Posted by Askarali

കുറേ ദിവസമായി നമ്മളു തമ്മില്‍‌‍‌ വിശേഷങ്ങളൊക്കെ പറഞ്ഞിട്ട് അല്ല്യോ ബ്ലോഗേ?!
എങ്കിപ്പിന്നെ തുടങ്ങാം?
ഒ.കെ.
രണ്ടുമൂന്നു ദിവസമായി ആത്മ ഭയങ്കര ബിസിയായിരുന്നു ട്ടൊ,
പിന്നേ ബ്ലോഗേ, ആത്മയ്ക്ക് ഒന്നുകില്‍ കടുത്ത ഏകാന്തത, അല്ലെങ്കില്‍ കൊണ്ടുപിടിച്ച തിരക്കും..
ഇതിന്റെ രണ്ടിനും ഇടേല്‍ ബാലന്‍സ്ഡ് ആയിട്ട് ഒരു ജീവിതം ഇല്ല.
കഴിഞ്ഞയാഴ്ച്ച ആത്മയ്ക്കായി ഒരിച്ചിരി സമയം എടുക്കാനേ ഇല്ലായിരുന്നു..
കാരണം എല്ലാ വര്‍ഷത്തെയും പോലെ അമേരിക്കന്‍ ജര്‍മ്മന്‍ ഇന്ത്യന്‍ ഒക്കെ ആള്‍ക്കാരുമായി “ഹായ്
ഹൌ ആര്‍ യു?”
“വെന്‍ ഐ ഹാവ് ഇനഫ് മനി,( കാശ്) ഐ കം.. വെന്‍ മനി ഫിനിഷ് ഐ ഗോ ബാക്ക് ആ‍ാന്‍ ഏണ്‍ സം ആന്റ് അഗൈന്‍ കം..” എന്നൊക്കെ പറഞ്ഞ് അങ്ങിനെ ഭക്തിയില്‍ ഉന്മത്തരായി നടക്കുന്ന ചിലര്‍..
പിന്നെ അമേരിക്കേലേം ഇന്ത്യേലേം ഒക്കെ വീടൊക്കെ വിറ്റ് ഇന്ററസ്റ്റുമായി ആത്മീയം തേടി അലയുന്ന ചിലര്‍.. ( അവരെ കണ്ടപ്പോള്‍ ആത്മേടെ മനസ്സിലും മോഹങ്ങള്‍ പൂവണിയണോ എന്നൊക്കെ ചോദിച്ചു തുടങ്ങീട്ടുണ്ട്.. ആത്മ പറഞ്ഞു, വെയിറ്റ്, വെയിറ്റ്, നമുക്ക് ഈ ജീവിതം എവിടെപ്പോയി നില്‍ക്കും എന്ന് കുറച്ചുകൂടി വാച്ച് ചെയ്യാം എന്നിട്ടാകാം.. മോഹങ്ങളൊക്കെ പൂവണിയിക്കാന്‍..എന്ന് ശാസിച്ചു അടക്കി)
പിന്നെ മക്കളെ ഡോക്ടേര്‍സും എന്‍‌ജിനീയേര്‍സും ഒക്കെ ആക്കീട്ട് അവര്‍ ഭയങ്കര ഇന്‍ഡിപ്പെന്റന്റ് ആയപ്പോ “എന്നാപിന്നെ ആമ്മേം അങ്ങ് ഇന്റിപ്പെന്റന്റ് ആയിക്കോ” എന്നും പറഞ്ഞ് വിട്ടവര്‍..
(ഇത്രേം എഴുതിയപ്പോള്‍ അറിയാതെ കൈ എവിടെയോ തട്ടി എല്ലാം കൂടി അങ്ങ് പബ്ലിഷ് ആയിപ്പോയി! ഇതാണ് ഈ ബ്ലോഗിന്റെ ഒരു കാര്യം! കമ്പ്ലീറ്റ് അങ്ങട് വിശ്വസിക്കാന്‍ പറ്റില്ലാ..).

അല്‍പ്പം മുന്‍പ് ഇളയ മകള്‍ മൂത്തയാളോട് പറയുകയാണ്, “ ഈ അമ്മ ഏതൊ കുളിര്‍..സംതിങിനെ പിന്തുടരുകയാണു!”.., അവര്‍ കുളിര്‍ സംതിങിനു ഒരു മെസ്സേജ് അയക്കാന്‍ പോവുകയാണത്രെ!
ആത്മേടെ സര്‍വ്വ നാടികളും തളര്‍ന്നു..!
പിന്നെ അവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഹിന്ദി പാട്ടിന്റെ മലയാളം തര്‍ജ്ജമയും പിന്നെ ഫേസ്ബുക്കിനെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണും ഒക്കെ കാണിച്ചു ഒരുവിധം രക്ഷപ്പെട്ടു.

പക്ഷെ, ശരിക്കും പറഞ്ഞാല്‍ ആത്മ എഴുതുന്നത് മറ്റുള്ളവര്‍ക്ക് ബോറായി തുടങ്ങിയോ എന്നൊരു സംശയവും ഇല്ലാതില്ല ( ഈ സംശയം ആത്മേടെ കൂടപ്പിറപ്പാണു അതുകൊണ്ട് കാര്യമാക്കണ്ട ട്ടൊ,)

ഇനി ബാക്കി..ആര്‍ക്കെങ്കിലും വായിക്കാന്‍ ഇഷ്ടമുണ്ടെന്നെങ്ങാനും അറിഞ്ഞാല്‍ പിന്നെ ആത്മ വീണ്ടും എഴുത്ത് കണ്ടിന്യൂ ചെയ്യുമായിരിക്കും!!
---

കമന്റൊക്കെ കിട്ടി അങ്ങിനെ സന്തോഷമായി സുഭിഷമായി ഇരിക്കുമ്പോള്‍ ഭയങ്കര മടി എഴുതാനൊന്നും തോന്നൂന്നില്ല!

എങ്കിലും എന്തെങ്കിലും പോയിന്റുകള്‍ കിട്ടാതിരിക്കില്ല..

മഴ, തടികുറയ്ക്കല്‍, ഫേസ്ബുക്ക്, ആത്മീയം എത്രയെത്ര വിഷയങ്ങള്‍!

മഴയെപ്പറ്റി കഴിഞ്ഞപോസ്റ്റില്‍ ആവോളം എഴുതിയില്ല്യോ,
ഇനിയിപ്പം തടികുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ കഥ എഴുതാം..
രാവിലേം വൈകിട്ടും ഒരു അരമണിക്കൂര്‍ കൈയ്യും വീശി നടക്കാന്‍ തുടങ്ങി ആത്മ!
വെളിയിലൊന്നുമല്ല അടുക്കളേടെ പിന്നാമ്പുറത്ത്! എത്ര വര്‍ഷമെടുക്കുമോ ആവോ ഇനി ശേലൊക്കെ വരാന്‍
പിന്നെ ഈ കൈവീശി നടക്കുന്നതിന്റെ ഇടേല് പോയി ഒരു ചായ ഒക്കെ കുടിക്കുന്നതൊഴിച്ചാല്‍ വലിയ ടെമ്പ്റ്റേഷനൊന്നും ഇല്ല..

ഇനി ഫേസ് ബുക്ക്
എല്ലാരും ഫേസ് ബുക്ക് ഉണ്ടാക്കുന്നു.. എങ്കിപ്പിന്നെ ആത്മയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നു കരുതി
പോയി ഫേസ് ബുക്ക് തുടങ്ങി.
അടുക്കളേടെ മൂലേല്‍ കിടക്കുന്ന ആത്മയെങ്ങിനെ ഫേസ്ബുക്കില്‍ ആളെ നിറക്കാന്‍..?!
പിന്നെ കാണുമ്പോള്‍ ലോഹ്യം പറയുന്നവരെ ഓരോരുത്തരെയായി തിരഞ്ഞു കണ്ടുപിടിക്കാന്‍ തുടങ്ങി..
അടുത്തു പരിചയമുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഫേസ് ബുക്ക് ഉണ്ടോ ഇല്ലെങ്കില്‍ ഒന്നു തുടങ്ങൂ എന്ന്
നിര്‍ബ്ബന്ധിക്കാനൊക്കെ ഒരാഗ്രഹം.
ഫേസ് ബുക്കില്‍ ആളെ കൂട്ടാനായെങ്കിലും വെളിയിലൊക്കെ ഇറങ്ങണം എന്നൊരാഗ്രഹവും ഇല്ലാതില്ല.
ഫേസ്ബുക്കില്‍ കയറിയാല്‍ പിന്നെ പീപ്പിള്‍ ഫൈന്റില്‍ ല്‍ പോയി പണ്ടത്തെ കൂട്ടുകാരുടെയൊക്കെ പേര് ടൈപ്പ് ചെയ്ത് നോക്കും.. ഓവര്‍ 500 എന്റീസില്‍ തിരുവല്ലായിലെ സുഷ്മയെ എങ്ങിനെ കണ്ടുപിടിക്കാന്‍?! കൊട്ടാരക്കരയില്‍ ഗീതചേച്ചിയെ എവിടെ തിരയാന്‍?! അവരുടെ മക്കള്‍ക്കൊക്കെ ഒരുപക്ഷെ ഫേസ് ബുക്ക് കാണും..
ജീവിച്ചിരിക്കുന്ന ആളുകളെ തിരഞ്ഞ് അങ്ങിനെ ഇരിക്കുമ്പോള്‍ ചിലപ്പോല്‍ അല്പം വരുത്തത്തോടെ അറിയാതെ ഓര്‍ക്കും ശ്യോ! അവന്‍ മരിച്ചുപോയല്ലൊ, അല്ലെങ്കില്‍ ആ പേര് ഇതില്‍ ടൈപ്പുചെയ്താല്‍ ഒരുപക്ഷെ കണ്ടുപിടിക്കാമായിരുന്നു.. ഫേസ് ബുക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പ് മണ്മറഞ്ഞു പോയോരെക്കുറിച്ച് വിഷാദിച്ച് കുറച്ചു നേരം ഇരിക്കും.

അപ്പോല്‍ ആദ്യം കൈയ്യും വീശി നടക്കല്‍ പിന്നെ ഫേസ് ബുക്ക് വഴി ആളെ തിരയല്‍..( ഇത് രണ്ടും എക്സ്റ്റ്രാ ജോലിയാണേ!)
എല്ലാം കഴിയുമ്പോള്‍ ആത്മ കമ്പ്ലീറ്റിലി ടയേഡ്.. പിന്നെ ആത്മക്ക് ട്രീറ്റ് കൊടുക്കണം.. റെസ്റ്റ് കൊടുക്കണം..

പുറത്ത് തകര്‍ത്തു വച്ച് മഴ! ഈ മഴയത്തൊക്കെ കൂനിക്കൂടിയിരുന്ന് എങ്ങിനെ ബ്ലോഗെഴുതാന്‍!
പോയി അല്പം മഴയൊക്കെ ആസ്വദിച്ചിട്ട് വരാം..
തുടരും...

This entry was posted on 11:24 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments