വേട്ടയാടുന്ന ഭൂതകാലം  

Posted by Askarali

വീട്ടിൽ എത്തിയപ്പോൾ അമ്മ പതിവുള്ള പരിഭവ മുഖവുമായി "എന്താ ഇത്ര താമസിച്ചത്‌?" എന്ന ചോദ്യവുമായി. ഇപ്പോൾ ആ ഉൽക്കണ്ഠ കാണുമ്പോൾ അരിശമാണു തോന്നുക പണ്ട്‌ കോളേജിൽ പഠിക്കുമ്പോഴും (ആറേഴു വർഷം ഹോസ്റ്റലിലായിരുന്നിട്ടും), വരാൻ അൽപ്പം താമസിച്ചാൽ അങ്കലാ പ്പോടെ പടിവാതിലിൽ കാത്തു നിന്ന്‌, അയൽപക്ക ക്കാരോടൊപ്പം തന്റെ വരവും കാത്ത്‌ അതൊരു മഹാ സംഭവമാക്കി മാറ്റുന്ന അമ്മ. ‘പിന്നെന്തേ തന്നെ കൺകാണാ ദൂരത്തയച്ചത്‌ തന്റെ കഷ്ടപ്പാടോ, ഒറ്റപ്പെടലിലോ പങ്കുചേരാനാവാതെ തന്നെ തികച്ചും ഒറ്റപ്പെടുത്തിയിട്ട്‌...'(മനസ്സില്‍ തോന്നിയത് പുറത്തു പറഞ്ഞില്ല).

"വെറുതേ പഴയ വീടു നിന്ന സ്ഥലത്തൊക്കെ ഒന്നു ചുറ്റി വന്നു" എന്നു മാത്രം പറഞ്ഞു.

അമ്മയ്ക്ക്‌ ഒരിക്കലും മനസ്സിലാവില്ല തന്റെ മനസ്സിലെ നൊമ്പരം എന്നറിയാവുന്നതുകൊണ്ട്‌ അധികം വിവരിക്കാൻ നിന്നില്ല. പിന്നീട്‌ സഹോദരന്റെ മക്കളുടെ കളിയും ചിരിയും ഒക്കെ കണ്ട്‌ ഇരിക്കുമ്പോൾ ഓർത്തു, പത്തിരുപതു വർഷങ്ങൾക്ക്‌ മുൻപ്‌ താനും തന്റെ സഹോദരനും ഇതുപോലെ ഇണപിരി യാതെ കളിച്ചു വളർന്ന മണ്ണിൽ ഇപ്പോൾ അനിയന്റെ മക്കൾക്കു മാത്രം ആ ഭാഗ്യം. താൻ വിദേശി, ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പുവരുത്താൻ ഇടയ്ക്കിടെ വരുന്ന, ഭൂതകാലം തേടുന്ന ഒരു വിദേശി.
രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നപ്പോഴും മായയുടെ മനസ്സ്‌ ശാന്തമായില്ലായിരുന്നു. ഒരു കടലിന്റെ തിരക്ഷോഭം പോലെ ഒടുങ്ങാത്ത തിരകളുമായി ഒന്നിനു പുറകേ ഒന്നായി ഓർമ്മകൾ വന്നു മൂടുകയായി. ഭൂതകാലത്തെ തേടി വന്നവളെ ഭൂതകാലം പൊതിഞ്ഞുമൂടി തന്റെ അഗാധതകലിലേയ്ക്ക്‌ കൊണ്ടുപോവു മ്പോൾ മായ അറിയാതെ ചോദിച്ചുപോയി, "നിർവ്വികാരയായി കിടക്കുന്ന ഭൂമീ ദേവി അമ്മേ,അമ്മേ, അമ്മയ്ക്കെങ്ങിനെ എല്ലാം ഉള്ളിലൊതുക്കാനാവുന്നു. മണ്മറഞ്ഞതൊക്കെ വെറും പാഴ്ക്കിനാവോ? എല്ലാം മറന്നു കഴിഞ്ഞോ അമ്മേ അതോ നിർവ്വികാരതയുടെ മുഖപഠത്തിനുള്ളിൽ എല്ലാം ഉള്ളുലൊതുക്കി തേങ്ങിക്കരയുന്ന ഒരു ആത്മാവ്‌ അമ്മയ്ക്കുമില്ലേ'?

മായയുടെ ഉള്ളിൽ പൊട്ടിപ്പൊളിഞ്ഞുകിടന്ന തറപറ്റിയ ആ പഴയ വീട്‌ ഉയിരുത്തെണീക്കുക യായിരുന്നു. ഒരു പൂജാ മുറി, അവിടെ 'രാമ രാമ രാമ രാമ' പാഹിമാം എന്ന്‌ ആവർത്തിച്ചാവർത്തിച്ചു പാടുന്ന രണ്ടു കുട്ടികളെ കാണാം. ഒന്ന്‌ മായയും മറ്റേത്‌ മായയുടെ അനിയനും. അമ്മ പറയുന്നതുവരെ തുടർന്നുകൊണ്ടേഇരിക്കണം. അമ്മ അടുക്കളയിൽ നിന്ന്‌ ‘മതി’ എന്നു പറയുമ്പോൾ ആശ്വാസ ത്തോടെ നിർത്തി അടുത്ത ഭജനകളിലേയ്ക്കു കടക്കുകയായി. ഇടയ്ക്ക്‌ അമ്മയറിയാതെ തമ്മിൽ തമ്മിൽ പിച്ചുകയും മാന്തുകയും ചെയ്ത്, ചിരി അമർത്താൻ പ്രയാസപ്പെടുന്നതിനിടയിലായിരിക്കും മിക്കപ്പോഴും പ്രാർദ്ധന. "നിത്യ സഹായ നാധേ, പ്രാർദ്ധിക്ക ഞങ്ങൾക്കായി.." എന്നു കന്യാമറിയത്തെ സ്തുതിക്കുന്ന പാട്ടുണ്ട്‌, (പണ്ട്‌ അമ്മ ജോലികിട്ടിയ ആയിടയ്ക്ക്‌ ഒരു കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ താമസിച്ച പ്പോൾ കിട്ടിയ ഭക്തി) ‘അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി’ എന്ന ദേശഭക്‌തി ഗാനം, ‘ഒന്നാം ത്രിപ്പടി ശരണം പൊന്നയ്യപ്പ, സ്വാമി പൊന്നയ്യപ്പ, അയ്യനേ പൊന്നയ്യപ്പ, സ്വാമിയല്ലാതൊരു ശരണമി ല്ലയ്യപ്പ, രണ്ടാം ത്രിപ്പടി ശരണം പൊന്നയ്യപ്പ’.. തുടങ്ങി എല്ലാം ക്രമപ്രകാരം പാടി നിർത്തി ചെല്ലുമ്പോ ൾ അടുക്കളയിൽ ചൂടോടെ കഴിക്കൻ എന്തെങ്കിലും ഒരുക്കിയിരിക്കും അമ്മ. ഊണു കഴിഞ്ഞ്‌, പിന്നീട്‌ ഗൃഹപാഠം. അതും രണ്ടുപേരും കൂടി ഒരു മേശയുടെ ഇരുവശങ്ങളിലും ഇരുന്ന്‌ ചെയ്‌ത്‌ തീർത്ത്‌, ഉറക്കം വരുമ്പോൾ രണ്ടുപേരും കൂടി തന്നെയാണു ഉറങ്ങാനും പോകാറു. ഉറക്കം കൺകളിൽ പിടിച്ചു വരു മ്പോൾ അമ്മ ആദ്യം ഒരു ഗ്ലാസ്സ്‌ പാലും പിന്നീട്‌ കുറച്ചുകൂടി ഉറക്കം നന്നായി പിടിക്കുമ്പോൾ ഒരു സ്പൂൺ ആവണക്കെണ്ണയും. അതു രണ്ടും ആവശ്യമില്ലാത്തതും ശല്യപ്പെടുത്തുന്നതുമായിരുന്നു.(പിന്നീട്‌ അൽപ്പം കൂടി വലുതായപ്പോൾ എന്നോ ഒരിക്കൽ ആവണക്കെണ്ണ മറഞ്ഞു), കയ്പ്പുള്ള ആവണക്കെണ്ണ കുടിച്ച തിന്റെ പാരിതോഷികമായോ, അനിയന്റെ നിർബന്ധം സഹിക്കാനാവാതെയോ അമ്മ പലപ്പോഴും രണ്ടുപേരേയും ഇരുവശത്തു കിടത്തി കഥകൾ പറഞ്ഞു തന്നിരുന്നു. പറഞ്ഞ കഥകളൊക്കെ ആവർത്തിച്ചാവർത്തിച്ചു പറയുമെങ്കിലും അമ്മയുടെ കഥപറച്ചിൽ വല്ലാതെ ഭാവന ഉണർത്തുന്നതാ യിരുന്നു. കഥ പകുതിയാകുമ്പോഴേയ്ക്കും അനിയനും പിന്നെ അമ്മയും ഉറങ്ങിക്കഴിഞ്ഞിരുക്കും. മായ ഉണർന്ന്‌ കഥയുടെ ബാക്കി ഭാഗം അമ്മയെ കുത്തിയുണർത്തി കേൾക്കാൻ ശ്രമിക്കും. കുഴഞ്ഞ നാവുമായി അമ്മ "പശുവിനു പുല്ലു കൊടുത്തോടീ ശാന്തേ" എന്നെങ്ങാനുമായിരിക്കും കഥയുടെ ബാക്കി യായി വരുന്നത്‌. പിന്നീട്‌ ശ്രമം ഉപേക്ഷിച്ചു ഉറക്കം വരുന്നതുവരെ സ്വയം ഭാവനയുടെ ലോകത്തു പോയി വിഹരിക്കുമായിരുന്നു മായ...

This entry was posted on 10:30 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments