Brida  

Posted by Askarali




Paulo Coelho യുടെ Brida വായിച്ചു.

Paulo കഥകള്‍ വായിക്കുമ്പോഴൊക്കെ അദ്ദേഹം എന്തോ മഹത്തായ ഒന്ന് വെളിപ്പെടുത്താന്‍ പോകുമ്പോലെ വായിക്കുമെങ്കിലും ഇടയ്ക്ക് ഇദ്ദേഹത്തിനു വട്ടുണ്ടൊ, നമ്മെയൊക്കെ വിഡ്ഡിയാക്കി വഴിതെറ്റിക്കുകയാണോ, എന്നും തോന്നും (ഒടുവില്‍ Paulo യെപ്പറ്റി വായിച്ചു നോക്കിയപ്പോള്‍ ചെറുതിലെ അദ്ദേഹത്തിനു വട്ടുണ്ടോന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കാളും സംശയിച്ചിരുന്നത്രെ! ചുമ്മാതല്ല. ഒരാണി ഇളകിയമാതിരി ഒരെഴുത്ത്!) എങ്കിലും വായിച്ചു , ഒരുപക്ഷെ, നമ്മുടെ ബുദ്ധിയ്ക്കും അപ്പുറത്തു നിന്ന് അദ്ദേഹം ചിന്തിക്കുന്നതുകൊണ്ടാകും അങ്ങിനെയൊക്കെ തോന്നുന്നതെന്ന് കരുതി. മനപ്പൂര്‍വ്വം വായിച്ചു, [Gabriel Marquez ന്റെ One Hundred Years of Solitude വായിച്ചപോലെ. പക്ഷെ അതു വായിച്ചു തീര്‍ത്തപ്പോള്‍ ഒന്നുരണ്ടാഴ്ച മറ്റൊരു ലോകത്തില്‍ (അവരുടെ ഗ്രാമം-civilization-ഉണ്ടാക്കപ്പെട്ടതിനും നശിച്ചുപോയതിനും ഒക്കെ സാക്ഷ്യം വഹിച്ചപോലെ) അകപ്പെട്ടപോലെ ജീവിച്ചു.] പക്ഷെ ഇദ്ദേഹത്തിന്റെ കഥ വായിച്ചുകഴിയുമ്പോ‍ള്‍ അങ്ങിനെയൊന്നും ഇല്ല. ബുക്ക് വായിച്ചു തീര്‍ന്ന ഒരു സംതൃപ്തി. അത്രയേ തോന്നിയിട്ടുള്ളു. (എന്റെ അറിവിന്റെ പരിമിതി കൊണ്ടാകാം.)



കഥയുടെ ചുരുക്കം

ബ്രിദ എന്ന സ്ത്രീ (20 നടുത്ത് പ്രായം) മാജിക്ക് പഠിക്കണമെന്നു കരുതി ഒരു ഗുരുവിനെ അന്വേക്ഷിച്ചു പുറപ്പെടുന്നു. കാട്ടിനുള്ളില്‍ അലഞ്ഞു തിരിയുന്ന ഗുരുവിനെ (മാഗസിനെ) ( ഗുരു ഒരു കൊലക്കുറ്റം പോലും ചെയ്തിട്ടുണ്ട്, തന്റെ കാമുകിയെ മറ്റൊരാള്‍ സ്നേഹിച്ചതിന്) കണ്ടെത്തുന്നു. മാഗസ് Brida യെ കണ്ടമാത്രയില്‍ തന്നെ അവള്‍ തന്റെ ‘സോള്‍ മേറ്റ്’ ആണെന്ന് തിരിച്ചറിയുന്നു. (സോള്‍ മേറ്റിന്റെ കണ്ണില്‍ ഒരു പ്രത്യേക തിളക്കവും, ഇടതു തോളിലിന്റെ മുകളിലായി ഒരു പ്രകാശവും കാണുമത്രെ!. അങ്ങിനെ ആരെയെങ്കിലും കാണുമെങ്കില്‍ സൂക്ഷിക്കുക അത് നിങ്ങളുടെ സോള്‍ മേറ്റാണ്) Brida ഇതൊന്നും അറിയുന്നില്ല അവള്‍ക്ക് മാജിക്ക് പഠിക്കണം എന്ന ലക്ഷ്യം മാത്രം.

തുടര്‍ന്ന് ഒരു ചെയിന്‍പോലെ എന്തോ ഒരദൃശ്യ ശക്തിയാല്‍ മാഗസിന്റെ അടുത്തു നിന്നും അവള്‍ ‘Wica’യുടെ അടുത്തെത്തുന്നു.( വികയും മാഗസിന്റെ ഒരു പഴയ കാമുകിയായിരുന്നു) വിക അവളെ തന്ത്രപൂര്‍വ്വം വിച്ച് ക്രാഫ്റ്റ് മുഴുവനും പഠിപ്പിക്കുന്നു. Brida ഒരു വിച്ച് ആണെന്നും ബോധ്യപ്പെടുത്തുന്നു. വിച്ച് ക്രാഫ്റ്റിലൂടെ ബിഡയ്ക്ക് തന്റെ പൂര്‍വ്വ ജന്മവും സാധാരണക്കാരുടെ ദൃഷ്ടികള്‍ക്കഗോചരമായിരിക്കുന്ന പല സത്യങ്ങളും കാണാന്‍ വിക സഹായിക്കുന്നു .

വീണ്ടും ‘മാഗസി’നടുത്തെന്ന അവള്‍ അയാള്‍ തന്റെ ‘സോള്‍ മേറ്റാ’ണെന്ന് തിരിച്ചറിയുന്നു. മാഗസ് അവളെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ സോള്‍ മേറ്റുമായി സെക്സിലൂടെ കിട്ടുന്ന ആനന്ദവും സന്യാസിമാര്‍ കഠിന തപസ്സു ചെയ്ത് ഒടുവില്‍ നേടുന്ന അനന്ദവും ഒന്നാണെന്നു സമര്‍ത്ഥിക്കുന്നു (കഠിനതപസ്സുചെയ്ത് സന്യാസിമാര്‍ അനുഭവിക്കുന്ന ആനന്ദമാണുപോലും ഒരു നല്ല സെക്സ് അനുഭവവും! ഒന്നുമല്ലെങ്കില്‍ ആദ്യത്തെത് നിത്യാനന്ദവും രണ്ടാമത്തെത് ക്ഷണികമയുള്ള തെന്നെങ്കിലും പറയാമായിരുന്നു അദ്ദേഹത്തിന്.)

ഒടുവില്‍ മാഗസും വികയും ഒക്കെ ചേര്‍ന്ന് ബ്രിദയെ ഒരു ‘വിച്ച് ’ആക്കി മാറ്റുന്നു. ഒരു ഫുള്‍മൂണ്‍ ദിനത്തില്‍, വിച്ചുകളോടൊപ്പം നഗ്നനൃത്തം ചെയ്ത് ശക്തിയൊക്കെ സമ്പാദിച്ച്, ശരിക്കുമൊരു ‘വിച്ച് ’ആയി അവരോധിക്കപ്പെട്ട്, ഒടുവില്‍ പഴയ പടി തന്റെ കാമുകനോടൊത്ത് തിരിച്ച് ജീവിതത്തിലേക്ക് (കാമുകന്‍ ഇതെല്ലാം നോക്കിയും കണ്ടും തുണയായി കൂടെയും!.. ഇതെന്തു കഥ!. മനുഷ്യരെ കുരങ്ങുകളിപ്പിക്കുന്നതിനും ഒരതിരില്ലെ?!)

സത്യത്തില്‍ എനിക്കു തോന്നിയതെന്തെന്നാല്‍.. Paulo പല റിലീജിയസ് ബുക്കുകളും വായിച്ചിട്ടുള്ളതുകൊണ്ട് എല്ലാറ്റില്‍ നിന്നും കാതലായ അംശങ്ങള്‍ ( Ancient wisdoms-Hindu, Chinese, Arabic, christian etc..) കഥയുടെ ഇടയില്‍ തിരുകികയറ്റി, കുത്തഴിഞ്ഞ വെസ്റ്റേണ്‍ ജീവിതത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോലെ.. ( Tuesdays with Morris-Mitch Albom ലും അങ്ങിനെ തോന്നി. പക്ഷെ, അദ്ദേഹം എല്ലാം കൂടി ചേര്‍ത്ത് നല്ല ഒരു ജീവിതം വാര്‍ത്തെടുക്കാന്‍ സഹായിക്കനാണ് ശ്രമിക്കുന്നത്.)

[വായനയിലും ജീവിതത്തിലും ഒന്നും വലിയ അനുഭവമില്ലാത്തതുകൊണ്ട് സാധാരണ എഴുത്തുകാരുടെ ശൈലിയിലും കാഴ്ച്ചപ്പാടിലും എഴുതാനും മനസ്സിലാക്കാനും ഒക്കെ എനിക്കും ബുദ്ധിമുട്ടാണ്. എന്നാലും Paulo ചെയ്യുന്നത് ഒട്ടും ശരിയല്ലാ.. ]

ഇത്രയുമാണ് വായിച്ചു കഴിഞ്ഞപ്പോള്‍ ഉടന്‍ തോന്നിയത്.


രണ്ടാമത് മനസ്സിലായത് ,

വിച്ച് ക്രാഫ്റ്റ് എന്നു പറ്ഞ്ഞ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുനോക്കിയപ്പോള്‍ (ബ്ലോഗെഴുത്തുകൊണ്ടുള്ള ഗുണങ്ങള്‍!) കണ്ടു. അതില്‍, Wica എന്നതും Magus എന്നതുമൊക്കെ അവരുടെ ശരിക്കും ഉള്ള ടീച്ചേഴ്സിന്റെ പേരാണത്രെ.!

അപ്പോള്‍ Paulo ഇവിടെ പറയുന്ന കഥ വിച്ച് ക്രാഫറ്റുകാരുടെ യധാര്‍ത്ഥ ജീവിതമാണ് (എത്രയോ നല്ല റിലീജിയണ്‍സ് ഒക്കെ ഉണ്ടായിട്ടും ഇത്തരം ഒന്നിന്റെ പുറകെ പോകാനും ആള്‍ക്കാര്‍!)

അവര്‍ പ്രകൃതിയേയും സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ഒക്കെ പ്രകീര്‍ത്തിക്കുന്നു (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കൂ http://www.witchway.net/wicca/what1.html)

അപ്പോള്‍ അതാണ് കാര്യം! ആത്മ കഥയറിയാതെ ആട്ടം കണ്ടു. വലിയമ്മായി ഇനിയും ബുക്ക് വായിച്ചു തീര്‍ന്നില്ലെങ്കില്‍ മേല്‍ കാണിച്ച സൈറ്റില്‍ പോയി വായിച്ചുനോക്കിയിട്ട് ബാക്കി വായിച്ചാല്‍ ഒരു പക്ഷെ ബുക്ക് രസകരമായി തോന്നിയേക്കും..ട്ടൊ.

This entry was posted on 9:32 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments