ഒരിക്കൽക്കൂടി..  

Posted by Askarali

എന്തുകൊണ്ടാണ് ഞാൻ കുറച്ചുദിവസമായി ബ്ലോഗെഴുതാഞ്ഞത് എന്ന് ആലോചിച്ചപ്പോൾ പ്രത്യേകിച്ച് ഉത്തരമൊന്നും കിട്ടിയില്ല। ഒരു തരം നിസ്സംഗത, മന്ദത, അലസത... വന്നുമൂടി। അത്രതന്നെ. എങ്കിലും എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ വേണമല്ലോ, ജീവിതം തന്നെ ഒരു ന്യായീകരണമല്ലെ,

ഇന്നിപ്പോൾ എഴുതാൻ കാരണമെന്തെന്നു ചോദിച്ചാൽ, സത്യം പറഞ്ഞാൽ കൂറച്ചുകൂടി മനസ്സൊക്കെ ഒന്നു ഫ്രഷ് ആയിട്ട്, നാളെ എഴുതാമെന്നാണ് കരുതിയത്। പക്ഷെ ഇവിടെ എല്ലാം വിധിയല്ലെ എല്ലാം നിശ്ചയിക്കുന്നു॥ ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ എഴുതുന്നു॥ പോകുന്നതുവരെ പോകട്ടെ എന്നു ഞാനും കരുതി॥

ഇന്ന് ഞാൻ ഒരു ഇൻ‌കം ടാക്സ് ഡിപ്പാർട്ടുമെന്റിൽ ബിസി മാന്റെ കൂടെ കാര്യം ആദ്യം എഴുതാം॥
അദ്ദേഹം എന്നെ ആദ്യം ഒരു ഓഫീസിനു താഴെ നിർത്തിയിട്ട് ശടേന്ന് ലിഫ്റ്റിൽ കയറി അപ്രത്യക്ഷമായി। ഞാൻ വെറുതെ വെളിയിൽ വടിപോലെ നിന്നു॥ ബാക്കി പിന്നെ..

അല്ലെങ്കിൽ അല്പം കൂടി..
ഇത്രയും എഴുതിയപ്പോൾ ബിസി മാൻ വിളിക്കുന്നു, “നിനക്ക് 24 മണിക്കൂർ ഷോപ്പിൽ പോകണമെങ്കിൽ 10 മിനിട്ടിനകം റഡിയാക് ” എന്ന്.
അടുക്കളജോലിയൊക്കെ ചെയ്ത് തളർന്നിരിക്കയാണ്, എങ്കിലും പോയാലല്ലെ പറ്റൂ.. കുറച്ച് പോപ്പ്കോൺ വാങ്ങണം, ചോക്കലേറ്റ് എന്നിങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ടെമ്പ്റ്റേഷൻ ഉണ്ടാക്കുന്നു.
“എനിക്കു പോകണമായിരുന്നു.. പക്ഷെ, ഭയങ്കര ക്ഷീണം.”
‘പോണോ പോണ്ടേ, ഇപ്പം പറയണം.’ (അല്പം ചൊടിച്ചുകൊണ്ട്)
ആഹാ! എങ്കിപ്പിന്നെ അങ്ങിനെ തന്നെ!
‘പോണം.’ ( ആത്മയും ചൊടിച്ചുകൊണ്ട് പറയുന്നു)
ബിസിമാനു ചിരിവരുന്നു..

എങ്കിപ്പിന്നെ 24 മണിക്കൂർ ഷോപ്പിൽ പോയി വന്നിട്ട് കണ്ടിന്യൂ ചെയ്യാം ട്ടൊ ബ്ലോഗേ..
വയറിന്റെ പ്രശ്നമല്ലേ...
(നെടുവീർപ്പിട്ടുകൊണ്ട് ആത്മ പുറത്തേയ്ക്ക് പോകുന്നു...)

ഓ। കെ। തിരിച്ചെത്തി!
ബിസിമാനു ചോറു വിളമ്പി, അദ്ദേഹം ഏഷ്യാനെറ്റിനു മുന്നിൽ..
ഈയുള്ളവൾ ബാക്കി കർമ്മം തുടരാൻ പോകുന്നു। (ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുന്നവരല്ലെ കർമ്മയോഗികൾ!) ഹും! ബാക്കികൂടി കേൾക്കാൻ തലൈ വിധി കിടക്കുമ്പോൾ എങ്ങിനെ എഴുതാതിരിക്കാൻ!

ആദ്യം പറയാൻ വന്നത് ഇൻ‌കം ടാക്സ് ഓഫീസിൽ പോയതല്ലെ, അല്ലെങ്കിൽ, അതിനും മുൻപത്തെ ദിവസം മറ്റൊരു ഓഫീസിൽ പോയ കാര്യം എഴുതിയിട്ടാകാം ഇൻ‌കംടാക്സ്॥
ആത്മ കാറിൽ ഇരുന്ന്, ‘എന്നാലും എന്റെ ബ്ലോഗേ എന്നോടീ ചതി വേണായിരുന്നോ
എന്നെ നേരിട്ടുകണ്ടാൽ എഴുതിയവർ ഒരുപക്ഷെ കരയേണ്ടിവരും അത്രയ്ക്ക് പഞ്ചപാവമാണേ!’
‘അതിനിപ്പം ആരെന്തു പറഞ്ഞു ആത്മേ?!’
‘ആരും ഒന്നും പറഞ്ഞില്ലേ?!’
‘എങ്കിപ്പിന്നെ തോന്നിയതാകും’
‘ആകും.’
‘കഥ..കഥ..‘
ഒരു നില, രണ്ടു നില, മൂന്ന്.. നാല്, അഞ്ച്.. അങ്ങിനെ ചുറ്റി ചുറ്റി മുകളിൽ ആകാശത്തേയ്ക്ക് കയറുകയാണ് കാറ്‌ പാർക്ക് ചെയ്യാൻ! അതിനിടെ, മി. ആത്മ:
“ഇവിടെ കാർ പാർക്കിൽ എമ്പ്റ്റി സ്പേസ് ഉണ്ടെന്ന് എങ്ങിനെ അറിയാമെന്നറിയാമോ?”
ആത്മ ഒരു വലിയ കണ്ടുപിടിത്തം കണ്ടുപിടിക്കാൻ കിട്ടിയ ചാൻസ് പാഴാക്കണ്ടെന്നു കരുതി ചുറ്റും പകച്ചു നോക്കിയിട്ട്,
“അറിയാം ഈ ചുവന്ന ലൈറ്റുകളുടെ ഇടയിൽ പച്ച തെളിയുകയാണെങ്കിൽ അവിടെ എം‌പ്റ്റി ആകും!”
“അതെ”
“എവിടെയെങ്കിലും ഉണ്ടോന്ന് നോക്ക്”
“ദേ അവിടേ ഒരു പച്ച ലൈറ്റ് കത്തി!”
മി. ആത്മ കാറ് അവിടെ പാർക്ക് ചെയ്യുന്നു.
ഇറങ്ങി നടക്കുമ്പോൾ മറ്റൊരു പച്ച ലൈറ്റുകൂടി കത്തുന്നു!
ദാ ഒന്നുകൂടി കത്തുന്നു
ഇനിയിപ്പം എന്തുചെയ്യാൻ മി. ആത്മേ, നമ്മൾ പാർക്ക് ചെയ്ത് പോയില്ലേ?!
ഒരു കാര്യം ചെയ്യ് നീ കയറി കിടന്നു നോക്കിയേ, അറിയാമല്ലൊ അത് ചുമപ്പാകുമോന്ന്!
അപ്പോൾ മി. ആത്മയ്ക്ക് തമാശ പറയാൻ അറിയാം!
ഇതു പറയാനായിരുന്നു ഇത്രേം എഴുതിയത്
ഇനി ഇൻ‌കം ടാക്സിന്റെ കാര്യം എഴുതാം
അങ്ങിനെ മി. ആത്മ ലിഫ്റ്റിൽ കയറി മറയുന്നത് കണ്ട് ഇതികർതവ്യാമൂഢയായി കുന്തം വിഴുങ്ങിയപോലെ എന്നാൽ സീരിയസ്സ് ആയി അങ്ങിനെ ലിഫ്റ്റിന്റെ മുന്നിൽ വടിപോലെ നിൽക്കുന്നത് കണ്ട് ഒരു ചീനൻ: “ ആർ യു കമിംഗ്?!”
അയാളുടെ നോട്ടം കണ്ടപ്പോൾ എവിടെയോ ധൃതിയിൽ പോകാനുണ്ടെന്നും ഞാൻ‌കൂടി കയറിയില്ലെങ്കിൽ വലിയ നഷ്ടമാണെന്നും തോന്നിപ്പിച്ചു .
‘കമിംഗ്..’ ‘കമിംഗ്..’ എന്നും പറഞ്ഞ് അകത്തുകയറി.
മൂന്നാം ഫ്ലോറെങ്കിൽ മൂന്നം ഫ്ലോറ് അവിടെ ഇറങ്ങിയപ്പോൽ എന്തോ പറ്റിപ്പു പറ്റിച്ചപോലെ കഥാനായകൻ!
ഒരു പറ്റ് എല്ലാർക്കും... അല്ല, അനേകം പറ്റുകൾ പറ്റുന്നതല്ലേ ഈ ദാംബത്യജീവിതം എന്നൊക്കെ പറയുന്നത്..
ഞങ്ങൾ ഒരുമിച്ച് ലിഫ്റ്റിറങ്ങി തിരിച്ചു നടക്കുമ്പോൾ മി. ആത്മ: “നീ സമയത്തിനൊന്നും നോക്കാത്തതുകൊണ്ടല്ലെ ഇങ്ങിനെയൊക്കെ വരുന്നത്?!”
‘അതിനു അടുക്കളേടെ മൂലയിൽ കിടക്കുന്ന ഞാനെങ്ങിനെ ഇതിനെപ്പറ്റിയൊക്കെ അറിയാൻ!’
‘പിന്നെ നീ എം. എ. ഇക്കണോമിസ് എന്നൊക്കെ പറയുന്നതോ?! അതവർ വെറുതെ തന്നതായിരിക്കും അല്ലെ?’
‘അതെ, അത് കേരളാ യൂണിവേർസിറ്റിക്ക് തെറ്റ്പറ്റിയതാകും. അല്ലെങ്കിലും കേരളത്തിലുള്ളവരൊക്കെ മണ്ടന്മാരല്ലേ..’

ഇനീം തുടരണോ?
തൽക്കാലം നിർത്താം.. എനിക്കുതന്നെ ബോറായി തുടങ്ങി..
പറ്റുമെങ്കിൽ നാളെ കുറച്ചുകൂടി നന്നായി എഴുതാൻ ശ്രമിക്കാം...

[സത്യം പറഞ്ഞാൽ ഇൻ‌കം ടാക്സ് ഓഫീസിൽ ഇനിയും എത്തിയിട്ടില്ല. അതിനിടെ ഒരു ചെറിയ ഓഫീസിൽ എന്തോ അന്വേക്ഷിക്കാനായിരുന്നു മി. ആത്മ ലിഫ്റ്റിൽ കയറിപ്പോയത്! ഇൻ‌കം ടാക്സ് ഓഫീസിൽ കുറച്ചുകൂടി ബെറ്റർ ആയി ഞങ്ങൾ പോയി വന്നു]

This entry was posted on 11:17 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments