വെറുതെ...  

Posted by Askarali

ഇവിടെ ഒരു വെള്ളമടിക്കാത്ത; നമശ്ശിവായ എന്നു പറയുന്ന സായ്‌വ് ഉണ്ട്.. വെള്ളമടിക്കുന്നവരെല്ലാം നല്ലവരല്ലെന്നോ, നമശ്ശിവായ എന്നു പറഞ്ഞുനടക്കുന്നവരെല്ലാം പെർഫക്റ്റ് ആണെന്നോ പറയാനല്ല ഇത് എഴുതിയത്.. പക്ഷെ, ഇദ്ദേഹം നല്ലയാളാണെന്നു തോന്നുന്നു.. ഉദ്ദേശ്യം ഒരു 70,75 നടുത്ത് പ്രായം വരും..
[ചിലപ്പോൾ തുടരും.. (ട്വിറ്ററിൽ എഴുതാൻ നോക്കീട്ട് ഒരുപാട് സമയമെടുക്കുന്നു അതുകൊണ്ട് ഇവിടെ എഴുതിയതാണ്..)
എന്തെങ്കിലും ഒക്കെ എഴുതാൻ തോന്നുന്നെങ്കിൽ വരാം..]

ജോലികള്‍ കൊണ്ട്ട് പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലിക ആശ്വാസത്തിനും കൂടിയാണ് ബ്ലോഗ്‌ എഴുതുന്നത്.. പിന്നെ ഒരു നൂറു വയസ്സിനടുത്ത മുത്തശ്ശന്മാരും മുത്തശ്ശിമാരും ചില തീരെ കൊച്ചു കൊച്ചുകുട്ടികളെ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന കണ്ടിട്ടില്ലേ.., വിടപറയാന്‍ കാത്തുനില്‍ക്കുന്ന ജീവന് പുതു ജീവനോടു തോന്നുന്ന ഒരു ആരാധനയാണ് പലരും കളിതമാശകള്‍ പറയുമ്പോഴും നന്നായി ജീവിക്കുന്നു
എന്നൊക്കെയുള്ള വിശേഷങ്ങള്‍ കേള്‍ക്കുമ്പോഴും ഒക്കെ തോന്നാറ് . ആത്മയ്ക്ക് കിട്ടാതെപോയ കിട്ടാനിടയില്ലാത്ത്ത പലതും കാണുമ്പോള്‍ ഒരു സന്തോഷം..
(ബാക്കി മറ്റേ കമ്പ്യൂട്ടര്‍ ഓണ്‍ ആകുമ്പോള്‍..)
അല്ലെങ്കില്‍ ഒരു ഫോട്ടോ കൂടി ചേര്‍ക്കാം.. അല്പം മുന്പ് കടയില്‍ പോയപ്പോള്‍ എടുത്തതാണ് .
ഈ പടത്തിനു നമുക്ക് പല പേരുകള്‍ ഇടാം...
അസ്തമന സൂര്യന്റെ ദുഖം;
ഇലകൊഴിഞ്ഞ മരം
ഒറ്റപ്പെട്ട മരം..
ഫ്ലാറ്റുകളുടെ ഇടയില്‍ മരം തനിച്ച് ...
വിടപറയും സൂര്യനെ നോക്കി വിഷാദത്തോടെ 'ഇനി എത്ര നേരം..?!' എന്ന കേഴുന്ന മരം..
'നാളെ വീണ്ടും കാണാം' എന്ന് പറയുന്ന ഇലകൊഴിഞ്ഞ മരം...
തല്‍ക്കാലം മതിയാക്കുന്നു...
ചിലപ്പോള്‍ തുടരും.. (സമയം കിട്ടുമെങ്കില്‍..)
***
റെയര്‍‌ റോസ്!, വലിയമ്മായി!, രാജി!, തറവാടിജി! ആരൊക്കെയാണ് വന്നത്!
സന്തോഷായി!
ഇന്ന് സമയം ഒരുപാടായി.. നാളെ കമന്റിനു മറുപടി എഴുതാം.., ഇന്ന്
അല്പം ജോലി കൂടുതല്‍ ആയിരുന്നു.. ഇന്ന് എഴുതിയാല്‍ നന്നാവില്ല..
ഒരു വിശേഷം കൂടിയുണ്ട്!
ആത്മ ഈ സൈറ്റില്‍ http://www.tavultesoft.com/keyman/downloads/keyboards/details.php?KeyboardID=613&FromKeyman=0 പോയി കീമാന്‍ ഡൌണ്‍ലോഡ് ചെയ്തു!
ഇപ്പോള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നുണ്ട്!..
ബാക്കി നാളെ...

This entry was posted on 11:26 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments