ഇനി നമുക്ക് പാട്ടു കേള്‍ക്കാം..  

Posted by Askarali

എന്തുവേണമെങ്കിലും എഴുതിക്കോളൂ എന്ന രാജിയുടെ ഉറപ്പിന്റെ ബലത്തില്‍ എഴുതിനോക്കുന്നതാണ്..

ഇന്നലെ ഒരു സി. ഡി. ഷോപ്പില്‍ പോയി. മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഓരോ ആഡ്യോ സി. ഡി വാങ്ങി. ഇനി രണ്ടും കൂടി മാറി മാറി കേട്ട് ആരെയാണ് ആത്മയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെടുനന്തെന്നു നോക്കണം. (ഹോ! വയസ്സാം കാലത്തെ ഓരോ കിറുക്കുകള്‍!)
സാരമില്ല. ജീവിതം ജീവിക്കുന്നതറിയാതെ പാട്ടുമൊക്കെ കേട്ട് അങ്ങ് തീര്‍ക്കാമല്ലൊ.

ഇന്നലെ വീഡിയോകളും നോക്കി. ഒരിക്കല്‍ ആരോ കുറച്ചു കാര്‍ട്ടൂണിന്റെ പേര്‍ എവിടെയോ എഴുതി.
പേരുകള്‍ മിക്കതും മറന്നുപോയി.(മക്കള്‍ രണ്ടുമൂന്നു പേരുകള്‍ പറഞ്ഞുതന്നു. പക്ഷെ, അതാണോ എന്നറിയില്ല) ഇനി ഒരിക്കല്‍ക്കൂടി നോക്കി, അടുത്തപ്രാവശ്യം പോകുമ്പോല്‍ വാങ്ങിക്കൊണ്ട് വന്ന് കണ്ടുനോക്കണം. ബുദ്ധി കൂടുമോന്നറിയാന്‍..
വേറേ വിശേഷമൊന്നും ഇല്ല. (ചുരുക്കത്തില്‍ ഷോപ്പിംഗിനൊക്കെ പോയാലും ബ്ലോഗ് ലോകം പിന്തുടരുന്നു എന്നര്‍ത്ഥം. ഒരുകണക്കിന് യാധാര്‍ത്ഥ ലോകത്തെക്കാളും എത്രയോ ബെറ്റര്‍ ലോകമാണ് ഈ ലോകം!)

ആര്‍ക്കും ദ്രോഹമുള്ളതൊന്നും എഴുതിയില്ലെന്ന് തോന്നുന്നെങ്കില്‍ ഇനിയും തുടരും..

പക്ഷെ, ശരിക്കും പറഞ്ഞാല്‍ ആത്മയ്ക്ക് ഏകദേശം 90 ക്ലാസിക് സോങ്സ് ഉള്ള ഒരു ഓള്‍ഡ് ഹിന്ദി സോങ്ങ് കളക്ഷന്‍ ഉണ്ടായിരുന്നു. അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ അതങ്ങിനെ കേട്ടുകൊണ്ടായിരുന്നു ജോലിചെയ്യല്‍. ഒരു റിലാക്സേഷന്‍..
പല പാട്ടുകളും ഫമിലിയര്‍ ആണെങ്കിലും അര്‍ത്ഥങ്ങള്‍ ശരിക്കറിയില്ലാ
ആ സി.ഡിയില്‍ മുഹമ്മദ് റാഫിയുടെ പാട്ടുകളായിരുന്നു അധികവും

അങ്ങിനെ കഥയിലേയ്ക്ക് മടങ്ങിവരട്ടെ
ആത്മയ്ക്ക് ആരെയാണ് ഇഷ്ടം..?
ശബ്ദം മുഹമ്മദ് റാഫിയുടെ തന്നെ. അയ്യോ ആത്മാവിന് എന്തൊരു ശാന്തിയാണെന്നോ ആ ശബ്ദം കേള്‍ക്കുമ്പോള്‍..
യേശുദാസിന്റെ ശബ്ദം കഴിഞ്ഞ് ഹൃദയത്തില്‍ തട്ടിയ ശബ്ദം മുഹമ്മദ് റാഫിയുടെ ശബ്ദം ആണ്
ഇതില്‍ക്കൂടുതല്‍ എഴുതാന്‍ അറിയില്ല

ഒന്നുകൂടി ഓര്‍മ്മ വന്നു.
ഹിന്ദി പാട്ടിന്റെ കളക്ഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അനിയന്‍ ആത്മയ്ക്ക് ഒരു ക്ലാസ്സെടുത്തു തന്നു.
നീ ‘മേരാ ജീവന്‍..കോറാ കാഗസ്...’ എന്ന പാട്ട് കേട്ടിട്ടുണ്ടൊ? എന്നു ചോദിച്ചിട്ട്, അതിന്റെ വരികളുടെ അര്‍ത്ഥം കുറെയൊക്കെ പിടിച്ചിരുത്തി, മനസ്സിലാക്കി തന്നു. അര്‍ത്ഥം അറിഞ്ഞപ്പോള്‍ അന്തം വിട്ടിരുന്നുപോയി! അതുവരെ കരുതിയിരുന്നത് മലയാളത്തിനെ വെല്ലാന്‍ മറ്റൊരു ഭാക്ഷയ്ക്കും ആവില്ലെന്നായിരുന്നു( എന്തു തുശ്ചമായ അറിവുകളാണ് സ്വപ്നം കണ്ടുകൊണ്ടു നടന്ന് ആത്മയുടേതെന്നു നോക്കൂ!) അങ്ങിനെ ബീമാപള്ളിയുടെ അടുത്ത് ഒരു നല്ല കാസറ്റ് കടയുണ്ട് അവിടെനിന്നും കിട്ടിയ കളക്ഷനാണ്. അല്‍ഭുതമെന്നു പറയട്ടെ, പഴയ വയലാര്‍ കളക്ഷന്‍ പോലെ ഒരു നല്ല കളക്ഷന്‍ ആയിരുന്നു കിട്ടിയത്.

പക്ഷെ,ഇപ്പോള്‍ അതല്ല പ്രശ്നം ഭാക്ഷയാണ്. പാട്ട് ആസ്വദിക്കുന്നു. അര്‍ത്ഥമറിയാതെ..
ബ്ലോഗില്‍ വന്ന് മുഖവും തര‍വും ഒന്നും അറിയാതെ സൌഹൃദം സ്ഥാപിച്ച് തൃപ്തിയായി ഇരിക്കുന്നതുപോലെ.. കാലത്തിനെ ഒരു പോക്കേ! കലികാലമല്ലേ..

എഴുതി എഴുതി വന്നപ്പോള്‍ പ്രധാന താളില്‍ ഇടാന്‍ തോന്നുന്നു എങ്കിപ്പിന്നെ അങ്ങോട്ടു ചെല്ലട്ടെ,

ഹിന്ദിയുടെ കാര്യം പറഞ്ഞപ്പോള്‍..

പണ്ടൊക്കെയായിരുന്നു ഹിന്ദിയ്ക്ക് കൂടുതല്‍ പ്രചാരം എന്നു തോന്നുന്നു,
ഉദാഹരണത്തിന് ആത്മയുടെ അമ്മയ്ക്ക് മിക്ക ഹിന്ദി പാട്ടുകളും കാണാപ്പാഠമായിരുന്നു. അമ്മ ഒരുവിധം നന്നായി പാടുകയും ചെയ്യും. ആത്മയുടെ കാതില്‍ മുഴങ്ങുന്ന ഒരു പാട്ട്,.“ജല്‍ത്തേഹേം ജിസ്കേ ലിയേ” ആദ്യത്തെ ഭാഗം മറന്നുപോയി. പിന്നെ ‘ യെ സിന്തകീ ഉസീക്കിഹെ ജ്യോ..’ ഒക്കെ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കും. അമ്മ ഹിന്ദി വിശാരദ് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ പാസ്സായിട്ടുമുണ്ട്.

ആത്മയ്ക്ക് ഹിന്ദി അത്ര വശമില്ല. പക്ഷെ ആത്മയുടെ മോള്‍ (ഹിന്ദി പറഞ്ഞിട്ടും കേട്ടിട്ടുമില്ലാതെ ചീനഭാഷകേട്ടു വളര്‍ന്നിട്ട്,) ഹിന്ദി സിനിമ കണ്ടു കണ്ട്, സബ്ടൈറ്റില്‍‌ വായിച്ചു മറ്റും ശീലിച്ച്, പിന്നെ അവരുടെ ഡയലോഗുകള്‍ ശ്രദ്ധിച്ച്.. ഇപ്പോള്‍ ഒരുവിധം നന്നായി ഹിന്ദി പറയുന്നു! (പത്തുവരെ ഹിന്ദി പഠിച്ച ആത്മയെക്കാളും മെച്ചമായി).
സ്ക്കൂളില്‍ നിന്ന് ഫോണില്‍ ഹിന്ദിയില്‍ ‘ആപ് കഹാം ഹെ?’ എന്നൊക്കെ ചോദിക്കുമ്പോള്‍ അത് മറ്റൊരല്‍ഭുതം!(ഇത്രയൊന്നുമല്ല ഇതില്‍ കൂടുതല്‍ ഒക്കെ അറിയാം)
‘മെം ആപ്കോ നഫ്രത് കര്‍ത്തീ ഹും’ എന്നു പറഞ്ഞാല്‍ എന്നെ വെറുക്കുന്നു പോലും!
അങ്ങിനെ ഒരുപാടുണ്ട്...

ഇനി ആത്മയുടെ അച്ഛന്റെ ഹിന്ദി ഭ്രമത്തിന്റെ കാര്യമാണെങ്കില്‍ അതിലും വിചിത്രമാണ്.
ഒരു വലിയ ആല്‍ബം നിറയെ പണ്ടത്തെ ഹിന്ദി ഫിലിം സ്റ്റാര്‍സിന്റെ പടങ്ങളാണ്. മനോഹരമായി വെട്ടി ഒട്ടിച്ചിട്ടുണ്ട്. ദേവ് ആനന്ദ്, വൈജയന്തി മാല, മാലാ സിന്‍‌ഹ... (ഫിലിം ഫെയറില്‍ നിന്നുമൊക്കെ എടുത്തത്). അച്ഛന്റെ ടീനേജിലെ ഹോബി ആയിരുന്നിരിക്കാം.. (ആത്മ വലുതായപ്പോള്‍ അച്ഛന്‍ വലിയ സീരിയസ്സ് ആയിരുന്നു..) അതുകണ്ട് ആത്മയും തുടങ്ങി, കമലാഹാസന്‍ ശ്രീദേവി, ജാക്കിഷറഫ്...(നാനയില്‍ നിന്നും മറ്റും..അതൊക്കെ ഒരു കാലം).
എഴുതി എഴുതി വന്നപ്പോല്‍ അധികമായോന്നൊരു തോന്നല്‍
ഇനിയിപ്പം എഴുതിപ്പോയില്ലേ, സഹിക്കുക തന്നെ..

This entry was posted on 10:36 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments