മൌനം  

Posted by Askarali

എന്താ ആത്മേ എന്തുപറ്റി?
രണ്ടു ദിവസമായി ഒരു മൌനം?
ബ്ലൊഗ് ഒക്കെ എഴുതി മതിയായോ?
ഇനി സന്യസിക്കാന്‍ പോവുകയാണോ?
എന്താണെന്നെനിക്കുമറിയില്ല, ബ്ലോഗിനടുത്തെത്തുമ്പോള്‍ ഒരു തളര്‍ച്ച. ഉറങ്ങാനാണ് തോന്നുന്നത്
ഉറങ്ങുന്നതും നല്ലതുതന്നെ. ഒരു തരം സന്യാസമാണ് ഉറക്കവും.
ലൌകീകതയില്‍ നിന്നൊക്കെ വിരക്തി അല്ലെങ്കില്‍ മോചനം കിട്ടിയവര്‍ക്കല്ലെ സുഖമായി
ഉറങ്ങാന്‍ പറ്റുക.
ഇനി അലസതയാണോ?
എന്തോ ഒന്നു പറ്റി. എന്താണെന്ന് ആതമയ്ക്കുമറിയില്ല
ബ്ലോഗില്‍ നിന്നു കിട്ടിയതാണോ ജീവിതത്തില്‍ നിന്നു കിട്ടിയതാണോ എന്നുമറിയില്ല.
എന്തിന്റേയോ പുറകെ വിശ്രമമില്ലാതെ അലഞ്ഞ ഒരു ക്ഷീണം.
എന്താണു കിട്ടിയതെന്നറിയില്ലാ താനും.യോഗികളുടെ ഒരു ല്ക്ഷണം.
ബ്ലോഗിനടുത്തെത്തും ,എന്തൊക്കെയോ എഴുതണമെന്നുണ്ട് . പക്ഷെ പറ്റുന്നില്ല.
പിന്നേ,
എനിക്ക് മറ്റുള്ളവരുടെ ബ്ലൊഗുകള്‍ വായിക്കുമ്പോല്‍ അവരൊക്കെ എന്നെപ്പറ്റിയാണ് എഴുതുന്നതെന്നൊരു തോന്നല്‍.
ഏയ് അതാവില്ല. ഇത്രയും നാള്‍ ഇവിടെ ഉള്ളവരല്ലെ അവരൊക്കെ
അവര്‍ക്ക് വേറെ എത്ര കാര്യങ്ങള്‍ തമ്മില്‍ തമ്മില്‍ പറയാന്‍ കാണും. നീ എല്ലാം നിന്നെപ്പറ്റിയാ ണെന്നു വിചാരിച്ചാല്‍ അങ്ങിനെ തന്നെ തോന്നും.
എന്നെപ്പറ്റി ആയിരിക്കില്ല അല്ലെ?
അവര്‍ക്കൊക്കെ എന്നോടു വിരോധമായിരിക്കുമോ?
ഏയ് അതിനുവേണ്ടി നീ ഒന്നും ചെയ്തില്ലല്ലൊ?
ഇല്ലെന്നാണ് തോന്നുന്നത്

പിന്നെ ബ്ലോഗല്ലേ... ഒന്നും പറയാന്‍ പറ്റില്ല... എല്ലാം മായാജാലം.
ആണെന്നു കരുതുന്നവര്‍ പെണ്ണുങ്ങളാകാം, പെണ്ണെന്നുകരുതുന്നവര്‍ ഒരുപക്ഷെ ആണുങ്ങളാകാം.
ബ്ലോഗിനെ വേണമെങ്കില്‍ ‘ആത്മാക്കളുടെ ലോകം’ എന്നു പറയാം, സാഹിത്യകാരുടെ ലോകം എന്നു പറയാം, വിമര്‍ശ്ശകരുടെ ലോകം എന്നു പറയാം, നേരമ്പോക്കുകാരുടെ ലോകം എന്നു പറയാം...
ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ പണ്ട് കലുങ്കിലൊക്കെ ഇരുന്ന് കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്ന
ആളുകളെ കാണാം, ചിലയിടങ്ങളില്‍ ഒരാള്‍ ആദ്യം ചെന്ന് മറ്റൊരാളെ അടിച്ചു വീഴുത്തും, പിന്നെ നായകന്‍ ചെന്ന് രക്ഷിക്കും. അങ്ങിനെ ധീരനായകന്മാരെ കാണാം.( സൂക്ഷിക്കുക, ചിലപ്പോള്‍ ചട്ടമ്പിത്തരങ്ങള്‍ കാണിക്കുന്നതും, അടിച്ചിടുന്നതും, രക്ഷിക്കുന്നതും ഒക്കെ ഒരാളാകാനും സാധ്യതയുണ്ട്!). നമുക്ക് ജീവിതത്തില്‍ ആകാന്‍ പറ്റാത്ത റോളുകളൊക്കെ വേണമെങ്കില്‍ ഇവിടെ ജീവിച്ചു തീര്‍ക്കാം. അങ്ങിനെ പുറം ലോകത്തുകാണുന്നതുപോലെയും കുറച്ചധികവും ഈ ആത്മാക്കളുടെ ലോകത്തു കാണാം.

ഇതിനിടയില്‍ ഒരുപാട് നല്ല പേരു കേട്ട എഴുത്തുകാരും ഉണ്ട്. ആത്മാര്‍ത്ഥമായി എഴുതി തെളിയുന്നവരുണ്ട്...

ചിലപ്പോള്‍ വളരെ നല്ല ആളുകളെ നാം അവര്‍ എഴുതുന്നതു മാത്രം കണ്ട് തെറ്റിധരിച്ചു എന്നും വരാം
അതുകൊണ്ട് വളരെ സൂക്ഷിച്ച്... ആത്മേ, എറിഞ്ഞ കല്ലും ബ്ലോഗില്‍ എഴുതിയ വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല കേട്ടോ.
തുടരും...

This entry was posted on 9:14 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments