വിശേഷം അശേഷമില്ല!  

Posted by Askarali

കഴിഞ്ഞ പോസ്റ്റില്‍ ആത്മീയം പറഞ്ഞ് ഓവര്‍ ആയിപ്പോയോന്നൊരു സംശയം അതുകൊണ്ട്
അല്പം കൊച്ചുകൊച്ചു വിശേഷങ്ങള്‍ എഴുതി എന്റെ ബ്ലോഗിനെ ബാലന്‍സ് ചെയ്യാനൊരാഗ്രഹം.. എന്നാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെയില്ലാതാനും!

എന്തെങ്കിലും വിശേഷങ്ങള്‍ തോന്നുന്നെങ്കില്‍ എഴുതാം..
തല്‍ക്കാലം Ancient Promises വായിക്കുന്നു..
ഈയ്യിടെ ആത്മയ്ക്ക് ഒരസുഖം.. ഏതുബുക്ക് വായിച്ചാലും പകുതിയെത്തുമ്പോല്‍ മതിയാക്കും!
അവസാനം അറിയണമെന്ന് യാതൊരാഗ്രഹവും ഇല്ല. ഇനി ഇതും അതുപോലാകുമോ ആവോ!

വിശേഷം വല്ലതും ഉണ്ടാവുകയാണെങ്കില്‍ തുടരും..
---

‘ഏന്‍ഷ്യന്റ് പ്രോമിസസ്’ വായിച്ചു തീര്‍ത്തു..
ഡിപ്രഷന്‍.. ദേഷ്യം.. അസൂയ.. ആരോടൊക്കെയോ...
നായിക ചെയ്തത് ന്യായീകരിക്കാനും പറ്റുന്നില്ല എതിര്‍ക്കാനും പറ്റുന്നില്ല!
ന്യായീകരിച്ചാല്‍ ഒരു ജന്മം പാഴായിപ്പോയെന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മാക്കള്‍ കേഴും..(മരിച്ചുപോയവരടക്കം..)
എതിര്‍ത്താല്‍ സ്ത്രീകളോടു തന്നെ മൊത്തത്തില്‍ അനീതി കാട്ടുന്ന ഒരു നൊമ്പരം..
ഇതെന്തൊരു കഥ ദൈവമേ!

കുറ്റം പറയാമെന്നു വച്ചാല്‍..,
ഭാരതീയ സ്ത്രീകളുടെ പ്രത്യേകതകളായ സഹിഷ്ണുത, ക്ഷമ, അങ്ങിനെ പല ഗുണങ്ങളിലൂടെ പടുത്തുയര്‍ത്തിയ ഒരു പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു കൊച്ച് കണ്ണികൂടിയായി.
ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്നേഹശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ ആത്മയ്ക്കറിയാം..
അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു.. ചാരിതാര്‍ത്ഥ്യത്തോടെ..
എല്ലാം എടുത്തെറിഞ്ഞ് പോയിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണില്ലായിരുന്നു..ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തിരിക്കുന്ന ഒരു ബോയ്ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ
---
ഇപ്പോള്‍ V.V. Ganeshananthan‍ എഴുതിയ 'Love marriage ' വായിക്കുന്നു.
എന്തിന് ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നു എന്നാലോചിച്ചപ്പോള്‍..
ഇവിടത്തെ ലൈബ്രറിയില്‍ മക്കളോടൊപ്പം വല്ലപ്പോഴും പോകുമ്പോള്‍ ഇന്ത്യന്‍ ബുക്ക് സെക്ഷനില്‍ ചെല്ലുമ്പോള്‍ മലയാളം ബുക്കുകള്‍ ഇല്ലാത്ത നിരാശയില്‍ അങ്ങിനെ നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ ഇംഗ്ലീഷില്‍ എഴുതിയ ബുക്കുകള്‍ കാണുമ്പോള്‍ ഒരാനന്ദം!
നമ്മുടെ നാടിനെ, നാട്ടാരെയൊക്കെ ചുറ്റിപ്പറ്റിയുള്ള കഥകള്‍..മറ്റൊരു ഭാഷയിലൂടെ വായിക്കുമ്പോള്‍ അതൊരു സുഖം..
നാട്ടില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്ന മലയാളം പുസ്തകങ്ങള്‍ ഒരുപാടുണ്ട്.. പക്ഷെ എന്തോ എടുക്കാനും വായിക്കാനും ഒക്കെ മടി..
ഇത് ഇവിടെ ഫ്രഷ് ആയി.. ലൈവ് ആയി കിട്ടുന്നതുകൊണ്ട് അതിനെ ഇഷ്ടപ്പെടാന്‍ ഒരു തോന്നല്‍..
അത്രയേ ഉള്ളൂ..
പിന്നെ ഇവരൊക്കെ വിദേശവാസവും, വിവാഹവും, രണ്ടു സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളും പൊരുത്തങ്ങളും അങ്ങിനെ പലതും നേരിട്ടതും അതിജീവിച്ചതും ഒക്കെ അറിയാന്‍ ഒരാഗ്രഹം..
എല്ലാം അറിഞ്ഞിട്ടുവേണം.. ആത്മയ്ക്ക് ആത്മയുടെ ജീവിതം ശരിക്കും എന്തായിരുന്നു എന്ന് വിശകലനം ചെയ്ത് നോക്കാന്‍...
( ഇന്ന് എഴുതാന്‍ ഒരു മൂഡില്ല.. എങ്കിലും വെറുതെ എഴുതിയതാണ്)

This entry was posted on 11:10 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments