മൌനം  

Posted by Askarali

എനിക്കിഷ്ടപ്പെട്ട കുറേ ചൊല്ലുകള്‍...
‘ മൌനം വിദ്വാനും ഭൂഷണം വിഡ്ഡിക്കും ഭൂഷണം’
ഞാന്‍ ചിലപ്പോള്‍ ഒന്നുമറിയാതെ വിഡ്ഡിത്തം പുറത്തറിയാതിരിക്കാനായി മൌനം പാലിക്കുമ്പോള്‍ പിന്നീട് അതൊരു ബുദ്ധിജീവിയുടെ മൌനമായി ആളുകള്‍ വ്യാഖാനിച്ചിട്ടുണ്ട്
ബുദ്ധിജീവി ചമഞ്ഞ് മിണ്ടാതിരിക്കുംബോള്‍ വിഡ്ഡിയായും മാറിയിട്ടുണ്ട്.

അതുപോലെ, വളരെ ബുദ്ധിമാന്മാരും, ഭ്രാന്തന്മാരും, മൌനികള്‍ക്കും ഒക്കെ ഒരേ ലക്ഷണമാണ്. ഒരു തരം അന്തര്‍മുഖത്വം.

ഇപ്പോള്‍ ഒന്നുകൂടി ഓര്‍മ്മ വന്നു. “ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും”. അതും ഞാനുമായും അഭേദ്യമായ
ബന്ധമുണ്ട്. ചിലപ്പോഴൊക്കെ എന്റെ ശുദ്ധത്തരം ഒരുപാടു ദുഷ്ടഫലങ്ങള്‍ വരുത്തിവച്ചപോലെ

ഇനിയും കുറെയൊക്കെ ഇന്നലെ ആലോചിച്ചു. എഴുതാന്‍ വന്നപ്പോള്‍ മറന്നുപോയി.

This entry was posted on 10:37 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments