എഴുത്തുകാരൻ..മലകയറ്റം.. പിന്നെ ഒരു പെൻസിൽ..  

Posted by Askarali
undefined undefined,
undefined

ണ്ടൊക്കെ ബ്ലോഗെഴുതാൻ, ആദ്യം വീട്ടുജോലി ഒരുവിധം ഒതുങ്ങണം.. പിന്നെ ഗൃഹനാഥന്റെ പോക്ക് വരവ് ഉറക്കം ഒക്കെ നോക്കണം.. ഇപ്പോൾ ഈ കമ്പ്യൂട്ടറിന്റെയും മൂഡനുസരിച്ചേ എഴുതാൻ പറ്റൂ. ഇതെല്ലാം ഒത്തുവരുമ്പോഴേയ്ക്കും ആത്മയ്ക്ക് എഴുതാനുള്ള മൂഡ് ബാക്കിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാണ് ഇപ്പൊഴത്തെ എഴുത്ത്..
പൌലൊ അണ്ണനെ പറ്റിയല്ല്യോ കഴിഞ്ഞ പോസ്റ്റിൽ എഴുതിക്കൊണ്ടിരുന്നത്, അതുതന്നെ തുടരാം...
ആദ്യമേ തന്നെ പറയട്ടെ, ഈ പൌലോ അണ്ണനും ആത്മേം തമ്മിൽ വലിയ ഒരു ചേർച്ചയുണ്ട് (ചിന്തകളിൽ).. ചിറി കോട്ടാൻ വരട്ടെ... ഒരു നിമിഷം..
‘മൈ നെയിം ഈസ് ഖാൻ’ കണ്ടപ്പോൾ ആദ്യം തോന്നിയത് അതിലെ ഷാരൂഖാന്റെ ക്യാരക്റ്ററുമായി ആത്മയ്ക്ക് വലിയ സാദൃശ്യം ഉണ്ടെന്നായിരുന്നു.. (ശ്യൊ! എന്നാലും ആത്മയുടെ ഈ മെന്റൽ റിറ്റാർഡേഷൻ തക്കസമയം കണ്ടുപിടിച്ച് പ്രതിവിധി കൽ‌പ്പിച്ചില്ലല്ലൊ, എങ്കിൽ ഒരുപക്ഷെ ഷാരൂഖാനെപ്പോലെ നല്ല ഒരു സെറ്റപ്പും പിന്നെ നല്ല ഒരു ഗോളും ഒക്കെ കണ്ടുപിടിച്ചേനെ.. എന്നായിരുന്നു..)
ഇനി വീണ്ടും പൌലോ ചേട്ടനിലേക്ക് വരാം..
പൌലോ ചേട്ടനോട് അദ്ദേഹത്തിന്റെ അമ്മ ആരാകണം എന്നു ചോദിച്ചപ്പോൾ ‘ഒരെഴുത്തുകാരനാകണം’ എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി!
‘എഴുത്തുകാരൻ’ എന്നാൽ ആരാണ് എന്ന് കണ്ടുപിടിച്ചു വരാൻ അമ്മ പറഞ്ഞപ്പോൾ, അദ്ദേഹം എഴുത്തുകാരന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചു
1) എഴുത്തുകാരൻ കണ്ണാടിവച്ചവനായിരിക്കും, അയാൾ മുടി നന്നായി ചീകിയൊതുക്കില്ല, പകുതിസമയവും അയാൾക്ക് ലോകത്തോടാകമാനം ദേഷ്യമായിരിക്കും ബാക്കി പകുതി നിരാശയും.. അയാൾ ജീവിതത്തിന്റെ അധികസമയവും വല്ല ബാറുകലിലും ഇരുന്ന് അയാളെപ്പോലുള്ളവരോട് വാദപ്രതിവാദങ്ങൾ ചെയ്യുകയാവും.. അയാൾ വളരെ ഉൾക്കാഴ്ച്ചയോടെ സംസാരിക്കുന്നു.. അയാളുടെ മനസ്സ് താൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ബുക്കിനോട് വെറുപ്പും എന്നാൽ ഇനി എഴുതാൻ പോകുന്ന നോവലിനെക്കുറിച്ച് നിറയെ ഐഡിയകളും കൊണ്ടു നിറഞ്ഞിരിക്കും..
2) അയാളെ തന്റെ സമാന തലമുറ ഒരിക്കലും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല, തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ അത് തന്റെ ഇനിയുള്ള പുരോഗമനത്തിന് തടസ്സമാകുമെന്ന് അയാളും കരുതും..
3) മറ്റ് എഴുത്തുകാർക്ക് മാത്രമേ ഒരു എഴുത്തുകാരൻ എന്തുദ്ദേശിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകൂ.. എന്നാൽ അയാൾ അവരെയൊക്കെ ഉള്ളിൽ ഇഷ്ടപ്പെടുകയുമില്ല കാരണം അവരെല്ലാവരും ഒരേ സ്ഥാനത്തെത്താനായി മത്സരിക്കുന്നവരാണെന്ന അറിവ്..
4) പെണ്ണുങ്ങളെ വശീകരിക്കാനായി എഴുത്തുകാരൻ .. ഞാൻ ഒരെഴുത്തുകാരനാണ് എന്ന വാക്ക് ഉപയോഗപ്പെടുത്തുന്നു എന്നിട്ട് ഒരു കൊച്ചു കവിതയും കൂടി കുറിച്ചാൽ എല്ലാമായി..
5) അദ്ദേഹത്തിന് എഴുത്തുകാരെ വിമർശിക്കാനും കഴിയും തന്റെ വിശാലമായ അറിവും പിന്നെ മറ്റുള്ളവരുടെ കൊട്ടേഷനും ഒക്കെ കൊണ്ട് വളരെ കട്ടിയുള്ള വാക്കുകൾ ചേർത്ത് അയാൾ എഴുതും.. പക്ഷെ അയാൾക്കുപോലും ആ വാക്കുകൾ കാണുമ്പോൾ അയാൾ എഴുതിയത് വായിക്കാൻ തോന്നില്ല..
6) എന്താണ് വായിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ആരും കേട്ടിട്ടില്ലാത്ത ഒരു ബുക്കിന്റെ പേര് പറയാൻ ശ്രമിക്കും
7) എല്ലാ എഴുത്തുകാരും ഐക്യകണ്ഠേന,' വായിച്ചിരിക്കേണ്ട ബുക്ക് ഏതെന്നു' ചോദിച്ചാൽ എതിരഭിപ്രായമില്ല, ഉല്ലിസീസ് എന്നാവും ഉത്തരം paRayuka .. എന്നാൽ അതിൽ എന്തിനെക്കുറിച്ചാണ് പതിപാദിച്ചിരിക്കുന്നത് എന്നു ചോദിച്ചാൽ ഉത്തരം പറയാൻ അറിയുകയുമില്ല കാരണം മിക്കവരും അത് വായിച്ചുകാണില്ല!
ഇത്രയുമാണ് ഒരു എഴുത്തുകാരന്റെ ഗുണങ്ങളായി പൌലോ കണ്ടുപിടിച്ചത്!
(ഇതിൽ ആദ്യം പറഞ്ഞ ഒട്ടു മിക്ക ലക്ഷണങ്ങളും ആത്മയ്ക്ക് ജന്മനാ ഉണ്ടായിരുന്നു എന്നാതാണ് അതിശയം!!!)
പീന്നെ, പൌലോ ചേട്ടൻ കളയെപ്പറ്റി ചിന്തിച്ചതും പിന്നെ മലകയറ്റത്തെ പറ്റിചിന്തിച്ചതും ഒക്കെ ആത്മയും അതേപോലെ ചിന്തിച്ചിരുന്നു. ആത്മയുടെ ചിന്ത ഇനി അദ്ദേഹം അപഹരിച്ചതാകുമോ?! (തമ്പുരാനും ചോതി.. അടിയനും..)
‘കള’യെപ്പറ്റി ഈ ചിന്ത തന്നെ (കഴിഞ്ഞ പോസ്റ്റിലെ) പല ഡൈമൻഷനിൽ ആത്മ പലപ്രാവശ്യം(കള പിഴുതുകൊണ്ടിരിക്കുമ്പോൾ..) ചിന്തിച്ചിട്ടുണ്ട്.. (വാസ്തവത്തിൽ ആത്മയാണ് ആദ്യം ചിന്തിച്ചത്! മിക്കവാറും പൌലോ ആത്മയുടെ ചിന്ത കോപ്പിയടിച്ചതാകാനും സാധ്യതയുണ്ട്!)
ഹും! ആത്മയുടെ ചിന്തകൾ ചിന്തകളായി തന്നെ തുടരുകയും.. പൌലോയുടെ ചിന്തകൾ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും..!
പൌലോ ചേട്ടന്റെ ‘മലകയറ്റം’ ഒരല്പം വ്യത്യാസത്തോടെയെങ്കിലുംആത്മയും മെനിങ്ങാന്ന് ചിന്തിച്ചെ ഉള്ളൂ (അത് ഒരല്പം പിന്നിലായിപ്പോയി)
ആത്മ മലകയറ്റം ജീവിതത്തിലെ സ്നേഹബബന്ധങ്ങളുമായാണ് സാദൃശ്യപ്പെടുത്തിയത്. പൌളോ ജീവിതം ആകെമൊത്തം ഒരു മലകയറ്റമായി ഉപമിച്ചിരിക്കയാണ്. ഒന്നല്ല പല മലകയറ്റങ്ങൾ..!
ആത്മ ചിന്തിച്ചു.. നാം ഓരോ സ്നേഹബന്ധങ്ങൾ വെട്ടിപ്പിടിക്കാനായി എവറസ്റ്റിൽ കയറുമ്പോലെ കയറുന്നു.. ഏറ്റവും ഒടുവിൽ മുകളിൽ ചെന്നെത്തുമ്പോൾ അനുഭവപ്പെടുന്നത് ഒരുതരം ശൂന്യത.. നിരർത്ഥകത.. പിന്നെ ഇറക്കത്തെപ്പറ്റി ഓർത്ത് ഒരു വല്ലായ്കയും.. ചിലർ പരിഭ്രാന്തപ്പെടുകയും ചെയ്യും.. താഴെയെത്തുമ്പോൾ ഗത്യന്തരമില്ലാതെ അടുത്ത മല കയറാൻ തുടങ്ങുന്നു.. മുകളിൽ ശൂന്യതയാ‍ണെന്നറിയാമെങ്കിലും ആ മലകയറ്റത്തിന്റെ ത്രില്ലിൽ മയങ്ങാൻ..
അതുതന്നെ അദ്ദേഹവും പറയുന്നു.. അല്പം വ്യത്യസ്തമായി! ഓടിച്ചാടി ഓരോ മലകളിലും കയറിയിറങ്ങണംത്രെ! അതിനു അദ്ദേഹം കുറെ നിയമങ്ങളും എഴുതിയിട്ടുണ്ട്..
1) ആദ്യമായി നാം ഏതുമലയാണ് കയറുന്നതെന്ന് തിരയണം.. ( പൌലോ ജീവിതത്തെയും ആത്മ സ്നേഹത്തെയുമാണേ എയിം ചെയ്യുന്നത്..)
മറ്റാരെങ്കിലും പറഞ്ഞെന്നു കരുതി അങ്ങ് കയറിയേക്കരുത്..നാം മാത്രമേ ഉള്ളൂ ഈ കയറ്റത്തിൽ എന്നും, നമ്മൾ നമ്മുടെ ജീവിതത്തിലെ ഒരുപാട് എനർജി ഈ മലകയറ്റത്തിനായി വേണം എന്നുള്ളതുകൊണ്ട് നന്നായി ചിന്തിച്ച് ഉറച്ച് കയറുക..
2.എങ്ങിനെ മലയിൽ കയറാമെന്നുള്ള ശരിക്കുള്ള പാത്
ദൂരെനിന്നും നോക്കുമ്പോൾ മല മനോഹരമായിരിക്കും എന്നാൽ അടുക്കുന്തോറും ഒരുപാട് തടസ്സങ്ങൾ കാണും നിറയെ റോഡും കാടും ഒക്കെയായി. ഏതുവഴിയിലൂടെ നടന്നാൽ മലയിൽ എത്താം എന്നു തിരഞ്ഞ് കണ്ടെത്തുക..
3. മുൻപ് കയറിയിട്ടുള്ളവരിൽ നിന്നുമുള്ള അനുഭവങ്ങൾ ഷെയർ ചെയ്യുക് ( മുൻപ് ജീവിച്ചവരുടെ/സ്നേഹിച്ചവരുടെ അനുഭവങ്ങൾ)
4. സൂക്ഷിച്ച് കാൽ വയ്ക്കുക.. അപകടങ്ങൾ അടുത്താകുമ്പോൾ നമുക്ക് തരണം ചെയ്യാൻ കുറച്ചുകൂടി എളുപ്പമാൺ.. കൂർത്തുമൂർത്ത കല്ലുകളോ, വിള്ളലുകളോ ഒക്കെ ഉണ്ടോന്ന് നോക്കി കാൽ വയ്ക്കുക..
5. ദൂരം താണ്ടും തോറും കാണുന്ന പ്രകൃതി ദൃശ്യങ്ങൾക്കും മാറ്റം വരും അത് ആസ്വദിക്കാൻ ശ്രമിക്കുക
6. നമ്മുടെ ശരീരത്തെ സൂക്ഷിക്കുക.
അധികം ആക്രാന്തവും പാടില്ല അധികം മെല്ലെയുമാകരുത്.. ഇടക്ക് നല്ല തെളിനീരൊക്കെ കുടിച്ച്, നല്ല പഴവർഗ്ഗങ്ങളോക്കെ ശാപ്പിട്ട്.. എൻ‌ജോയ് യുവർ ട്രിപ്പ്..
7. നമ്മുടെ ആത്മാവിനെ സംരക്ഷിക്കുക..
നടക്കുന്നത് ഒരു വലിയ പാടായി കരുതാതെ റിലാക്സ് ചെയ്ത് നടക്കുക..അത് ആത്മാവിന് സന്തോഷം നൽകും..
8. എപ്പോഴും ഒരടികൂടി അധികം വയ്ക്കാൻ തയ്യാറായി നടക്കുക..
9. മുകളിലെത്തുമ്പോൾ സന്തോഷിക്കുക!
10. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ അഭിമാനിക്കാം. ഇത് ദിവസം മുഴുവൻ ഈ ആ‍ത്മവിശ്വാസം നിലനിർത്തുമെന്നും അത് അടുത്ത മല കയറ്റത്തിനു പ്രേരകമാകും എന്നും പ്രതിജ്ഞ ചെയ്യുക..
11. നിങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുക ( ജീവിതവിജയത്തെപ്പറ്റി)..
ഇനി അദ്ദേഹം നമ്മുടെ ജീവിതത്തെ ഒരു പെൻസിലുമായി ഉപപിച്ചിരിക്കുന്നത് നോക്കുക!
പെൻസിലിനെ നാമായി കരുതുക..
1) പെൻസിലിനു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാകും പക്ഷെ എപ്പോഴും ഓർക്കുക പെൻസിലിനെ പിടിക്കാൻ ഒരു കൈവേണം.. ആ കൈ ദൈവമായി കരുതുക
2) വേദന സഹിച്ചെങ്കിലും ഇടയ്ക്കിടെ പെൻസിൽ മൂർച്ച കൂട്ടിയാലേ എഴുതാനാകൂ (പരുക്കൻ യാധാർഥ്യങ്ങൾ നമ്മെ കൂടുതൽ മികച്ചവരാക്കും)
3) തെറ്റുകൾ തിരുത്താനുള്ള സന്ന്ദ്ധത. (പെന്‍സിലിന്റെ തെറ്റുകള്‍ ഇറേസര്‍ കൊണ്ട്ട് മായ്ക്കാനാകും അതുപോലെ
4) ഉള്ളിലെ കാമ്പാണ് പ്രധാനം! അതുകൊണ്ട് ഓരോ പ്രവർത്തിയും നമ്മുടെ ആത്മാവിനെ എങ്ങിനെ ബാധിക്കുന്നു എന്ന് ശ്രദ്ധവത്താകുക..
5) പെൻസിൽ ഒരു മാർക്ക് ശേഷിപ്പിക്കും .. അത്പോലെ നമ്മുടെ ഓരോ പ്രവർത്തിയും എവിടെയെങ്കിലും ഒരു പാടുണ്ടാക്കും.. അതറിഞ്ഞ് ആ പാടുകൾ നാല്ലവയാക്കാൻ ശ്രദ്ധിച്ച് ജീവിക്കുക...
എത്ര നല്ല സന്ദേശം അല്ലെ?!
ഇനി ബാക്കി കഥ വായിച്ചിട്ട് എഴുതാം...

This entry was posted on 11:22 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments