അനുകരണമാണ് കല  

Posted by Askarali

കല എന്നാല്‍ അനുകരണമാണ്.
അനുകരണത്തില്‍ നിന്നുമാണ് കലയുടെ ഉത്ഭവം തന്നെ.
ഒരാള്‍ പ്രകൃതില്‍ ഒരു സുന്ദരമായ പുഷ്പം കാണുമ്പോള്‍ സന്തോഷിക്കുന്നു
അയാള്‍ക്ക് ആ പൂവിനെ അത് തന്നില്‍ ഉണ്ടാക്കിയ അവസ്ഥയില്‍ പകര്‍ത്തിവയ്ക്കാന്‍ ഉള്‍ക്കടമായ ആഗ്രഹം ഉണ്ടാകുന്നു. ഒരു ചിത്രകാരന്‍ ജനിക്കുന്നു!
മറ്റൊരാള്‍ ഒരു ചേരിയിലെയോ മറ്റോ, ജീവിതം മാറിനിന്നു വീക്ഷിക്കുന്നു. അയാള്‍ക്ക് താന്‍ കണ്ട രംഗങ്ങള്‍ മനസ്സില്‍ പതിയുന്നു. പകര്‍ത്തിവയ്ക്കാന്‍ ആഗ്രഹമുദിക്കുന്നു. ഒരു കഥാകാരന്‍ ജനിക്കുകയായി...
ഒരു കുയിലിന്റെ നാദം കേട്ട് അനുകരിക്കുന്ന കുട്ടി പില്‍ക്കാലത്ത പാട്ടുകാരനാകാം...
പ്രകൃതിയിലെ പലേ ശബ്ദങ്ങളും അനുകരിക്കാനുള്ള വാസനയില്‍ നിന്നും സംഗീതം ഉടലെടുക്കുന്നു.
കടലിന്റെ അലര്‍ച്ച സംഗീതമാവുന്നു;
മഴയുടെ ഇരമ്പല്‍ സംഗീതമാവുന്നു;
കാറ്റിന്റെ മൂളല്‍ സംഗീതമാവുന്നു;
വണ്ടിന്റെ മുരള്‍ച്ച;
കുയിലിന്റെ നാദം;
പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ശബ്ദങ്ങളെല്ലാം അവാഹിച്ചനുകരിച്ച് പാടുന്നു സംഗീതജ്ഞര്‍...

ചിലര്‍ അറിഞ്ഞുകൊണ്ട് മനപൂര്‍വ്വം അനുകരിക്കുമ്പോള്‍ ജന്മസിദ്ധമായി കലാവാസന ഉള്ളവരും ഉണ്ട്. അറിഞ്ഞും ചിലപ്പോള്‍ തന്നത്താനറിയാതെയും മനുഷ്യര്‍ മറ്റുള്ളവരെ അനുകരിച്ചുപോകുന്നു കലയായാലും ജീവിതമായാലും.
അനുകരണമാണ് കലയും;
അനുകരണം തന്നെയാണ് ജീവിതവും.

This entry was posted on 9:41 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments