ഇഹലോകവാസവും താരാരാധനയും പിന്നെ അല്പം ആത്മീയതയും...  

Posted by Askarali

കഴിഞ്ഞ ജീവിതത്തിന്റെ ബാക്കി എങ്ങിനെയെന്നാൽ..
ഞാന്‍ ബ്ലോഗെഴുതുന്നതെന്തിനാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലൊ,
ബോറടി മാറ്റാനും, പിന്നെ ജീവിച്ചിരിക്കുന്നു എന്നു തോന്നാനും, ഇതിനെല്ലാറ്റിനുമുപരി എന്റെ ഹോബിയും..

എഴുതാന്‍ വന്നതെന്തെന്നു വച്ചാല്‍..,
കഴിഞ്ഞ പോസ്റ്റില്‍ എഴുതി ‘നാം പെട്ടെന്നെങ്ങന്ന് മരിച്ചുപോകുന്നു എന്നു കരുതുക, അതുവരെയേ കാണുള്ളൂ ഈ എഴുത്ത്’ എന്ന് എഴുതിയല്ലൊ, എത് തന്നെ രണ്ടര്‍ത്ഥത്തിലും എടുക്കാം.

പെട്ടെന്നങ്ങ് മരിച്ചുപോകും എന്നു കരുതി മനസ്സില്‍ തോന്നുന്നതെന്തും വലിച്ചുവാരിയെഴുതി മറ്റുള്ളവരുടെ വെറുപ്പും നിന്ദയും കൂട്ടിവച്ചും പോകാം..,

മറിച്ചും ആകാം.., നമ്മുടെ മനസ്സിലെ നല്ല വിചാരങ്ങളും പ്രവൃത്തികളും എഴുതുകയും ആകാം.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നാം ഇന്നങ്ങ് മരിച്ചുപോവുകയാണ്, ഇഹലോകത്തില്‍ ബ്ലോഗെഴുതാന്‍ പറ്റില്ല; നാം പോസ്റ്റിയത് ഡിലീറ്റ് ചെയ്യാനും മാറ്റിയെഴുതാനും ഒന്നും പറ്റാത്ത സ്ഥലത്തായിപ്പോകുന്നു എന്നു കരുതുക;
അവിടെനിന്നും(പരലോകത്ത് നിന്നും) നോക്കുമ്പോള്‍ നാം എഴുതിയതൊക്കെ ആത്മാര്‍ത്ഥമായും നമ്മുടെ മനസ്സാക്ഷിക്കനുസൃതമായിരുന്നു എന്നും കരുതി സമാധാനിക്കാന്‍ തക്കവണ്ണം ആയിരിക്കണം നമ്മുടെ എഴുത്ത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

(പെണ്ണുങ്ങൾ എഴുതുന്നത് ആണുങ്ങൾ എഴുതുന്ന അതേ ഒരു കാഴ്ചപ്പാടോടെ കാണാനപേക്ഷ. തുടരട്ടെ..,)

ഇന്ന് വിശേഷങ്ങള്‍ എന്തൊക്കെ എന്നു ചോദിച്ചാല്‍,
കമ്പ്ലീറ്റ് ബോറടി തന്നെയായിരുന്നു. എന്നാല്‍‌പിന്നെ ബോറടി മാറ്റാനായിട്ട് ടി.വി കാണാമെന്നു കരുതി.
ടി.വി യില്‍ ‘പാര്‍ത്ഥന്‍ കണ്ട പരലോകം‘ തകര്‍ത്തുവച്ച് നടക്കുന്നു!
ജയറാമിന്റെ തകര്‍പ്പന്‍ അഭിനയം! ജയറാം വളരെ സ്മാര്‍ട്ടും, സുന്ദരനും ഒക്കെയാണെന്നറിയാമായിരുന്നെങ്കിലും, ‘തലയിരിക്കമ്പം വാ‍ലാടാരുതെന്ന’ പഴമൊഴിയില്‍ കണ്ണടച്ചു വിശ്വസിച്ച്, മമ്മൂക്കയും മോഹന്‍ലാല്‍ സാറും ഒക്കെയുള്ളപ്പോള്‍ പിന്നെ മറ്റുള്ളവരൊക്കെ എത്ര തകര്‍പ്പന്‍ അഭിനയങ്ങള്‍ കാഴ്ച്ചവച്ചാലും അക്സപ്റ്റ് ചെയ്യാന്‍ ഒരു മടി.
അങ്ങിനെ അക്സപ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പോയവരില്‍ ഒരുപാട് നല്ല നടന്മാര്‍ ഉള്‍പ്പെടുന്നു മുകേഷ്, സിദ്ദിക്ക്, സായ്കുമാർ, ജഗദീഷ്, ലാലുഅലക്സ്, .... പിന്നെ ദിലീപ് (ദിലീപിന്റെ നിലനില്‍പ്പ് രഹസ്യം ഇപ്പോഴും ഒരല്‍ഭുതമാണ്. വിവാഹക്കാര്യത്തിലായാലും അഭിനയത്തിലായാലും). ശരീര സൌന്ദര്യമല്ല, അഭിനയത്തികവും ആത്മവിശ്വാസവും, കഠിനാധ്വാനവും ആണ് ഒരു നടനാവശ്യമെന്ന് കാട്ടിത്തരികയാണൊ ദിലീപ് ?!

ബിജുമേനോനും പൃഥ്വിരാജിനും ഒക്കെ മേല്‍പ്പോട്ടുവരാനാകാത്തതും നമ്മുടെ (പൂരിഭാഗത്തിന്റെ) ഈ ഏകനടാരാധനാ വ്രതമാണെന്നു തോന്നുന്നു..

അപ്പോള്‍ പറയാന്‍ വന്നതെന്തെന്നു വച്ചാല്‍.., ഈ ഏകാരാധനാവ്രതവുമായി നടന്ന ഞാന്‍ മോഹന്‍ലാലിന്റെ ആരാധികയായിരുന്നു. അതുകൊണ്ട്, (അതുകൊണ്ട് മമ്മൂമ്മക്കൊന്നും സഭവിച്ചില്ല എന്നത് വേറേ കാര്യം!) മമ്മൂക്കയുടെ എത്രയോ നല്ല പടങ്ങള്‍ ആസ്വദിക്കാനാകാതെ വന്നു. പിന്നെ സുഹാസിനിയും മറ്റും കൂടെ അഭിനയിക്കുന്നതുകൊണ്ടും കഥയും അഭിനയവും മറ്റും അത്ര മികച്ചതായതിനാലും ശ്രദ്ധിക്കാതിരിക്കാനാവാഞ്ഞതുകൊണ്ട് കണ്ടിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സ്ഥാനത്ത് മോഹന്‍ലാലായിരുന്നെങ്കില്‍.. എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.
പിന്നീട് നല്ല പ്രായമൊക്കെ കഴിഞ്ഞ് അല്പം കൂടി മച്യൂരിറ്റി ഒക്കെ വന്ന ശേഷമാണ് മമ്മൂക്കയുടെ പല പടങ്ങളും കണ്ട് ആസ്വദിക്കയും ആ നല്ല നടനെ തിരിച്ചറിയുകയും ചെയ്തു തുടങ്ങിയത് (എന്നു പറഞ്ഞ് മോഹന്‍ലാലിന്റെ സ്ഥാനം അവിടെതന്നെയുണ്ട്‍ താനും)

പിന്നീടൊന്നും മനസ്സിലായി, നല്ല സിനിമകള്‍ ആസ്വദിക്കണമെങ്കില്‍ ഈ ‘ഏകഫാന്‍ വ്രതം’ മറ്റിവച്ച് (നമ്മുടെ നായികമാരോട് കാട്ടും പോലെ- കേരളത്തിലെ പോരാഞ്ഞിട്ട് അന്യഭാഷയിലെ താരസുന്ദരിമാരെ പോലും ഹൊ എന്തൊരാരാധന!), അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കണം എന്നും തോന്നി.
(അതൊക്കെ ഒരുതരം ഇഷ്ടം എന്നതില്‍ കവിഞ്ഞ് മാന്യതയ്ക്ക് കുറച്ചിലല്ല എന്നും മനസ്സിലായി. സ്ത്രീകൾ ഇത്രയൊക്കെ എഴുതിയത് അതിരുകടന്നോ ആവോ! ആർക്കറിയാം..!)

അങ്ങിനെ പറഞ്ഞു വന്നത് ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കെ, പാര്‍ത്ഥന് ശ്രീകൃഷ്ണന്റെ ദര്‍ശനം കിട്ടിത്തുടങ്ങുന്നതുവരെ ഓ.കെ.
പിന്നീടെന്തുപറ്റി?! പെട്ടെന്ന് കഥയുടെ ഒഴുക്ക് നഷ്ടമായപോലെ.. ആകെ ബോറ്!
ജയറാമിനാണോ? സംവിധായകനാണോ? അതോ കഥയാണോ പണി പറ്റിച്ചത്?! (അതോ കാണിയായ ആത്മയ്ക്കാണോ കുഴപ്പം!)

ആത്മ ഇടയ്ക്കു വച്ച് ഒന്ന് അടുക്കളേല്‍ പോയിട്ടു വന്നപ്പോഴുണ്ട്, ദാ
നന്ദനം സിനിമേടെ എന്‍ഡിംഗ് പോലെ ജയറാം അങ്ങിനെ ഗുരുവായുരമ്പല നടയില്‍ നിന്ന് കൃഷ്ണ്ണന് റ്റാ റ്റാ പറയുന്നു..

എന്തേ മോഹന്‍ലാലിന്റെയും മമ്മൂക്കയുടെയും പടങ്ങളൊഴികെ ബാക്കിക്കൊക്കെ ഒരു പെര്‍ഫെക്ഷന്‍ വരാത്തത്. മന‍പൂര്‍വ്വമാകുമോ! ആ അറിയില്ല!
*
പിന്നീട് ടി. വി യില്‍ മുടങ്ങാതെ കാണുന്നത് സ്വാമി ഉദിത് ചൈതന്യജിയുടെ സംഭാഷണമാണ്. അതില്‍ മായയും മന്ത്രവും എന്തിനു മതവും (മഹാഭാഗവത കഥയാണു പറയുന്നതെങ്കില്‍ പോലും) അല്ല പ്രാധാന്യം. ജീവിതം എന്താണ്, എങ്ങിനെയാണ്, എന്നൊക്കെ ഒരു സാമാന്യ ബോധം കൈവരും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാല്‍, തീര്‍ച്ച.

(ബ്ലോഗെഴുത്ത് അല്പം കൂടിപ്പോയ സമയമാകയാല്‍, കുറച്ചെ കേള്‍ക്കാന്‍ പറ്റിയുള്ളൂ, ഒരിക്കൽ സി.ഡി വാങ്ങി മുഴുവനും കേള്‍ക്കണം...)

*
രണ്ടുമൂന്നു ഗദ്യകവിത പോലെ എന്തൊക്കെയോ എഴുതി
പോസ്റ്റ് ചെയ്യാന്‍ മടി. അബോധമനസ്സില്‍ ഒരു നിമിഷം വന്നുപോകുന്ന ചിന്തകളും വികാരങ്ങളും (വലിയ വിമര്‍ശ്ശനബുദ്ധ്യാ അല്ലാതെ എഴുതിപ്പോകുന്ന, അല്ലെങ്കിൽ, ‘ഹൃദയത്തിന്റെ മാത്രം ഒരു ഭാക്ഷ’ യല്ലെ അത്?) അതൊക്കെ ആത്മയുടെ സ്ഥായിയായ ഭാവങ്ങളാണെന്ന് കരുതി തെറ്റിധരിക്കപ്പെടുമോ എന്ന ഒരു ഭീതികൊണ്ട്, കഴിവതും പബ്ലിഷ് ചെയ്യില്ല, എങ്കിലും ചിലപ്പോള്‍... ചില ദുര്‍ബല നിമിഷത്തില്‍..,-ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കുമ്പോള്‍- അത് പബ്ലിഷ് ആയിപ്പോകും..-

നിര്‍ത്തട്ടെ,

[കുറച്ചുനാള്‍ മുന്‍പ് എന്റെ കൂട്ടുകാരി അവളുടെ മകനെ വെളിനാട്ടിലൊക്കെ അയച്ച് എന്തെങ്കിലും പ്രൊഫഷണല്‍ കോര്‍സിനു ചേര്‍ക്കണന്നു കരുതി നടന്നതിനെ ആസ്പദമാക്കി ഒരു കൊച്ചു കഥപോലെ എന്തോ ഒന്നെഴുതി. സമയം കിട്ടുമ്പോള്‍ തെറ്റുതിരുത്തി അത് പോസ്റ്റ് ചെയ്യണം..
ഒരുപാട് ആഗ്രഹങ്ങൾ ബാക്കികിടക്കുന്നു..! ]

This entry was posted on 11:07 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments