രക്ഷപ്പെടൽ..  

Posted by Askarali

കഴിഞ്ഞ പോസ്റ്റ് കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു! എന്നാൽ ഒരു കമന്റുപോലും ഇല്ല. അല്ല, കമന്റർഹിക്കുന്ന രീതിയിൽ ഞാനൊന്നും എഴുതിയും ഇല്ല എന്നത് തർക്കമറ്റവിഷയം!
എങ്കിലും, പാവം ഒരു സ്ത്രീ ഒരു ബ്ലോഗും ഉണ്ടാക്കി എന്തൊക്കെയോ എഴുതുന്നു.. എന്നാൽ ഒരു ഭംഗിവാക്കു പറഞ്ഞിട്ടു പോയേക്കാം എന്ന് ങ്ഹേ! ആരുടെ ബുദ്ധീലും തോന്നുന്നില്ലാ..എല്ലാവരും കമന്റോ? ഞാൻ തരികയേ ഇല്ല (മോഹൻലാൽ കിലുക്കം..) പിന്നെ വേണമെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞ് വല്ലതും ശ്രമിക്കാം.. കുറ്ച്ചു കഴിഞ്ഞ്.. ശ്രമിക്കാം..( സിംഗപ്പൂർ ഡോളേർസ് മണിയോഡറായി അയക്കാം എന്നപോലെ മോഹൻലാലിന്റെ സ്റ്റൈലിൽ) എന്നും പറഞ്ഞ് പാട്ടും പാടി അങ്ങ് പൊയ്ക്കളയും.. എന്തുചെയ്യാം കഷ്ടകാലം എന്നു പറഞ്ഞാൽ മതിയല്ലൊ
ഞാൻ ഇപ്പോൾ വീണ്ടും എഴുതുന്നതിന്റെ ഉദ്ദേശ്യങ്ങൾ പലതാണ്..ഒന്ന് ഈയ്യിടെതന്നെ ഒരാപത്തു വരാനിരിക്കുന്നു! സാധാരണ ബ്ലോഗെഴുത്ത് തകൃതിയായി നടത്തുന്നത്.യധാർത്ഥ ജീവിതത്തിലെ ചില ടെൻഷനുകളിൽ നിന്നും ഒരു രക്ഷപ്പെടലിനും കൂടിയാണ്.. മനസ്സിന്റെ ഡൈവർട്ട് ചെയ്യാനായി ഒരു സൂത്രം! അത്രയേ ഉള്ളൂ ട്ടൊ.. സാ‍രമില്ല.. കമന്റെഴുതാൻ സമയമൊന്നും ഇല്ലെങ്കിൽ ഇടണ്ട.. ആത്മ വെറുതെ പറഞ്ഞതല്ലെ, ഏയ്.. ആത്മ കമന്റുദ്ദേശിച്ചൊന്നും അല്ല എഴുതുന്നത്.. പിന്നെ കമന്റ് കിട്ടിയാലേ എഴുതാൻ പറ്റൂ എന്നു കരുതി തളരുന്നവർക്ക് ആത്മ ഒരുപദേശം തരാം.. ‘നമ്മൾ ഒരു പോസ്റ്റ് എഴുതി എന്നു കരുതുക.. ആരും കമന്റ് എഴുതിയില്ല. രണ്ടാമതൊന്നും കൂടി എഴുതീട്ടും കമന്റ് കിട്ടുന്നില്ല എന്നു കരുതുക.. വീണ്ടും എഴുതുക.. അങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുക..അപ്പോൾ പിന്നെ.. പിന്നെ, പിന്നെ പതിയെ അതൊരു ശീലമായിക്കൊള്ളും..’ (ഇതും ഏതോ ഒരു സിനിമയിൽ കേട്ട ഡയലോഗ് ആണ്)
ഒരു നല്ല ആശയവുമില്ലാതെ എഴുതിയ ഈ പോസ്റ്റിനും കമന്റൊന്നും കിട്ടിലെന്നും പറഞ്ഞ് ആത്മ വിഷമിക്കില്ല ട്ടൊ, ബി ഹാപ്പി.. നല്ല എന്തെങ്കിലും ചിന്തകൾ തോന്നുന്നെങ്കിൽ പിന്നീട് വന്ന് എഴുതിക്കൊള്ളാം..

This entry was posted on 11:20 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments