ്പ് തിങ്കിങ്ങി’നു ഒരു ഉദാഹരണ കഥപറയാം ട്ടൊ,
ഇന്നലെ ഒരു ബ്ലോഗ് വായിച്ചപ്പോൾ കണ്ട ലിങ്കിലൂടെ പോയി വായിച്ച പത്രവാർത്ത (അല്ലെങ്കിൽ നോ പത്രം വായന) ഉദാഹരണമായി എടുക്കാം..
ഒരു അച്ഛൻ (ഒരു മാനസിക രോഗി) മൂന്ന് സുന്ദരി പെണ്മക്കളെയും അവരുടെ അമ്മയെയും കൊടുമപ്പെടുത്തി (പീഢിപ്പിച്ച്) ഒരു പരുവമാക്കിയ കഥയാണ്! ഒടുവിൽ അയൽ‌പ്പക്കക്കാർക്കോ ദയതോന്നി രക്ഷപ്പെടുത്തിപോലും! ബി.ഏ ക്കോ മറ്റോ പഠിച്ചുകൊണ്ടിരുന്ന സുന്ദരി അച്ഛന്റെ വാക്കല്ലാത്ത അടി കൊണ്ട് കഴുത്തൊടിഞ്ഞ്, കോഴിയെപ്പോലെ തളർന്ന് ഇരിക്കുന്നു!! അമ്മ എല്ലും തോലുമായി.. ഇനിയൊരു സഹോദരി സംഭവിച്ചതൊന്നും അംഗീകരിക്കാൻ കൂട്ടാക്കാതെ സമനില തെറ്റിയ മനസ്സുമായി.. നാല് പെർഫക്റ്റിലി നോർമ്മൽ ലേഡീസിനെ ഒരു മനുഷ്യൻ വിചാരിച്ചപ്പോൾ ഇത്രയുമൊക്കെ ആക്കാൻ സാധിച്ച; അനുവദിച്ചുകൊടുക്കുന്ന; സമൂഹത്തിനെയാണോ, ആചാരങ്ങളെയാണോ, അതോ ആ മനുഷ്യനെയോ കുറ്റം പറയേണ്ടത്?
ആരെ വേണമെങ്കിലും കുറ്റം പറയാം.. വെളിയിൽ നിന്ന് കാണുന്നവർക്ക്.. (ഞാൻ പറയും, പെണ്ണുങ്ങളുടെ സുരക്ഷിതത്വത്തിന് പണ്ടത്തെ മരുമക്കത്തായമായിരുന്നു ഭേദം എന്ന്)
പക്ഷെ, ആ അമ്മയ്ക്കും മക്കൾക്കും ആരോടും പരാതിയില്ല..കാരണം..?! അവർ വളരെ നേരത്തെ തന്നെ തിങ്കിംഗ് സ്റ്റോപ്പ് ചെയ്തിരുന്നു.. അപ്പോൾ അവർ സത്യത്തെ കണ്ടു!
അച്ഛന്റെ നിലതെറ്റിയ മാനസികാവസ്ഥയാണ് തങ്ങൾക്ക് സഹിക്കേണ്ടുന്ന പീഢനങ്ങൾക്കൊക്കെ ഉത്തരവാദി എന്നു മനസ്സിലാക്കാൻ അവർക്ക് തിങ്കിംഗ് സ്റ്റോപ്പ് ചെയ്യേണ്ടി വന്നു. പിന്നെ ശരീരത്തിന്റെ വേദന മാത്രം സഹിച്ചാൽ മതി. മനസ്സിനു വേദനയിൽ നിന്നും മുക്തമാകാം..
അതുകൊണ്ടല്ലെ, രക്ഷപ്പെട്ടതിനുശേഷവും ‘അച്ഛനു ശിക്ഷയൊന്നും കൊടുക്കണ്ട, അസുഖം ചികിത്സിച്ചു ഭേദമാക്കിയാൽ മതി’ എന്ന് അവര്‍ പറയാൻ കാരണം...!

ഇനി, ചിന്തിച്ചാലൊരന്തവുമില്ലാതെ, ഒരു ന്യായവും കണ്ടെത്താനാവാതെ, നരകിച്ചു മരിച്ച; ജീവിക്കുന്ന; ജീവനുകളും ഭൂമിയിൽ ഉണ്ട്.. അവിടെയും ‘സ്റ്റോപ്പ് തിങ്കിങ്ങ്’ മാത്രമേ രക്ഷയുള്ളൂ...
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കൊണ്ടോ, കളിച്ചുകൊണ്ടോ ഒക്കെ ഇരിക്കുമ്പോൾ പെട്ടെന്ന്, ഭൂകമ്പത്താലും, സുനാമിയാലും, യുദ്ധത്താലും, ഒക്കെ മേൽക്കൂര ഇടിഞ്ഞുവീണും, മണ്ണിനടിയിൽ പെട്ടും, വെള്ളത്തിൽ മുങ്ങിയും, തീയിൽ പെട്ടും ഒക്കെ.. ആർക്കും രക്ഷപ്പെടുത്താനാവാതെ പരസ്പരം നോക്കി മരിച്ചുകൊണ്ടിരിക്കുമ്പോൾ..?! (മുതിർന്നവർക്കറിയാം ഇതൊക്കെ പ്രകൃതിക്ഷോഭവും മറ്റും ആണെന്ന്. പിഞ്ചുകുട്ടികൾ പെട്ടെന്നു സംഭവിക്കുന്ന ആ ദുർഗതി, വേദന, വെപ്രാളം ഒക്കെ എന്താണെന്നു കരുതി സമാധാനിക്കും!!) അപ്പോഴും ‘സ്റ്റോപ്പ് തിങ്കിംഗ്’..‘ചിന്തിക്കാതിരിക്കുക.’ ആരോടും ന്യായത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും യാചിക്കാതിരിക്കുക.. അനുഭവിക്കുന്ന സത്യത്തെ മാത്രം അംഗീകരിക്കുക.

ആത്മയുടെ വീടിന്റെ പിറകിലെ ചെടികൾ ഒന്നായി ഒരുദിവസം അപ്രത്യക്ഷമായപ്പോഴും ഈ ഫീലിംഗ് ആയിരുന്നു! ചിന്ത നിലച്ചപോലെ! ഒരു വഴിക്കും ചിന്തിക്കാനാകുന്നില്ല. ഇപ്പോഴും പിറകിലെ ശൂന്യത കാണുമ്പോൾ വേദനയോ ദേഷ്യമോ ഒന്നും അല്ല. ഒരു നിസ്സംഗത. സത്യത്തെ അംഗീകരിക്കൽ.. അതല്ല; ആരെങ്കിലും മനപൂർവ്വം ചെയ്തതാണെന്നോ മറ്റോ ഒക്കെ ചിന്തിക്കാൻ പോയാൽ പിന്നെ മനസ്സിനു ഒരു സ്വസ്ഥതയും കാണില്ല. ഒന്നോടെ അപ്രത്യക്ഷമായ പേരയുടെ ഒരു ശാഖ പണ്ട്, ആത്മയോട് ചോദിക്കാതെ പെയിന്റ് അടിക്കാൻ വന്നവർ വെട്ടിക്കളഞ്ഞതിനും ഒക്കെ എത്രനാൾ വിഷമിച്ചും പരിതപിച്ചും ഒക്കെ നടന്നിരുന്നു! ഇപ്പോൾ എല്ലാം ഒരുമിച്ചു പോയിട്ടും ഈ നിസ്സംഗത വരാൻ കാരണമെന്തേ..?! ആർക്കറിയാം...

(ആർക്കും വായിക്കാനും കമന്റെഴുതാനും ഒന്നും സമയവും സൌകര്യവുമില്ല എന്നറിയാം എങ്കിലും എഴുതാൻ തോന്നുമ്പോഴല്ലെ എഴുതാൻ പറ്റൂ.. ഒന്നു പറഞ്ഞോട്ടെ, ആത്മയ്ക്ക് ആരോടും സ്നേഹക്കുറവോ ഒന്നും ഇല്ല. സ്നേഹം കൂടിപ്പോകുന്നതുകൊണ്ടുള്ള കുഴപ്പങ്ങളേ ഉള്ളൂ.. സ്വയം ശ്വാസിച്ചു നേരെയാക്കാൻ നോക്കുമ്പോൾ അറിയാതെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നെങ്കിൽ ദയവുചെയ്ത് ക്ഷമിക്കുക.)

This entry was posted on 11:08 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments