ബുക്ക് വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കായി..  

Posted by Askarali

ആര്‍. കെ. നാരയണന്റെ ‘ഗൈഡ് ’ എന്ന നോവല്‍‍ തുടങ്ങുന്നത്, തടവുശിക്ഷ കഴിഞ്ഞ് വെളിയില്‍ വരുന്ന രാജുവിലൂടെയാണ്. വെളിയില്‍ വരുന്ന രാജു ഏറ്റവും അടുത്തുള്ള ബാര്‍ബര്‍ ഷാപ്പില്‍ കയറുന്നു. അവിടത്ത കൂര്‍മ്മബുദ്ധിയുള്ള ബാർബർ കുസൃതിച്ചോദ്യങ്ങളിലൂടെ രാജുവിന്റെ കഥ അറിയാന്‍ ശ്രമിക്കുന്നു..

അടുത്തതായി ഗ്രാമത്തില്‍, ഒഴിഞ്ഞ ഒരു കോണില്‍, ഒറ്റക്കിരിക്കുന്ന രാജുവിന്റെ അരികിൽ തന്റെ കുടുംബകഥകളുമായി വേലൻ വരുന്നു. വേലന് തന്റെ കഥ കേൾക്കാൻ ഒരു കേൾവിക്കാരൻ മാത്രം മതിയായിരുന്നു. എന്നാൽ രാജു അറിയാതെ പറയുന്ന മറുപടികളും ചോദ്യങ്ങളും ഒക്കെ വേലുവിന് രാജു ഒരു ജ്ഞാനിയാണെന്ന് തോന്നിപ്പിക്കുന്നു. അയാൾ സ്വയം രാജു ഒരു യോഗിവര്യനാണെന്ന് കരുതി, പിറ്റേന്ന് വേലന്‍ ‘ഒരു പ്രേമബന്ധത്തിലകപ്പെട്ട്, നല്ലൊരു വിവാഹബന്ധം വേണ്ടെന്ന പിടിവാശിയുമായി ദുഃഖിക്കുന്ന’ തന്റെ മകളെ നന്നാക്കാൻ രാജുവിന്റെ മുന്നിൽ കൊണ്ടുവരുന്നു. രാജു അറിയാതെങ്കിലും പറയുന്നതൊക്കെ വേലുവിന് ഉപകാരപ്രദമാകുന്നു. വേലന്റെ മകളും പോസിറ്റീവ് ആയി ചിന്തിക്കാന്‍ തുടങ്ങി, ആ പ്രസ്നം സോൾവ് ചെയ്യുന്നതോടെ, രാജുവിനെ വേലൻ ഗുരുവായി ഉറപ്പക്കുന്നു.

വേലനെ അനുഗമിച്ച് അജ്ഞരായ ഗ്രാമവാസികൾ പതിയെ പതിയെ രാജുവിന്റെ മോറൽ കഥകളിലും സംസാരത്തിലും ആകൃഷ്ടരാകുന്നു. രാജു അറിയാതെ തന്നെ അവർക്ക് പല പ്രകാരത്തിലും മാർഗ്ഗദർശിയാകുന്നു. രാജുവിൽ കുടികൊള്ളുന്ന നന്മ അറിയാതെ ഗ്രാമവാസികളുടെ ഉന്നമനത്തിനായി അയാളെക്കൊണ്ട് പലതും ചെയ്യിക്കുന്നു..അവിടെ കുട്ടികള്‍ക്കായി ഒരു സ്കൂ ള്‍ തുടങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നു, ...

ആർ. കെ. ഓരോ അദ്ധ്യായത്തിലും രാജുവിന്റെ ഭൂതകാലവും വർത്തമാനകാലവും മാറി മാറി എഴുതുന്നു.

ഭൂതകാലത്തിൽ, ചെറുതിലേ തന്നെ അച്ഛന്റെ കട ഏറ്റെടുത്തു നടത്തേണ്ടി വരുന്ന രാജു പഴയ പുസ്തകങ്ങളും ന്യൂസ്പേപ്പറും ഒക്കെ വായിച്ച് തനിക്ക് പൂർത്തിയാക്കാൻ സാധിക്കാതിരുന്ന പഠനത്തിന്റെ കുറവ് നികത്തുന്നു. രാജു സ്വയം അറിയാതെതന്നെ പല തുറയിലുള്ള അറിവുകൾ സായത്തമാക്കുന്നു. അത് രാജുവിനെ മറ്റുള്ളവരുടെ ഇടയിൽ മാറ്റുണ്ടാക്കുന്നു.

ഗ്രാമം കാണാൻ ദൂരത്തു നിന്നും ട്യൂറിസ്റ്റുകൾ വരുമ്പോൽ അവർക്ക് മാർഗ്ഗദർശിയാകാൻ ആ ഗ്രാമത്തിൽ രാജുവിനെക്കാൾ അർഹനായി ആരുംതന്നെ ഉണ്ടായിരുന്നില്ല. രാജു സാഹചര്യത്താല്‍ ഗൈഡ് ആയി മാറുകയാണ് . രാജുവിന് മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളാനും, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവരെ നയിക്കാനും സന്തോഷിപ്പിക്കാനും പ്രത്യേക കഴിവ് പലർക്കും രാജുവിനോട് മതിപ്പുണ്ടാക്കുന്നു. രാജുവിന്റെ ഈ സിദ്ധി പതിയെ പ്രസിദ്ധമാകുന്നു. രാജു എന്ന ഗൈഡിനെ അന്വേക്ഷിച്ച് പല ട്യൂറിസ്റ്റുകളും വന്നു തുടങ്ങുന്നു.. രാജു ഒരു നല്ല ഗൈഡായി പരിണമിക്കുന്നു.

ഇങ്ങിനെയാണ് ആര്‍. കെ. നാരായണന്റെ ‘ഗൈഡ്’ എന്ന കഥയുടെ തുടക്കം..

This entry was posted on 9:17 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments