കിട്ടാത്ത മുന്തിരി!  

Posted by Askarali

അപ്പോള്‍ കുറേ ദിവസമായില്ലേ ബ്ലോഗേ നമ്മള്‍ തമ്മില്‍ കൂശലാന്വേക്ഷണമൊക്കെ നടത്തിയിട്ട്!
ഇന്ന് ആത്മയ്ക്ക് അല്പം സമയം കിട്ടി. ലൌകീകജീവിതത്തില്‍ നിന്നൊക്കെ താല്‍ക്കാലികമായി മുക്തിനേടി (വളരെ പ്രയാസപ്പെടേണ്ടി വന്നൂ) ഒടുവിലിതാ നിന്റെ അടുത്തെത്തിയിരിക്കുന്നു..
ഇനി നമുക്ക് കണ്ണോട് കണ്ണ് കാണാതെ, കാതോട് കാത് കേള്‍ക്കാതെ, മുഖത്തോട് മുഖം പാര്‍ക്കാതെ,
അന്യോന്യം അറിയാം..

ആദ്യം എനിക്ക് എന്താണ് എന്റെ ബ്ലോഗിനോട് പറയാനുള്ളതെന്ന് ഓര്‍ക്കട്ടെ. പകല്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ ഓര്‍ത്തിരുന്നു..ഇപ്പോള്‍ പലതും മറന്നു പോയി എന്നാണ് തോന്നുന്നത്.
ഒന്നാമതായി, ആപത്തിലും, നിരാശയിലും, അസുഖങ്ങളിലുമൊക്കെ അകപ്പെട്ടാല്‍ മിക്കപ്പോഴും നമുക്കു നാമേ കാണൂ എന്നതാണ്. ഇത് ബ്ലോഗിനോട് പലയാവര്‍ത്തി പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നു.. (അതിനു വിരുദ്ധമായി ബ്ലോഗില്‍ നിന്നും അദൃശ്യ ഹസ്തങ്ങള്‍ തന്നെ രക്ഷിക്കാന്‍ വന്നോ! തോന്നലായിരിക്കും അല്ലെ!)

ഇനി, പറയാനുള്ളത്,
കലപിലാ ചിലച്ചോണ്ട് നടന്ന് ഡോക്ടാറൂട്ടി ഹോസ്പിറ്റലിനടുത്ത് സ്വന്തമായി വീടുകിട്ടി മാറിപ്പോയി. പിന്നെ ഐ.റ്റി. ബന്ധു കൂടെയുണ്ട്. ജോലി കിട്ടാത്തത് ആത്മയ്കും പ്രയാസമുണ്ടാക്കുന്നു.. എന്തുചെയ്യാന്‍! എല്ലാം നേരേയാകും എന്ന് ഈശ്വരനെ പ്രാര്‍ത്ഥിക്കാനല്ലാതെ..

പിന്നെ,
എന്റെ കസിന്റെ മകള്‍ ഡോക്ടറും എഞിജിനീയറും ഒന്നും ആകണ്ട, (അല്ലെങ്കിലും അതൊക്കെ ആണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ഇണങ്ങുക-കിട്ടാത്ത മുന്തിരി!) അതിലും ഭേദം സ്വന്തം നാട്ടില്‍ തന്നെ അമ്മയുടേയും അച്ഛന്റെയും ഒപ്പം വളര്‍ന്ന് ഒരു ഡിഗ്രിയൊക്കെ എടുത്ത് (ഇപ്പോള്‍ രണ്ട്
പോയിന്റ് കൂടി ഓര്‍മ്മ വന്നു!) കൂടാമെന്ന് കരുതി. കസിന്റെ മുഖത്ത് എന്തൊരാശ്വാസം! ഹൃദയത്തില്‍ എന്തൊരു കുളിര്‍മ്മ! (ഇതിനെപ്പറ്റി ഞാനൊരു കഥയെഴുതിയിട്ടുണ്ട്, താമസിയാതെ പബ്ലിഷ് ചെയ്യൂന്നതാണ്)

ഇപ്പം(?) ഒരു ‘ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാല്‍ പിന്നെ എന്താ ഒരു വില!
പെണ്‍കുട്ടി ഡോക്ടറായാല്‍ പിന്നെ അവള്‍ ഒരു വിലപിടിപ്പുള്ള മനുഷ്യന്‍ മാത്രമാകുന്നു. ആ മനുഷ്യനെ ആര്‍ സ്വന്തമാക്കി വയ്ക്കുന്നു എന്നതിനായി ഒരു വടംവലി തന്നെ മിക്കയിടങ്ങളിലും നടക്കുന്നു(ആണുകുട്ടിയായാലും മറിച്ചല്ല!). പിന്നെ ബോഡിഗാഡിനെപ്പോലെ അച്ഛനും അമ്മയും ഉണ്ടാകും വിടാതെ-പഠിപ്പിച്ചെടുത്ത ടെന്‍ഷനില്‍ ഇതുവരെ അവര്‍തമ്മില്‍ പിരിഞ്ഞില്ലെങ്കില്‍-, അല്ലെങ്കില്‍ ആരാണ് ജയിച്ചത് അവര്‍ ഒരാള്‍ കൂടെയുണ്ടാകും.. വിവാഹം കഴിഞ്ഞാലും വിടുമോ പിടി???!!! നോ.. നോ..

ഇതിലും രസകരം ഭാര്യയും ഭര്‍ത്താവും ഡോക്ടറായാലത്തെ സ്ഥിതിയാണ്. ഈ ഡോക്ടാറൊക്കെ ആക്കിയെടുക്കാന്‍ എത്ര്യയാണെന്നോ ചിലവ്! അത് രണ്ട് ഫാമിലിയും മറക്കില്ലാ.
അവര്‍ പിന്നെ ഒരു വടം വലി മത്സരമാണ്. ആണും പെണ്ണും തമ്മിലുള്ള ബന്ധം പൊട്ടുന്നതുവരെ
ഇരുവരും വിടില്ല. തങ്ങള്‍ മുടക്കിയ കാശ് മുതലാക്കണ്ടേ!

എന്‍ജിനീര്‍സ് ഇപ്പോള്‍ ധാരാളം ഉണ്ടാകുന്നതുകൊണ്ട് അവരുടേ ഡിമാന്റ് ഒക്കെ ഒന്നു കുറഞ്ഞെന്നു തോന്നുന്നു. ആശ്വാസം. ആ കുട്ടികള്‍ക്കെങ്കിലും സമാധാനമായി കുടുംബജീവിതം നയിക്കാമല്ലോ! പക്ഷെ, ഇങ്ങിനെ പോയാല്‍, ഡോക്ടേര്‍സിന്റെയും ഡിമാന്റ് ഒക്കെ ഒന്നു കുറയും കുറയാതിരിക്കില്ല.
50% മാര്‍ക്കും 20 ലക്ഷം രൂപയുമുണ്ടെങ്കില്‍ പോലും കേരളത്തിലോ തമിഴ് നാട്ടിലോ ഉള്ള പല മെഡിക്കല്‍കോളേജുകളിലും അഡ്മിഷന്‍ റഡി.

ഇതൊക്കെ അറിഞ്ഞപ്പോള്‍ പണ്ടൊക്കെ ഒരു ഡോക്ടറെ കാണുമ്പോഴുള്ള ആ ആരാധനയൊക്കെ കുറഞ്ഞ് കുറഞ്ഞ് വരുന്നു.. 50%, 20 ലക്ഷം.. ഇനി എത്ര ലക്ഷമാണോ ഈ ഡോക്ടറിനുവേണ്ടി ചിലവഴിച്ചത് എന്ന ഒരു ചിന്തമാത്രമേ ഉദിക്കുന്നുള്ളൂ( സത്യമായിട്ടും കുശുമ്പല്ല)
ഇപ്പോള്‍ തോന്നുന്നു. എന്നെപ്പോലെ സാദാ ഡിഗ്രിക്കാരും അതിലും ഭേദമല്ലെ എന്ന്!!!
ആരും കല്ലെറിയാന്‍ വരല്ലെ.. കഷ്ടപ്പെട്ട് പഠിച്ച്, മെരിറ്റില്‍ ഡോക്ടറും എഞ്ജിനീയറും ഒന്നും ആയവരു
ടെ കാര്യമല്ല ഇവിടെ എഴുതുന്നത്.. അവരോടൊക്കെ ഭയങ്കര ബഹുമാനമാണിപ്പോഴും!
പക്ഷെ,
അവരെ തിരഞ്ഞുപിടിക്കാനാണ് പ്രയാസം..

ഇനിയും ഒരുപാട് പോയിന്റുകള്‍ ഉണ്ടായിരുന്നു

ഹാ ഹാ ഓര്‍മ്മ വന്നു.. നമ്മുടെ ചോക്കലേറ്റ്.. അല്ലാ.. അലുവ (ഹലുവ എന്നും പറയാം)
ഈ അലുവ എന്നാല്‍ ഭയങ്കര മധുരമുള്ള ഒരു സാധനമാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്
എന്നാല്‍ ഇന്നൊരു അലുവാക്കഥയാകട്ടെ,
കഥ ഇവിടെ യുണ്ട്.

This entry was posted on 10:31 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments