വർക്കിംഗ് പീപ്പിൾ!
undefined
ഇപ്പോൾ കഥകൾ എഴുത്താണല്ലൊ മുഖ്യ പണി.. ഇന്ന് മറ്റൊരു കഥയാകട്ടെ,
ഇന്ന് ഒരു റെസ്റ്റാറന്റിൽ ഊണുകഴിക്കാൻ പോയി..
അതെ, ബുസിനസ്സ് മാൻ അല്പം റിലാക്സ് ആയിത്തുടങ്ങി!
‘ഊണുകഴിക്കാൻ പോം..?’
‘ഓ. കേ, ഞാൻ റെഡി!’
നല്ല കൂളായ റെസ്റ്റോറന്റിൽ അങ്ങിനെ വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരു നേരത്തെ വയറിന്റെ പ്രശ്നം സോൾവ് ചെയ്യാമല്ലൊ എന്ന സമാധാനം മാത്രം മുന്നിട്ടു നിന്നു. അല്ല ഉറക്കമാണ് മുന്നിട്ടു നിന്നത് ബുസിമാനിലും! മകന് തിരിച്ച് ഹോസ്റ്റലിൽ പോകാനുള്ള പ്രിപ്പറേഷൻസ്.. റസ്റ്റോറന്റ് വീടിന്റെ അടുത്തായതുകൊണ്ട് യാത്ര ലാഭം!
കുറെ നേരം വയിറ്റ് ചെയ്യേണ്ടി വന്നെങ്കിലും നല്ല ചിക്കൺ ബിരിയാണി മുന്നിൽ വന്നപ്പോൾ ബുസിമാന്റെ വൈക്ലബ്യം മാറി, പിന്നെ സൌത്ത് ഇന്ത്യൻ മീൽ എന്നും പറഞ്ഞ് തമിഴന്റെ തോരനും സാമ്പാറും രസവും ഒക്കെ വന്നപ്പോൾ ഈയുള്ളവളും അല്പം ഉണർന്നു! അരികിലിരിക്കുന്ന തൈരിലും പിന്നെ സാമ്പാറിലും പിന്നെ അച്ഛാറിലും നോക്കി എന്തായാലും ഊണു ബോറാക്കില്ല എന്നുറപ്പുവരുത്തി മകൻ ഓഡർ ചെയ്ത ചപ്പാത്തിക്കായി അല്പം കൂടി വെയിറ്റ് ചെയ്തു..
ചപ്പാത്തി, സ്പെഷ്യൽ ചിക്കൺ കറി പിന്നെ കൂടാതെ മുതലാളിയുടെ വക സ്പെഷ്യൽ കൊഞ്ച് കറിയും കൂടിയായപ്പോൾ മകന്റെ മുഖത്തും സന്തോഷം പടർന്നു. വിരസമായ ഉച്ച അങ്ങിനെ വിഭവങ്ങളാൽ സമൃദ്ധമാക്കി ഇരിക്കുമ്പോൾ..
ഒരു മദ്ധ്യവയസ്ക്ക വരുന്നു. (മദ്ധ്യവയസ്കരെന്ന് ഞാൻ കരുതുന്നത് ഒരു 60-65 കാരെയാണ് ട്ടൊ!)ചുരീദാറൊക്കെയിട്ട്. അവർ നേരെ അടുക്കളക്കകത്തേക്ക് നല്ല ഗറ്റപ്പോടെ അങ്ങ് കയറി.
ബുസിമാൻ പറഞ്ഞു , ‘അത് ഓണറുടെ അമ്മയാണ്’ .
അകത്തോട്ട് നോക്കിയപ്പോൾ നല്ല ശേലുള്ള ഒരു കറുത്ത തമിഴൻ ഇങ്ങോട്ട് നോക്കുന്നുണ്ട്. പരിചയത്താൽ നോക്കിയതാകും!
ഇപ്പോൾ ആണുങ്ങൾ നോക്കുമ്പോൾ ആകെ അങ്കലാപ്പാണ്. മുൻപാണെങ്കിൽ അല്പം വ്രീളാവിവശയായി അങ്ങ് തല കുനിച്ചാൽ പ്രശ്നം തീർന്നു. ഇനിയിപ്പോൾ വ്രീളാവതിയായാൽ അത് കുറ്റകരമാകുമോ എന്നൊരു ഭയം നാമ്പെടുത്തു തുടങ്ങീ.. (ഓവർ ഏജ്..! ഓവർ ഏജ്..!) അയാൾ തന്നെക്കാളും ഇളയതായിരിക്കുമോ, സമപ്രായക്കാരനാകുമോ എന്നൊന്നും അറിയില്ലല്ലൊ, അയാൾ തന്നെ ആന്റിയായാണോ നോക്കുന്നത്, അതോ തുല്യപ്രായക്കാരിയായാണോ, അതോ അതിലും ചിന്നപ്പൊണ്ണായാണോ കാണുന്നത് എന്നൊക്കെ പ്രശ്നം വയ്ക്കാനൊന്നും വയ്യാതായിരിക്കുന്നൂ.. തോറ്റുകൊടുത്തേക്കാം.. ഒരല്പം നേരത്തേ ആയോണ്ട് പ്രശ്നമൊന്നും ഇല്ലല്ലൊ?!
‘ഉം?! ഞാൻ അങ്ങനാ എന്തേ..?!’ (പേടിക്കണ്ട.ഇന്നസെന്റ് സ്റ്റൈൽ!..)
അങ്ങിനെ നമ്മുടെ കഥയിലേക്ക് മടങ്ങിവരാം..
കറുത്ത തമിഴ് മനുഷ്യൻ ഇടയ്ക്കിടെ നോക്കി.. പിന്നെ ഉള്ളൈ മറഞ്ഞു. കടയിലെ ഓണറെന്നു തോന്നിയിരുന്ന ഒരു വെളുത്ത അല്പം കുലീനയെന്നു തോന്നിയിരുന്ന (ജീൻസും ടോപ്പും, പ്രായം 30 നു മുകളിൽ, നെറ്റിയിൽ ചന്ദനക്കുറി, സൌമ്യമായ മുഖം) ഒരു സ്ത്രീ തൊട്ടു മുന്നില ടേബിളിൽ ഇരുന്ന് ശാപ്പാട് കഴിക്കുന്നുണ്ട്.
അപ്പോൾ ബുസി മാൻ പറഞ്ഞു, ‘അത് മരുമകളും, ഉള്ളൈ നിന്ന കറുത്ത പയ്യൻ, മകനുമാണ്.’
കുറെക്കഴിഞ്ഞ് മദ്ധ്യവയസ്ക്ക, അടുത്തു വന്ന് ബുസിമാനോട് സംസാരം തുടങ്ങി. സിംഗ്ലീഷാണ് ഭാക്ഷ.. ഇടയ്ക്കിടക്ക് ഒരു മലയാളം കേൾക്കുന്നതുപോലെ തോന്നി..ഇനിയിപ്പം ഞങ്ങൾ മലയാളികളായതുകൊണ്ട് മലയാളം പറയാൻ ശ്രമിക്കുന്നതാകുമോ?! എന്തായാലും അവർ അവരുടെ ‘ലൈഫ് സ്റ്റോറി’ ബുസിമാനോട് ഇലാബറേറ്റ് ചെയ്യുകയായിരുന്നു..
ആദ്യം ഒരല്പം ശ്രദ്ധിക്കാൻ വിട്ടുപോയി.. ഒരു സാദാ തമിഴ് ഫാമിലി കഥയാകും എന്തായിപ്പോൾ ശ്രദ്ധിക്കാൻ മാത്രം എന്നുകരുതി കോട്ടുവായിടാൻ പോകുമ്പോൾ...കേട്ടതു വിശ്വസിക്കാനാകാതെ ശ്രദ്ധിക്കാൻ തുടങ്ങി.. അതെ കേട്ടത് ശരിയാണ്. “ മകൾ ഡോക്ടറാണ്..! ഇവിടത്തെ പ്രസിദ്ധ ഹോസ്പിറ്റലിൽ. ഇംഗ്ലണ്ടിൽ ഗവണ്മെന്റ് സ്കോളർഷിപ്പോടെ പഠിച്ചവൾ.. മകൻ (അകത്ത് സാദാ തമിഴനെന്നു കരുതിയ ആൾ) എൻജിനീയർ! വെളുത്ത, 30-35, നാട്ടിലെ കെമിസ്റി ബിരുദാനന്തര ബിരുദധാരി! ഇവിടെ കെമിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. ഈ സംസാരിക്കുന്ന മദ്ധ്യവയസ്സ് ഏതൊ അക്കൌണ്ടിംഗ് ഫേമിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ളതുകൊണ്ട് അക്കൌണ്ട്സ് ഒക്കെ അറിയാം..
മകൻ എഞിജിനീയറിം ജോലി ഉപേക്ഷിച്ചു, മരുമകൾ കെമിസ്റ്റ് ജോലി ഉപേക്ഷിച്ച്, അവർ അക്കൌണ്ടിംഗ് ജോലി വളരെ പണ്ടേ ഉപേക്ഷിച്ച്, ഇറങ്ങി തിരിച്ചതാണ് ബിസിനസ്സിലേക്ക്..!
ഇത് നാട്ടിലെ ഹോട്ടൽ നടത്തിപ്പുകാരല്ലാ.. അവിടെ പണം കൊണ്ട് പണക്കാരായവരാണ്. ഇവിടെ വിദ്യപോലും പണയം വച്ചാണ് മനുഷ്യർ ബിസിനസ്സ് ചെയ്യുന്നത്.. അതും പണത്തിനായി തന്നെ അല്ലെ?!
മകൾ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഗുജറാത്തിയെ..അവരുടെ അച്ഛന്റെ രണ്ടാം വിവാഹത്തിലെ സന്തതികളാണ് അവരും സഹോദരനും. ആദ്യ ഭാര്യ തനി കേരളത്തിൽ.. വർക്കലയിൽ ഭദ്രമായി ജീവിക്കുന്നു. മക്കൾ ഒരാൾ ലണ്ടണിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും നല്ല രമ്യതയിലാണ്.. എസ്റ്റട്രാ.. എക്സട്രാ.. ഒരു അവിയൽ മയം പോലെ തോന്നി..
ഡോക്ടർ.. എഞ്ജിനീയറ് സക്സസ്സ്ഫുൾ ഹോട്ടൽ.. കാശ്.. രണ്ടു ഭാര്യ.. പലേ ഭാക്ഷക്കാർ..ഇന്ത്യ മുഴുവനും പോരാഞ്ഞ് ചൈനയിലേക്കും കടന്നിരിക്കുന്നു കുടുംബത്തിന്റെ വളർച്ച!
ഇത് ജീവിത വിജയമോ?!
അവർ ഒരു നേരംകടയിൽ വന്നില്ലെങ്കിൽ ജോലിക്കാർ എല്ലാം കുളമാക്കുമെന്ന് ഭയന്ന് ഭർത്താവും ഭാര്യയും മകനും മരുമകളും ഓടിടക്കുന്നു... അവർക്കിനി നേടാൻ ഒന്നുമില്ലാ..
പക്ഷെ, എനിക്ക് തല ശുറ്റി
ഞാൻ അരികിലിരുന്ന മകന്റെ കൈകളിൽ മുറുകെ പിടിച്ചു.. നമുക്ക് പ്യുർ മലയാളികളായി അല്പം സിമ്പിളായി ജീവിച്ചാലും മതി.. മനുഷ്യൻ ഇത്രേം അമ്പീഷ്യസ് ആകാമോ?! അല്ല പിന്നെ!
അമ്പീഷ്യസ് ആകാം. പക്ഷെ, എങ്ങിനെ ഈ സിമ്പ്ലിസിറ്റി കീപ്പ് ചെയ്യുന്നു ഇവിടത്തെ മനുഷ്യർ?! അതെ ഈ നാട്ടിൽ അവരുടെ പൊങ്ങച്ചം അവർക്ക് കാട്ടാൻ ആരുമില്ല . ഇവിടെ എല്ലാവരും വർക്കിം പീപ്പിൾ മാത്രം...
[കഥ ബോറാണെങ്കിൽ ക്ഷമിക്കുക.. താമസിയാതെ കുറച്ചുകൂടി നല്ല ഒരു കഥയുമായി വരാം..]
0 comments