Love Story  

Posted by Askarali

സ്നേഹം മാത്രം നല്‍കി സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു . എന്നും സന്തോഷിക്കാന്‍ ഒരുപാട് ഓര്‍മ്മകളും നല്‍കിയ നീ പിരിയുമെണ്ണ്‍ ഓര്‍ത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന തീരാ ദു:ഖത്തിന്റെ ശക്തി കുറച്ചെങ്കിലും പരിനമികാംആയിരുന്നു ,
പക്ഷെ ഒരിക്കലും പിരിയില്ലെന്നും എന്നായാലും ഒരുമിക്കുമെന്ന്‍ ജപിച്ച നാം പിരിഞ്ഞു എന്ന പറയപ്പെടുന്നു . കാണാനും ഒന്നിക്കാനും കൊതിച്ച നാളുകളെ ഉണ്ടായുള്ളൂ, പക്ഷെ ഇന്ന്‍ എല്ലാം മറക്കാന്‍ കഴിയുന്നുമില്ല, എന്നത് സത്യം പഷേ മറക്കാതിരിക്കാന്‍ കഴിയില്ലെങ്കിലും മറന്നേ പട്ടു എന്നാ കറുത്ത വിധിയുടെ പ്രധികൂദ് നമുക്ക് വിധിക്കതിരിക്കട്ടെ,
ജീവിതം ഒരു തീരാ ദു:ഖത്തിന്റെ മറവില്‍ അടച്ചിടപ്പെട്ട നല്ലകാല ജീവിതാനുഭവങ്ങള്‍ ഇന്നും എന്നും ഒര്കുമ്പോള്‍ കരയാനേ സാധിച്ചിട്ടുള്ളൂ,
ഏത് ദു:ഖത്തിനും ഒരു സന്തോഷമുണ്ട്, ഏത് സ്സന്തോസതിനും ഒരു ദു:ഖവും വിധിക്കപ്പെട്ടിട്ടുന്ദ്, നമ്മുടെ ജീവിതം സ്നേഹിക്കുമ്പോള്‍ സ്നേഹിച് തുടങ്ങിയപ്പോള്‍ ഒന്നും അറിയില്ലായിരുന്നു,
സ്നേഹിച്ചു സ്നേഹിച്ചു ഒരുപാട് ഒരുപാട് അതിലുമുപരി സന്തിഷിച്ചു , മോഹിച്ചു, സ്വപ്നത്തിന്റെ മയാലോഖത്ത് പറന്ന്‍ നടന്നപ്പോള്‍ അറിഞ്ഞില്ല ഇതിനൊരു വിരാമം ഉണ്ടാകുമെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത്രെയും സ്നേഹിച് തീരും മുമ്പേ ജീവിക്കാന്‍ കൊതിച്ചെങ്കിലും അനുഭവിക്കാന്‍ ഇടം നല്‍കാതെ വിധിക്ക് കീഴില്‍ അല്ല സമൂഹത്തില്‍ കൊടും ക്രൂരതക്ക് നടുവില്‍ മുങ്ങി ജീവിതം നശിപ്പിക്കേണ്ടി വന്നതല്ലേ,
നാം എന്നിട്ട് ജീവിതം വിധികൂട്ടിലെക്ക് തള്ളിയ വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ദൈവം തന്ന ജീവിതത്തില്‍ നമ്മള്‍ തമ്മില്‍ ഒന്നിക്കുമെന്ന വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ,
ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍ നിന്നെ,
ഞാന്‍ ഇപ്പോഴും കൊതിക്കുന്നു, പക്ഷെ എല്ലാം ഇന്ന്‍ നമ്മുടെ സമൂഹം ചെയ്ത് കൊണ്ടിരിക്കുന്നു കൊടും പ്രവാഹത്തിന്റെ പ്രധിക്കൂട്ടില്‍ അട്ചിട്ടപോലെ ധ്ന്യങ്ങ്ളുടെ ജീവിതം നയിക്കേണ്ട യുവ മനസ്സുകളെ പിച്ചി ചീന്തി എല്ലാം തകര്‍ത്എറിഞ്ഞു മറ്റുള്ളവര്‍ക്ക് വഴിപ്പെട്ടു കൊതിക്കാത്ത, ആഗ്രഹിക്കാത്ത, ഇഷ്ട്ടപെടാത്ത, ഒരു ജീവിതം ദൈവം തമ്പുരാന്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നു,
സ്നേഹം എന്നത് ദൈവത്തിന്റെ ആദര കഴിവുകളില്‍ ഒന്ന് മാത്രം പക്ഷെ സ്നേഹം എന്തെന്നോ എങ്ങിനെയെന്നോ അറിയാത്ത ഒരുപാട് അനുഭവങ്ങല്കും ഒര്മകകും സ്വപ്നങ്ങല്കും ഒടുവില്‍ സ്നേഹമെന്തെന്നു തിരിച്ചറിഞ്ഞ നാം ഇരുവരും സ്നേഹത്തിന്റെ വില കണ്ടറിഞ്ഞു എന്ന് പറയാം,
പഷേ നാം തമ്മില്‍ ഒന്നിക്കുന്നു എന്നാ സത്യം ഇപ്പോഴും പുറത്ത് വന്നിട്ടില്ല, നമ്മുടെ ജീവിതത്തില്‍ നാം ഇരുവരും മാത്രം ഒന്നിക്കുന്ന ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു,
സ്നേഹിച്ചാല്‍ മാത്രമേ സ്നേഹത്തിന്റെ വിലയറിയൂ,
നമ്മുടെ ഈ സ്നേഹം ഒരു ജീവിതത്തിലേക്ക് നയികട്ടെ?

സ്വപ്ങ്ങളില്‍ പൂകളുടെ സുഗന്ധം കൊണ്ട് അനുഭവിച് നിന്ന കണ്ടതിനു ശേഷമായിരുന്നു, രാത്രികള്‍ മഞ്ഞുവീനു തണുത്തിരുന്നു മേഖങ്ങളില്‍ ആഗാശ ചന്ദ്രന്‍ ആരെയും കണ്ട്ഭായന്നു പോലെ ഒളിച്ചിരുന്ന് പ്രിയപ്പെട്ടവളെ ഞാന്‍ നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിന്റെ വാക്കുകള്‍ കൊണ്ട് സംഗീതമായി തീര്‍ന്നുകൊണ്ടിരിക്കുന്നു,
ഇന്നെലെ മുഴുവനും നിന്നോടോപ്പംയിരുന്നു , എന്റെ മനസ്സ് നിറയെ എന്റെ ചലനങ്ങളില്‍ വാക്കുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ തണുത്ത മഴത്തുള്ളികള്‍ ഉണ്ടായിരുന്നു,
ആഹ്ലധതിന്റെ ദിനങ്ങള്‍ ഏറെ അകലെയെന പ്രത്യാശ മനസ്സിലുണ്ട്, നിന്റെ അക്ഷരവും പ്രത്യഷവുമാനെന്റെ ഏക ആശ്രയം നീ എന്നും എന്തെങ്കിലുമൊക്കെ എഴുതണം,
ഇപ്പോള്‍ ഓരോ ദിവസം വരുംതോറും ഞാന്‍ നിന്നിലേക് കൂടുതല്‍ കൂടുതല്‍ അകലാനാവാത്ത വിധം അടുത്വരികയാണ്, എന്നിട്ടും ഇടക്കെപ്പെഴക്കോ നിന്നെ കൈവിട്ടു പോകുമോ എന്നൊരു ഭയം മനസ്സിനെ ചലങ്ങപ്പെടുതുന്നു ഒരു കൈയില്‍ നിലാവിനെയും മറുകൈയില്‍ നിന്റെ വിരല്‍ തുമ്പും പിടിച്ചു ആകാശച്ചുരുവുകളുടെ പറന്നുപോകുന്ന ഒരു സ്വപ്നം എന്നും എന്റെ ഉള്ളിലുണ്ട്, സ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ് കഴിയാത്ത ജലപ്രവാഹം പ്രപഞ്ഞ്തിലെ സര്‍വചരാചരങ്ങളും നിശബ്ദമായ ഒരു സദ്യില്‍ നിന്റെ ചുണ്ടുകളില്‍ നില നിന്നിരുന്ന സംഗീതം മാത്രം ഞാന്‍ കേള്‍കുന്നു, നിന്റെ ഹ്ര്ധ്യതിന്റെ സ്പന്ദനം മാത്രം ഞാനനുഭവിക്കുന്നു, നമ്മള്‍ കാത്തിരിക്കുന്ന നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാകുമെല്ലോ?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്നും ഏപ്പോഴും നിന്റെതുമാത്രം

ഒരു ബാറ്റും കുറെ കുഞ്ഞു കൊതുകുകളും!!  

Posted by Askarali

കുറച്ചു ദിവസങ്ങള്‍ സത്യവതിയോടും സുവര്‍ണ്ണലതയോടും ബകുളിനോടും കൂടെയായിരുന്നു..(ആശപൂര്‍ണ്ണാദേവിയുടെ നായികമാരോടൊപ്പം). വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ശൂന്യതാബാധം! അതു നികത്താനായി ഒരു ദേശത്തിന്റെ കഥ വായിച്ചു തുടങ്ങി.. അതിരാണിപ്പാടത്ത് എത്തി നില്‍ക്കുന്നു.. ഇനി കുറച്ചു ദിവസങ്ങള്‍ അവരൊടെപ്പം ജീവിക്കാം...!

എഴുതാന്‍ സമ്മതിക്കാതെ ഒരു കൊതുക് ചുറ്റിനും വലം വയ്ക്കുന്നു.. എങ്കിപ്പിന്നെ അതിനെപ്പറ്റിയാകാം ഇന്നത്തെ കഥ!

ഒന്നു രണ്ട് വരി എഴുതുമ്പോഴേക്കും പതുങ്ങി വന്ന് കാലില്‍ ഒരു കടി, എന്നിട്ട് ഒറ്റ പറക്കല്‍. എന്റെ ‘ബാറ്റുമായി’ ഞാന്‍ കാത്തിരിക്കുന്നു!. കൊതുകിനെ പിടിക്കാന്‍ ഒരു ബാറ്റുണ്ട്, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അതായിരുന്നു ഒരു വലിയ സന്തോഷം/ അല്‍ഭുതം!

നാട്ടിലെത്തി ആദ്യരാത്രി ഞാനും മകളും കൂടി ഞങ്ങളുടെ മുറിയിലും അച്ഛനും അമ്മയും അവരുടെ മുറിയിലും കയറി അല്പം കഴിഞ്ഞപ്പോള്‍ അമ്മയുടെ മുറിയില്‍ നിന്നും പട്ടാസു പൊട്ടുന്നപോലെ പട പടാ ശബ്ദം! അമ്മയിനി കൊച്ചു മക്കളെയൊക്കെ കണ്ട സന്തോഷത്തില്‍ മതിമറന്ന് പട്ടാസ് പൊട്ടിക്കുകയാണോ?!വട്ടായോ?! ഓടിച്ചെന്നു നോക്കിയപ്പോള്‍ അമ്മ ഒരു ബാറ്റുമായി കട്ടിലില്‍ എഴുന്നേറ്റിരുന്ന് കളിയോട് കളി! ഇതെന്തു മറിമായം! ഇങ്ങനേ ഒരു കളിയുണ്ടോ?! ഇനി കേരളം വികസിച്ചു വികസിച്ചു വയോജനങ്ങളുടെ ബോറഡി മാറാനോ, മാനസിക ഉല്ലാസത്തിനോ വേണ്ടി കണ്ടുപിടിച്ചതായിരിക്കുമോ ഈ കളി! ഇപ്പോള്‍ എല്ലാം ഇമാജിനേഷന്‍ അല്ലെ, കൂടെ കളിക്കാന്‍ ആരുമില്ല. അച്ഛന്‍ സ്വസ്ഥമായി കിടക്കുന്നു..

“അമ്മേ എന്തുപറ്റി?! ബാറ്റു കളിക്കുന്നോ?” ( പക്ഷെ അമ്മ ശരിക്കും ബാഡ്മിന്റന്‍ ഒക്കെ കളിക്കും ട്ടൊ! അതു വേറൊരു കഥ)

“അല്ല, നശിച്ച കൊതുകാരണം ഉറങ്ങാന്‍ പറ്റുന്നില്ല. അതിനിടയില്‍ അമ്മ ബാറ്റ് വീണ്ടും ശൂന്യതയില്‍ വീശി. അപ്പോള്‍ പട പടാ ശബ്ദം വീണ്ടും കേട്ടു!

ഞാനും മോളും അല്‍ഭുതത്തോടെ ‘മലയാളീസിന്റെ ആ കണ്ടുപിടിത്തം’ നോക്കി വണ്ടറടിച്ചു നില്‍ക്കുമ്പോള്‍, ‘ഇന്നാ വേണമെങ്കില്‍ ഇതെടുത്തോ എനിക്ക് ഇനി ഒന്നുകൂടിയുണ്ട്’ എന്നും പറഞ്ഞ് വച്ച് നീട്ടി!

കേള്‍ക്കാത്ത താമസം ഞാന്‍ ഓടി ചെന്ന് ഭക്തിപുരസ്സരം ബാറ്റ് വാങ്ങി. എന്റെ കയ്യില്‍ നിന്നും അധികം ഭക്തിയൊന്നും ഇല്ലാതെ തന്നെ അത് മകള്‍ കയ്ക്കലാക്കി..അവള്‍ ഓടി മുറിക്കകത്തു കയറി കട്ടിലിനു ചുറ്റിനും തലങ്ങും വിലങ്ങും വീശിയപ്പോള്‍ കേട്ട പട പടാ ശബ്ദത്തില്‍ അവള്‍ അവളുടെ നാടു വിട്ട അങ്കലാപ്പൊക്കെ മാറി സുസ്മേരവദനയായി. ഞാന്‍ ആശ്വസിച്ചു.. ഇത്തവണത്തെ വരവ് വെറും ബോറായിരിക്കില്ല. അറ്റ് ലീസ്റ്റ് മകളെങ്കിലും എന്‍‌ജോയ് ചെയ്തോളും . ഞങ്ങള്‍ പോകുന്നതുവരെ കൊല്ലാന്‍ ഇഷ്ടം പോലെ കൊതുക്കള്‍ വന്നോളും. കൊതുകിനാണോ ദാരിദ്യം!

തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ബോറഡി മാറ്റിയ ആ അല്‍ഭുത വസ്തുവിനെ ഭദ്രമായി പൊതിഞ്ഞു കെട്ടി ഇവിടെ എത്തിച്ചു. ഇവിടെ ഒരു പ്രശ്നം എന്തെന്നാല്‍ കൊതു ചില ദിവസങ്ങളിലേ ഉണ്ടാവൂ.. അതെന്നാണെന്ന് കൃത്യമായി ഇനിയും കണ്ടുപിടിച്ചിട്ടില്ലാ താനും! അങ്ങിനെ ഞങ്ങള്‍ ആയുധം വച്ച് കാത്തിരുന്നു.. കേരളത്തിലെ അല്‍ഭുതം ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍..

ഒടുവില്‍ ആ സുദിനം വന്നെത്തി. ഒരു ഞായറാഴ്ച്ച സന്ധ്യക്ക് കൊതുകള്‍ ഒന്നൊന്നായി വരവായി.. കൊതുകുവരാതായപ്പോള്‍ ആയുധത്തിന്റെ കാര്യം മറന്നുപോയ മകള്‍ പെട്ടെന്ന് ഓര്‍ത്തു..
‘അമ്മേ നമ്മള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്ന ബാറ്റ്..?’
‘ഏതു ബാറ്റ്?’
‘കൊതുകിനെ പിടിക്കുന്ന ബാറ്റ്!’
ഇതു കേട്ട് അവളുടെ അച്ഛന്‍ മിഴിച്ചു നോക്കി. അതുകണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി!
സകലകലാവല്ലഭനെ കാട്ടാന്‍ ഒരു അല്‍ഭുതം ഞങ്ങള്‍ക്കും ഉണ്ടല്ലൊ എന്ന ഒരു ത്രില്ലില്‍ ഓടിപ്പോയി ബാറ്റെടുത്ത് മകളെ ഏല്പിച്ചു. അവള്‍ ചുറ്റിനും കൂടിയ കൊതുകുകളെ അങ്ങിനെ ടപ്, ടപ് എന്നും പറഞ്ഞ് പൊട്ടിച്ചു രസിക്കാന്‍ തുടങ്ങിയപ്പോള്‍, സകലകലാ വല്ലഭന്‍ ചോദിച്ചു,
‘അതു കൊള്ളാമല്ലൊ! അത് കൊതുവായിരിക്കില്ല!!’ ( ഇതൊക്കെ ഒരു നമ്പര്‍ ആണ്, ആദ്യം ഇന്നസന്റ് ആയി അഭിനയിക്കും നമ്മുടെ പ്രത്യേകത എന്തെന്നു മനസ്സിലാക്കി അത് സ്വന്തം നിയന്ത്രണത്തിലാകും വരെ തുടരും ഈ ഇന്നസന്‍സ്)
‘അത് കൊതുക് തന്നെയാണ് ’ മകള്‍ പറഞ്ഞു
ഞാനും ഏറ്റു പറഞ്ഞു, ‘അതെ കൊതുകാണ്.’
‘അല്ല! എങ്കില്‍ ഞാന്‍ നോക്കട്ടെ?’
ഞങ്ങള്‍ അപ്പ്രൂവലിനുവേണ്ടി ബാറ്റ് കയ്യില്‍ കൊടുത്തു.. പിന്നെ ഒരു മേളമായിരുന്നു..!! യജമാനന്‍ ആ ബാറ്റും കൊണ്ട് സാക്ഷാല്‍ യുദ്ധം ആരംഭിച്ചു. വീടുമുഴുവന്‍ ഓടിനടന്ന് അടിയോടടി.. ആകപ്പാടെ ഒരു പടപടാ ശബ്ദം ..അകത്തും മുഴുവന്‍ തീര്‍ത്തശേഷം പോരാഞ്ഞ് വെളിയിലിറങ്ങി അടിതുടങ്ങി

ചായയിടാന്‍ പോയ ഞാനും, ഇതിനകം കളി അച്ഛനു കൈമാറിയ ശൂന്യതയില്‍ മകള്‍ ഹോംവര്‍ക്കും ചെയ്തു തുടങ്ങിയിരുന്നു. വെളിയില്‍ പടാ പടാ എന്നൊക്കെ കേള്‍ക്കുന്നു. അദ്ദേഹം ഉള്ള ചെടികളും മരങ്ങളും ഒക്കെ ഇളക്കി അങ്ങിനെ ആര്‍മാദിച്ച് തകര്‍ക്കുകയാണ്. ഒടുവില്‍ ക്ഷീണിച്ച് അവശനായി ബാറ്റുമായി തിരിച്ചെത്തി.
‘ഈ രാജ്യത്തെ കൊതുകിനെ മുഴുവന്‍ നശിപ്പിച്ചൊ?!!’ - ഞാന്‍
‘ബാറ്റെവിടെ?’ എന്റെ ഉള്ളൊന്ന് ആളി! ദൈവമേ അത് നശിപ്പിച്ചോ!
‘ഓ! ഇതിനെന്തോ കുഴപ്പമുണ്ട്’ -അദ്ദേഹം
‘അതുപിന്നെ ഇത്രേം പാടുണ്ടോ?! അതു പാഴിക്കളഞ്ഞു !!’(ഞാന്‍ പരിതപിച്ചു)
‘ഞാനൊന്നും ചെയ്തില്ല.’ (നിസ്സഹായത!)

അങ്ങിനെ അതോടെ ബാറ്റ് കളി അവസാനിച്ചു.

പിന്നെ ആരെങ്കിലും നാട്ടില്‍ നിന്നു വരാന്‍ കാത്തിരുന്നു. ഒടുവില്‍ ഒരു ബന്ധു ബാറ്റു കൊണ്ടു തന്നപ്പോള്‍ ഗൃഹനാഥനെ നോക്കി പറഞ്ഞു.., ‘പാടില്ല പാടില്ല നമ്മെ നമ്മെ , പാടെ മറന്നൊന്നും ചെയ്തു കൂടാ..’
യജമാനന്റെ മുഖത്ത്, എന്തുകൊണ്ടോ, ഒരല്പം ജാള്യത മിന്നി മറയുന്നത് കണ്ടപ്പോള്‍ ആശ്വാ‍സമായി
അപ്പോള്‍ ഈ ബാറ്റ് രക്ഷപ്പെട്ടൂ..

അങ്ങിനെ ഒടുവില്‍ കിട്ടിയ രണ്ടു ബാറ്റുകളുമായാണ് ബ്ളോഗെഴുത്തും വായനയും ഒക്കെ. ബാറ്റ് വീശാന്‍ ഒരല്പം മറന്നാല്‍ കൊതുക് ഏതെങ്കിലും വശത്തൂടെ വന്ന് കടിക്കും! ‘കൊതുവേ നീയും നാട്ടിലെ ഐറ്റിയും ഐ ഐ റ്റിയും ഒക്കെയാണോ?! എന്തൊരപാര ബുദ്ധി!! സമ്മതിച്ചു തരാതെ നിര്‍വ്വാഹമില്ലാ..’

അങ്ങിനെ ഞാന്‍ ബാറ്റുമായി കാത്തിരിക്കുന്നു.. കൊതുകു പാത്തും പതുങ്ങിയും കടിച്ചേച്ച് കൂളായി അങ്ങ് പറന്നുയരുന്നു..

ഈ കൊതുകുബാറ്റിന്റെ കാര്യം എഴുതിയപ്പോള്‍ ആത്മയ്ക്ക് പണ്ട് നടന്ന മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു..ഒരു ഈരുകൊല്ലിയുടെ കഥ!( ഈര് എന്നു പറയുന്നത് പേനിന്റെ മുട്ടയാണ് ട്ടൊ)അത് അടുത്ത പോസ്റ്റില്‍...