എന്റെ ബ്ലോഗെഴുത്ത്- ഒരു ന്യായീകരണം  

Posted by Askarali

അപ്പുറത്ത മുറിയില്‍, മകൻ കുത്തിയിരുന്ന് പരീക്ഷയ്ക്ക്‌ പഠിക്കുകയാണ്‌. രണ്ടും മൂന്നും മണിവരെ. അവനു കൂട്ടിരിക്കുന്നതിനിടയിൽ, ‘അങ്കവും കാണാം താളീം ഒടിക്കാം’ എന്ന മട്ടിൽ ഞാന്‍ ബ്ലോഗും എഴുതി, കൂട്ടരിക്കുന്നു‌. അവന്‍ ഇടക്കിടക്ക്‌ വന്നു നോക്കുമ്പോള്‍ ചെറിയ നീരസവും തോന്നുന്നുണ്ട്‌. അമ്മയ്ക്ക്‌ വട്ടായോ എന്നപോലെ...
ഇടക്കൊരിക്കല്‍ നീരസം സഹതാപമായി മാറിയപ്പോള്‍ ഉപദേശം തന്നു, “ അമ്മ ഒരു കാര്യം ചെയ്യ്,
ഒഴിവു സമയങ്ങളില്‍ നല്ല നല്ല ബുക്കുകള്‍ എടുത്ത് വായിക്ക്, അപ്പോള്‍ ഒരിക്കല്‍ അമ്മയ്ക്ക് നല്ല ഒരെഴുത്തുകരിയാകാം”. ഈ ബ്ലോഗെഴുത്ത് ഒരു ‘യൂസ് ലസ്സ്’ ആയ കാര്യമാണെന്നാണോ അവനും ഉദ്ദേശിക്കുന്നത്! എന്റെ ഉള്ളൊന്നു കാളി. ( അതെ, അതെ, ബുക്കുകളൊക്കെ വായിച്ച് വലിയ ആളാകാന്‍ തുടങ്ങിയതായിരുന്നു. ഇപ്പോള്‍ ബുക്ക് വായിക്കാന്‍ കയ്യിലെടുക്കുമ്പോള്‍ “അയ്യോ എന്റെ ബ്ലൊഗ്, എന്റെ ബ്ലൊഗിനെന്തു പറ്റിക്കാണുമോ, അത് അനാധയായിക്കിടക്കുകയാണോ, അപമാനിക്കപ്പെട്ടുകിടക്കുകയാണോ, അതോ ബഹുമതിക്കപ്പെട്ടുകിടക്കുകയാണോ എന്നിങ്ങനെ
നൂറു ചിന്തകള്‍ ഒന്നൊന്നായി വന്ന് അലട്ടുകയായി. പിന്നെ ബുക്കൊക്കെ താഴെവച്ച് വീണ്ടും ബ്ലോഗിലെത്തും, വീണ്ടും തിരിച്ചുപോകും, വീണ്ടും വരും...)


ഭര്‍ത്താവിനു മൌന സമ്മതമാണ്.ഇനി ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാലും “ഒക്കെ നിന്റെ ബ്ലൊഗെഴുത്തുകൊണ്ടുണ്ടായതല്ലേ” എന്നു പറഞ്ഞ് വിസ്തരിക്കാമല്ലൊ എന്ന ആശ്വാസവും കാണും ഒരു പക്ഷെ. ‘ നീ എന്റെ ബുസി ലൈഫിന്‍ ഇന്റര്‍ഫിയര്‍ ചെയ്യാതെ, എന്റെ മക്കള്‍ക്ക് ദോഷം വരാത്ത എന്തു കുന്തം ചെയ്താ‍ലും എനിക്കൊന്നുമില്ല’എന്ന മട്ട്. -(‘ബുസിനസ്സ് ’കൂടിപ്പോയാലും കുഴപ്പമാണ്-. പരാതി പറയുന്ന സ്റ്റേജൊക്കെ കഴിഞ്ഞ്, ഇനി അന്യോന്യം തീയിലും മഴയത്തും,സന്തോഷത്തിലും സന്താപത്തിലും ഒക്കെ അന്യോന്യം തുണക്കും. ‘നീയല്ലാതെ എന്നെ സഹിക്കാനും ഞാനല്ലാതെ നിന്നെ സഹിക്കാനും ഈ ഭൂമിയില്‍‍ വേറേ ആരും കാണില്ല’ എന്നു പരസ്പ്പരം മനസ്സിലായതുകൊണ്ട്, ഭര്‍ത്താവ് ആദ്യമേ, ഇതൊരു ‘വട്ട് കേസ്’ എന്ന മട്ടില്‍ കയ്യൊഴിഞ്ഞു കഴിഞ്ഞു.) അല്ലെങ്കിലിപ്പോള്‍ ‘ഇവളിപ്പോള്‍ ബ്ലൊഗെഴുതി എന്തുകാട്ടാ‍നാണ്’- ‘ചാടിയാല്‍ ബ്ലോഗോളം, പിന്നെയും ചാടിയാല്‍
ഇന്റര്‍നറ്റ് ഔട്ട്’-, അത്രയും നേരം ശല്യം ഒഴിഞ്ഞു കിട്ടുമല്ലൊ, എന്നും തോന്നുമായിരിക്കാം. അങ്ങിനെ പറയാന്‍ എത്ര എത്ര ന്യായീകരണങ്ങള്‍

അങ്ങിനെ ആര്‍ക്കും നഷ്ടമില്ലാത്ത, എനിക്കായി കിട്ടുന്ന എന്റെ ഒഴിവു സമയത്താണ് ഓടി വന്ന് ബ്ലോഗെഴുത്ത്, എന്തുചെയ്യാം, ഓരോ കാലത്ത്‌ ഓരോന്നു തോന്നും. തലയിലെഴുത്ത്‌. ഇപ്പോൾ ബ്ലോഗ്‌ എഴുത്തുകാലമാണു. പക്ഷെ, ഇന്നലെ ബ്ലൊഗെഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയത് ഇങ്ങിനെ,

ബ്ലോഗ്‌ എഴുതുന്നത്‌, ഏതാണ്ട്‌ ഈ ചാലക്കമ്പോളത്തിൽ റോഡിന്റെ ഇരുവശത്തും ഇരുന്ന് നല്ല നല്ല സാധനങ്ങൾ നിരത്തി വച്ച്‌. വഴിയേ പോകുന്നവരെ നോക്കി ‘അണ്ണാ, ചേച്ചീ, അനിയാ, അമ്മാ , തായേ, ( അല്ല, ‘തായേ’ വേണ്ട, ‘വല്ലതും തായേ’...എന്നു കൂടി ചേർത്താൽ അതു ഭിഷക്കാരായി പ്പോകും) നല്ല സാധനങ്ങൾ, സോപ്പ്‌ ചീപ്പ്‌ കണ്ണാടി,നല്ല പുത്തൻ കാഷ്മീർ ഷാള്‍, എല്ലാം വിലകുറച്ച്‌, വലിയ വലിയ കടകളിൽ കിട്ടുന്നതിലും വളരെ വില കുറച്ച്’, എന്നു വിളിച്ച്‌ വിലപേശാൻ നിൽക്കുന്ന പാവം (അത്രം പാവമല്ല. ഒരുപക്ഷെ, ഇവരായിരിക്കും നളത്തെ വലിയവ്യാപാരികൾ) വ്യാപാരിക ളില്ലേ .. ഏതാണതുപോലെയാണ് ഇതുവരെയുള്ള അനുഭവം.

പൈ& കൊ യിൽ വിലയ്ക്കു വച്ചിരിക്കുന്ന ബുക്ക്‌ പോലെ; അല്ലെങ്കില്‍, വലിയ വലിയ പുബ്ലിഷേര്‍സി നെക്കൊണ്ട് (ശുപാർശ്ശയും പരിചയവും പണവും ആയാലും മതി) പബ്ലിഷ്‌ ചെയ്തിരിക്കുന്ന ബൂക്ക്‌കൾ അങ്ങിനെ ഡീസന്റ്‌ ആയി വലിയ പ്രൈസ് ടാഗുമായി വില്‍പ്പനക്ക് ഇരിക്കുംമ്പോൾ; ശരിക്കും സരസ്വതീ കടാക്ഷമുള്ള പാവം ‘ബ്ലോഗ്‌’ കാർ ചാലക്കമ്പോളത്തിലെ വ്യാപാരികളെപ്പോലെ... എന്തു ചെയ്യാം... തലേ വിധി... ഇതാണു ‘ബ്ലോഗടിക്റ്റ്’ ആയാലുള്ള സ്ഥിതി. അല്ലെങ്കില്‍ ‘സാഹിത്യ ഭ്രാന്ത്’ പിടിച്ചാലത്തെ സ്ഥിതി.

യധാര്‍ത്ഥ ജീവിതത്തിലെ കയ്പ്പുള്ള യാധാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒരു ശമനത്തിനായി ബ്ലോഗിനേയും
പിന്നെ ബ്ലോഗില്‍ നിന്നു കിട്ടുന്ന കയ്പ്പുള്ള അനുഭവങ്ങളില്‍ നിന്നു മോചനത്തിനായി യധാര്‍ത്ഥ ജീവിതത്തിനെയും അങ്ങിനെ മാറി മാറി ആശ്രയിച്ചുകൊണ്ട്... ഇങ്ങിനെയും ചിലര്‍...

This entry was posted on 10:46 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments