വീണ്ടും ചില ജീവിത വിശേഷങ്ങള്‍..  

Posted by Askarali

ഹൃദയരക്തത്തില്‍ ചാലിച്ചെഴുതുന്ന വരികള്‍ക്കേ
ജീവനുണ്ടാവൂ
കൈവിട്ടുപോകുമെന്നറിയാമായിരുന്നിട്ടും
സ്നേഹിക്കുന്നോര്‍
തിര വന്ന് തല്ലിയുടയ്ക്കുമെന്നറിയാമായിരുന്നിട്ടും
മണല്‍ വീട് കെട്ടുന്നോര്‍..
ഇവര്‍ക്കൊക്കെ കാണും ഓരോ കദനകഥകള്‍.
നഷ്ടമാകുമെന്നറിയാമായിരുന്നിട്ടും
വെറുതെ..
പടുത്തുയര്‍ത്തുന്നോര്‍..

സന്തോഷം എന്നാല്‍ എന്താണ്?!

ഒരാളുടെ സന്തോഷം ആയീരിക്കില്ല മറ്റൊരാളുടെ സന്തോഷം. ഒരാള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് ദുഃഖമാകാം ഉണ്ടാക്കുക. ഒരിക്കല്‍ നമ്മെ സന്തോഷിപ്പിച്ചവ പിന്നീട് സന്തോഷമേ തരാത്ത ഒരു വസ്തുവായും വരാം. ഒരു സ്പ്രേ തന്നെ എടുക്കൂ, അതിന്റെ മണം കുറഞ്ഞു കുറഞ്ഞ്, ഒടുവില്‍ അത് ദൂരെ എറിയേണ്ട അവസ്ഥ വരും. ഈ ഉലകത്തിലെ എല്ലാം അങ്ങിനെയാണ്, കാലപ്പഴക്കത്താല്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന വ്സ്തുക്കള്‍. സ്നേഹവും വെറുപ്പും ഒക്കെ അത്തരത്തിലുള്ളതാണ്.
പണ്ട് പ്രേമത്തെപ്പറ്റി പറയുമ്പോള്‍ മി. ആത്മ പറയും “അവനെ പത്ത് ദിവസം പട്ടിണിക്കിട്ടാല്‍ അല്ലെങ്കില്‍ കഴിക്കാനിടവും ഭക്ഷണവും ഒന്നിമില്ലാതിരുന്നാല്‍ പ്രേമിക്കാനു തോന്നില്ല , എന്നൊക്കെ
(പ്രാക്ടിക്കല്‍!). എല്ലാം തികഞ്ഞിരിക്കുമ്പോഴാണ് ആര്‍മാദിക്കാനായി പ്രേമം സ്നേഹം എന്നൊക്കെ പറഞ്ഞ് അതിന്റെ പുറകേ പോകുന്നത് എന്നായിരുന്നു ഒരു 30 വയസ്സുവരെയും ആത്മ ശക്തിയുക്തം പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ എന്തോ ഒരു തളര്‍ച്ച. ഇങ്ങിനെ ഇപ്പം ഞാന്‍ മാത്രം ലോകത്തിലെ ഇത്രയും ശക്തമായ ഒരു വികാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് നടന്നിട്ടെന്തുകിട്ടാന്‍! എങ്കിപ്പിന്നെ സപ്പോര്‍ട്ട് ചെയ്ത് നോക്കാം..
അതിന്റെ ആദ്യപടിയായിട്ടാണ് കവിതകളെഴുതി നോക്കിയത്. കവിതയിലൂടെ സപ്പോര്‍ട്ട് ചെയ്ത് നോക്കാം എന്നു കരുതി.. എന്തൊക്കെയോ തട്ടിക്കൂട്ടി.പക്ഷെ, യധാര്‍ത്ഥ്യവും സാങ്കല്പികവും തന്നില്‍ അജഗജാന്തരം വ്യത്യാസമുണ്ടാവുമല്ലൊ, അതുകൊണ്ട്, കവിതയ്ക്കും ജീവനൊന്നും കാണില്ല..

[പബ്ലിക്ഷ് ചെയ്തു കഴിഞ്ഞ് പോയി ഒരു ചായ കുടിച്ചപ്പോള്‍ ഓര്‍ത്തു, ദൈവമേ ആത്മേ നീ ചത്തു!
നീ പ്രേമത്തെപ്പറ്റി ഒക്കെ എഴുതിയിട്ടല്ലെ വന്നു ചായകുടിക്കുന്നത്!
പിന്നീട് സമനില കൈവരിച്ചപ്പോള്‍..
‘ഓ, ഇനിയിപ്പോള്‍ ഒരിച്ചിരി എഴുതിയാലെന്ത്, എഴുതിയില്ലെങ്കിലെന്ത്.. നല്ല പ്രായമൊക്കെ കഴിഞ്ഞില്ലെ, പണ്ടത്തെ കണക്കായിരുന്നെങ്കില്‍ അമ്മുമ്മയാകാനുള്ള പ്രായം ഒക്കെ ആയി
നീ ഭയക്കണ്ട ആ‍ാത്മേ..]
അപ്പോള്‍ പറയാന്‍ വന്നത്,
സന്തോഷം ഓരോരുത്തരുക്കും ഓരോ വിധത്തിലായിരിക്കും.ഒരാള്‍ക്കുതന്നെ കാല‍പ്പഴക്കം കൊണ്ട് സന്തോഷം തോന്നുന്നതും വ്യത്യാസപ്പെടും. ഉദാഹരണമായി,
ഒരു 15 വര്‍ഷം മുന്‍പ് ഫ്ലാറ്റിലെ ഏകാന്തതയില്‍ കണ്ണും മിഴിച്ചിരിക്കുമ്പോള്‍ യാതൊരു വസ്തുവിനും ആത്മയെ സന്തോഷിപ്പിക്കാനില്ലായിരുന്നു. അപ്പോള്‍‍ ഒരു ദിവസം, ഒരു 4 മണിയായപ്പോള്‍ ഒരു ചായയിട്ടു കുടിച്ചു. ഹൊ! ഒരു ചായക്ക് മനുഷ്യനെ ഇത്രമാത്രം സന്തോഷിപ്പിക്കാന്‍ കഴിയും എന്നത് ആദ്യത്തെ അറിവായിരുന്നു! പിന്നെ ഇടയ്ക്കിടെ ചായകുടി ഒരു ശീലമായി. ഇപ്പോള്‍ നേരം ഇരുട്ടും മുന്‍പ് ചുരുങ്ങിയത് ഒരു 5 ചായയെങ്കിലും വേണം.
പക്ഷെ, ഇപ്പോള്‍ ചായ കുടിക്കുന്നതുകൊണ്ടു മാത്രം സന്തോഷം കിട്ടുന്നോ?
ഇല്ലാ..
ബ്ലോഗെഴുതണം.. തുടങ്ങി നിരവധി കാര്യങ്ങളാണ്..
പക്ഷെ, ബ്ലോഗെഴുതണമെങ്കില്‍ സന്തോഷം വേണം..
സന്തോഷം വേണമെങ്കില്‍ ചായ കുടിക്കണം..
അപ്പോള്‍ ഈ സന്തോഷങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് എന്നൊക്കെ നമുക്ക് ചുരുക്കിപ്പറയാം..

അപ്പോള്‍ ഇവിടെ വന്ന എല്ലാരുക്കും പെരുത്ത് സന്തോഷായി എന്നറിഞ്ഞതില്‍ ഞമ്മക്കും പെരുത്ത് സന്തോഷായി. 10.6.09പിന്നെ എഴുതാന്‍ വന്നതെന്താന്നു വച്ചാലെക്കൊണ്ട്,
സന്തോഷത്തിന്റെ കര്യമല്ലീ ഞമ്മ പറഞ്ഞോണ്ട് വന്നത്,
എന്നാ കേട്ടോളീ,
ഇന്നലെ മുതല്‍ക്ക് ഞമ്മക്ക് വേറൊരു പൂതി..
അരോടും പറയല്ലീ..
ഇന്നലെ മകാളോട് കൂടീരുന്ന് ‘പ്രൈഡ് ആന്റ് പ്രിജുഡീസ് ’കണ്ട്. (എന്താ ഞമ്മക്ക് കണ്ടൂടെ? ഇപ്പഴേ തരം കിട്ടിയുള്ളൂ കാണാന്‍)
സത്യം പറയാമല്ല്, ഇനി ഞമ്മക്ക് ഒരു ജന്മമുണ്ടെങ്കി, ആദ്യം ഈ കാലത്തിനെ പിടിച്ച് പുറകോട്ട് കൊണ്ട് പോകണം; ഞമ്മക്ക് ഇംഗ്ലീഷുകാരുടെ ഈ പ്രൈഡ് ആന്റ് പ്രിജുഡീസും, ജെയിന്‍ ഐറും ഒക്കെ ജീവിച്ചിരുന്ന ആ കാലഘട്ടത്തീ പോകണം..
എന്നിട്ട് അവിടത്തെ ഗ്രാമത്തില് പോയി ജനിക്കണം.
ഹായ്! ഗ്രാമഭംഗി എന്നൊക്കെ പറഞ്ഞാല്‍ അതല്ലീ.
ഉള്ളതു പറയണമല്ലാ, (എന്നെ ആരും തല്ലാന്‍ വരല്ലെ) എല്ലാ ഭംഗിയും അവരുടെതു തന്നെ.
നമ്മളീ ഗോഡ്സ് ഓണ്‍ കണ്ട്രീ എന്നൊക്കെ വീമ്പടിച്ചിട്ട് അനുകരിക്കുന്നത് ആരെയാണ്?
അവരെത്തന്നെ..
അപ്പം നുമ്മ പറഞ്ഞോണ്ടു വന്നത്,
ഇനി ഒരു ജന്മമുണ്ടെങ്കില്‍ പണ്ട് പണ്ടത്തെ ഇംഗ്ലീഷ് നാട്ടിലെ ഗ്രാമത്തില്‍ ആ കുന്നുകളുടെയും
പച്ചപ്പുകളുടെയും പൂക്കളുടെയും ഒക്കെ നാട്ടില്‍, അങ്ങിനെ ഒരു നീണ്ട വേഷവും ഒക്കെ ഇട്ട് അങ്ങിനെ
വിലസി ജീ‍വിക്കണം എന്നതാണ് (ഇപ്പോഴത്തെ ഇംഗ്ലീഷുകാരല്ല കേട്ടാ, അവരൊക്കെ വെറും ജാഡക്കാര്‍. ഇന്ത്യേല് ജനിച്ചിട്ട് ഇംഗ്ലീഷുകാരെ അനുകരിക്കേം വേണ്ട. ഞമ്മക്കവിടെ ഒരു ഇംഗ്ലീഷുകാരിയായി തന്നെ ജനിക്കണം.അമേരിക്കേലല്ല. ബ്രിട്ടണില്)
ങ്ങ്ഹേ! അവരുക്ക് മൊറാലിറ്റി ഇല്ലെന്നാ??!
മൊറാ‍ലിറ്റി ഉള്ളത് അവരക്കേ ഉള്ളൂ എന്നാ ഞാമ്പറേണേ.
എന്തൊരു സത്യസന്ധത!
നമ്മടെ കുന്നും മലേം പോലൊന്നുമല്ല അവരുടെത് . എന്തൊരു വിസ്തൃതി! എല്ലാറ്റിലും വിശാലതയാണവര്‍ക്ക് സര്‍വ്വത്ര വിശാലത! എങ്ങും വിശാലത! എവിടെയും വിശാലത!..
പിന്നെ അങ്ങിനെ.. തെറ്റൊന്നുമില്ലാത മാതൃഭാക്ഷപോലെ ഇംഗ്ലീഷില് കസറി സംസാരിച്ച്,
അങ്ങിനെ നടക്കണം..

[ഒരു ദുര്‍ബ്ബല/കിറുക്ക് നിമിഷത്തില്‍ എഴുതിപ്പോയത്.ആത്മ‍ ആരെയാണ് അനുകരിച്ചത് എന്നൊന്നും ആത്മക്കറിയില്ല. ഏതൊക്കെയോ ബ്ലോഗ് ഇപ്പോള്‍ പോയി വായിച്ചിട്ട് വന്ന് ചൂടോടെ എഴുതിയതാണ്. (പിന്നെ ലന്തന്‍ ബത്തേരിയും) ക്ഷമിക്കുമല്ല്? അല്ലെങ്കിപ്പിന്നെ ഡെലീറ്റ് ചെയ്തിട്ട്, രണ്ടൂ ദിവസം വിഷമിച്ചിട്ട്, പിന്നെ മര്യാദയ്ക്കെഴുതാം.മനുഷ്യന്‍ എപ്പോഴും ഒരുപോലെ ഇരിക്കണമെന്നൊക്കെ പറേണത് ശ്ശി കഷ്ടാ‍ണേയ് ]

This entry was posted on 10:23 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments