എഴുതാനും വയ്യാ.. എഴുതാതിരിക്കാനും വയ്യാ..  

Posted by Askarali
undefined undefined,
undefined

എന്തെങ്കിലും ഒക്കെ എഴുതി ജീവിക്കാമെന്നു വച്ചാൽ ഫോണ്ടില്ലാതെ എങ്ങിനെ മലയാളം എഴുതാൻ!
ഹൊ! സമാധാനം! വരമൊഴി രക്ഷിക്കുന്നുണ്ട്‌..

ഫോണ്ട്‌ പോയതു മാത്രമല്ല പ്രശ്നം
ഈ ലോകത്ത്‌ ഒന്നും തന്നെ ന്യായമായിട്ട്‌ നടക്കുന്നില്ല എന്ന്‌ തോന്നൽ..
എങ്ങും അന്യായങ്ങൾ..
ഇതിനെടേൽ എന്തെഴുതാൻ!
ഒന്നിനേം സ്നേഹിക്കാൻ പറ്റുന്നില്ല! കുന്നുകയറാൻ തുടങ്ങുമ്പോഴേ അപ്പുറത്തെ കുഴി ഓർമ്മവരും..
പിന്നെ കയറാതെ ഇപ്പുറത്തെ കുഴിയിൽ തന്നെ കിടക്കുന്നതുതന്നെയല്ലെ നന്നെന്ന്‌ കരുതി..
പക്ഷെ ബോറടിച്ചു ചത്തുപോകുമെന്ന അവസ്ഥവരുമ്പോൾ ആരും കയറിപ്പോകും..
ഞാനും കയറി.. പ്രായം ഒക്കെ കൂടിക്കൂടി വരുന്നു എങ്കിലും പോകുന്നിടം വരെ പോട്ടെ എന്നു കരുതി..

പ്രായത്തെപ്പറ്റി ഒരല്പം..

മോഹൻലാൽ അമ്പതു വയസ്സ്‌ ആഘോഷിച്ചത്രെ!
അമ്പതു വയസ്സൊക്കെ ഒരു വയസ്സാണോ ഇക്കാലത്ത്‌!
പത്തുവയസ്സിൽ കൂടുതൽ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു..
അപ്പോൾ .. പ്രായമല്ല വയസ്സാക്കുന്നത്‌.. ഫിറ്റ്നസ്സ്‌.. ഫിറ്റ്നസ്സ്‌

അല്ലെങ്കില്‍ തന്നെ , ഒരു മനുഷ്യൻ എപ്പോഴാണ്‌ പ്രായം ആയെന്ന്‌ സമ്മതിക്കുന്നത്‌!
മോഹൻലാലിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം..
മമ്മൂട്ടിയെവച്ച്‌ നോക്കുമ്പോൾ മോഹൻലാൽ വളരെ ചെറുപ്പമാണെന്ന്‌ പറയാം..
എന്നാൽ പൃഥ്വിരാജിനെ വച്ച്‌ നോക്കിയാൽ പ്രായം അല്പം അധികമായിപ്പോയെന്നും തോന്നും..
ഇനിയും തീരെ ചെറുപ്പക്കാർ നായകന്മാർ അങ്ങ്‌ ഫേമസ്‌ ആയാൽ പൃ​‍ീഥ്വിരാജും ഓൾഡ്‌ ആയിപ്പോയി എന്ന്‌ നമുക്ക്‌ തോന്നിക്കൂടായ്കയില്ല..

ആണുങ്ങൾ മമ്മൂട്ടിയെപ്പോലെ ഫിറ്റ്‌ ഒക്കെയായി പ്രായത്തെ വെല്ലാമെന്നിരിക്കെ,
പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്‌.. !
ഒന്നു കെട്ടിക്കഴിഞ്ഞാൽ ഇമേജെല്ലാം പോയിക്കിട്ടും! ഒരു 21, 22 ഉം ഒക്കെ വയസ്സിൽ പടുകിളവിമാരെപ്പോലെ കുഞ്ഞുങ്ങളെയും ഒക്കത്തു വച്ച് പെണ്ണുങ്ങളു നടക്കുമ്പോൾ ,
ആണുങ്ങളു 'ഹായ് ഇതെന്തു പ്രായം.. ഒരു 30 എങ്കിലും ആയിട്ടുവേണം പൈങ്കിളിയെപ്പോലൊരു പെണ്ണിനേം കെട്ടി അങ്ങ് ചെറുപ്പമാകാൻ..' എന്നു പറഞ്ഞു നടക്കുന്ന കാലം!
എന്തിനധികം! നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാർ..( ഒന്നോ രണ്ടോ വ്യത്യാസം വരും.. ) കൂട്ടുകാരി അമ്മുമ്മയാകാൻ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേൽ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'( ഇംഗ്ളീഷ്! ഇംഗ്ളീഷ്!) ഒക്കെ പറഞ്ഞ് 'ഓ അത് സൗത്ത് ഇന്ത്യൻസ് വി ആർ നോർത്ത് ഇന്ത്യൻസ്' എന്നൊക്കെ കാച്ചി വിലസുകയും!
എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!

ആത്മ നോക്കീട്ട്‌ ഷാരുവും ആത്മേടെ നാട്ടിലെ വീട്ടിൽ പണ്ട്‌ കൃഷി നോക്കി നടത്തിയിരുന്ന ഒരു (മാധവ അണ്ണൻ) ഉം ഒരേ പോലെ ഇരിക്കും..!
‘മക്കളേ, നമ്മുടെ മോളീടെ അച്ഛൻ മാധോണ്ണനു കുറച്ച്‌ ഏത്തപ്പഴോം മുട്ടേം ഒക്കെ വാങ്ങിക്കൊടുത്ത്‌ നന്നാക്കിയെടുത്താൽ ഷാരൂഖാനെക്കാളും നന്നായിരിക്കും’ എന്നു പറഞ്ഞു നോക്കി..
'മോളീടെ അച്ഛൻ എവിടെ കിടക്കുന്നു.. ഷാരൂഖാൻ എവിടെ കിടക്കുന്നു , അമ്മയുടെ വേലയൊക്കെ കയ്യിലിരിക്കട്ടെ' എന്നമട്ടിൽ അവൾ എന്നെ കളിയായി നോക്കും!
അപ്പോൾ മൂത്തയാൾ സപ്പോർട്ട്‌ ചെയ്യും, ‘ഇല്ല, അമ്മ ശരിക്കും പറയുകയാണ്‌ മാധവ അണ്ണനെ ഞാൻ കണ്ടിട്ടുണ്ട്‌.. ഷാരൂഖാനെ പോലെ ഇരിക്കും..’
(ഒരു രക്ഷയുമില്ലാ.. ഒരിക്കൽ മനസ്സിൽ പതിഞ്ഞുപോയാൽ പിന്നെ മാറ്റാൻ പ്രയാസമാണ്‌..!)
അവസാനത്തെ അടവായിട്ട്‌, ‘മോളേ ഷാരുവും ഞാനുമൊക്കെ ഏകദേശം ഒരു പ്രായക്കാരാണ്‌..’
‘അല്ല, അല്ല, അമ്മ ഒരിച്ചിരിക്കൂടി മൂത്തതാണ്‌..’
തീർന്നു.. അതും അവൾക്കറിയാം..!
ഇനി എന്തു പറയാൻ..?! ഷാരൂഖാൻ നീണാൾ വാഴട്ടെ..!
എന്നാലും ദീപികാ പഡുകോണിനോടൊപ്പം ഒക്കെ അങ്ങിനെ വിലസി നൃത്തമാടുമ്പോൾ.. ‘എന്തുപറ്റി നമ്മുടെ മോഹൻലാലിനു..?’ എന്നു തോന്നിപ്പോകും..!
തടിയൊക്കെ ഒന്നു കുറച്ച്‌ മമ്മൂട്ടിയെപ്പോലെ ഫിറ്റ്‌ ആയിരുന്നെങ്കിൽ ഒരുപക്ഷെ..

പ്രായത്തെപ്പറ്റിയല്ല മുഖ്യമായി എഴുതാൻ വന്നത്, ബോറടിയെപ്പറ്റിയാണു എഴുതാൻ വന്നത്..പക്ഷെ എഴുതി എഴുതി ഇത്രയും ആയിപ്പോയീ..

ആരെയും കമ്പ്ലീറ്റായിട്ട് സ്നേഹിക്കാൻ പറ്റുന്നില്ലാ..
ഒരു സ്വപ്നവും പെർഫക്റ്റായിട്ട് കണ്ടുതീർക്കാനാവുന്നില്ല..
ഷോപ്പിംഗിനു പോയാൽ ഒരു സാധനവും സന്തോഷം തരുമെന്ന് വരുന്നില്ല
എല്ലാം ക്ഷണികം.. ശാശ്വതമായി ഒന്നും ഇല്ല എന്ന മനസ്സിന്റെ ഭീക്ഷണി..
ഒടുവിൽ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയൻ ആയി നോക്കി.
ഒരല്പം മനസ്സമാധാനം കിട്ടി!
അപ്പോൾ സന്തോഷം കിട്ടാൻ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..

(തുടരും..- അമ്മായി എഴുതിയപോലെ, 'പയറിനെപ്പോലെ കിടന്ന് തിളയ്ക്കുമ്പോൾ' എഴുതാതിരിക്കുന്നതെങ്ങിനെ..?!)

ഇനീം ഉണ്ട്‌ വിശേഷങ്ങൾ..
നമ്മുടെ 'ഏൻഷ്യന്റ്‌ പ്രോമിസസ്‌ ' വായിച്ച്‌ 'ആത്മയോട്‌ ഇവിടുള്ളവർ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച്‌ ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റി യുമായി നടന്നതുകാരണം.., കുടുംബത്തിൽ ഉള്ള സമാധാനവും പോയിക്കിട്ടി!
ഇതാണ്‌ പറയുന്നത്, ചില ബുക്കുകൾ ഒക്കെ വായിക്കാൻ പോലും മലയാളി സ്ത്രീകൾ യോഗ്യരല്ല, പിന്നെയാണു അതുപോലൊക്കെ ജീവിക്കുന്നത്‌! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച്‌ വളർന്നോട്ടെ എന്ന ഒരു തത്വമാണ്‌ മലയാളി വീട്ടമ്മമാർക്കൊക്കെ നന്നെന്ന്‌ തോന്നുന്നു.
തുടരും..

This entry was posted on 11:07 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments