സന്തുലനം  

Posted by Askarali

ഇന്നലത്തെ കഥ ഇന്ന് വേറൊരാംഗിളില്‍ നിന്നു
പറഞ്ഞു നോക്കട്ടെ,

അവരുടെ വേരറ്റുപോയ സൌഹൃദങ്ങള്‍
അരക്കിട്ടുറപ്പിക്കാന്‍ അവര്‍ അവളെ
തിരഞ്ഞെടുക്കുകയായിരുന്നു.

അവള്‍ക്ക് വേണ്ട മനക്കട്ടിയുണ്ടോന്ന്
സംശയിച്ച് മാതാപിതാക്കള്‍ക്ക്
അവള്‍ ധൈര്യമേകി.
‘താന്‍ സ്നേഹത്തെക്കാളും
ഫാമിലി വാല്യൂസിന് പ്രാധാന്യം കൊടുക്കുന്നു’
എന്നുറക്കെ പ്രഖ്യാപിച്ച്
തലയുയര്‍ത്തിപ്പിടിച്ച്
അവള്‍ യാത്രയായി
അന്യനാട്ടിലേക്ക്.

അവളെ വേര്‍പെട്ട ദുഃഖത്തില്‍ തളര്‍ന്നുപോയ മാതാവ്
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു
വെറുതെ
വിരഹം സഹിക്കാനാവാഞ്ഞതുകൊണ്ട് മാത്രം.

ഒരു ഹോസ്റ്റലില്‍ പോയി ജീവിക്കുന്നതുപോലെ
അത്ര എളുതല്ല അന്യനാട്ടില്‍ അന്യവീട്ടില്‍
ജീവിക്കുന്നതെന്ന് അവള്‍ക്കും മനസ്സിലായി,
അവളെ കൊണ്ടുവന്നവര്‍ക്കും മനസ്സിലായി

ചെടിനടുകയല്ല അവളുടെ ഇനിയത്തെ
കടമകളെന്നറിയാവുന്ന ഉടമസ്ഥര്‍
അവര്‍ സുരക്ഷിതയായി നന്നായി
ജീവിക്കാന്‍ പാകത്തിന്
ഒരിടത്ത് താമസിപ്പിക്കുന്നതായിരുന്നു

അവര്‍ വിജയിക്കുന്നു എന്നു തോന്നിയതൊക്കെ
അവളുടെയും വിജയമായിരുന്നു.
ഓരോരുത്തര്‍ക്കും ഓരോ റോളുകളായിരുന്നു.
അവളുടെ റോള്‍ അംഗീകരിക്കാനുള്ള മടിവരുമ്പോള്‍
വെറുതെ അവള്‍ ഭാവന ചെയ്തുണ്ടാക്കിയ
ദുഃഖങ്ങളൊഴികെ
അവള്‍ക്ക് വലിയ ദുഃഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല

പ്രൈവസി തകര്‍ക്കുന്ന ബന്ധങ്ങളില്‍
നിന്നും സ്വയം മാറിനിന്നത്
ഏകാന്തതയെ അവള്‍ അത്രമേല്‍
ഇഷ്ടപ്പെടുന്നതുകൊണ്ടായിരുന്നു

ഏകാന്തതയും ജീവിതവും തമ്മിലുള്ള
ബാലന്‍സ് തകരുമ്പോള്‍ മാത്രം
അവള്‍ ഭയവിഹ്വലയായി

ജീ‍വിതം തന്നെ എല്ലാറ്റിന്റെയും
ഒരു സന്തുലനമല്ലെ
ബാലന്‍സ് തകരുമ്പോള്‍
തകരുന്നു ജീവിതം
എങ്ങും

This entry was posted on 9:37 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments