എന്റെ ഗ്രാമം  

Posted by Askarali

മായ നടന്നു. സൂക്ഷിച്ചു. വളരെപ്പതുക്കെ. അൽപ്പം അശ്രദ്ധമതിതെന്നി വീഴാൻ. മഴവെള്ളത്തിൽ ഒലിച്ചുപോയ മണ്ണു വരുത്തിവച്ച വിള്ളലുകൽ. ചെരുപ്പില്ലാതെയാണു നടക്കാൻ നന്നു. പക്ഷെ ചെരുപ്പൂരുമ്പോൾ കല്ലുകൊണ്ടു പാദങ്ങൾ വല്ലാതെ നാവുന്നു. പണ്ടു ഓടിക്കളിച്ചു വളർന്ന മണ്ണു, ഇൻങ്കുത്തി നോവിക്കുന്നു. അൽപ്പം മുൻപിലായി കുഞ്ഞു മോളുണ്ട്‌. അവളെ വീഴാതിരിക്കാൻ മാലതി മുറുകെ പിടിച്ചിട്ടുണ്ട്‌. തന്റെ കളിക്കൂട്ടുകാരി മാലതി.അന്യനാട്ടിലെ ഫ്‌ളാറ്റിൽ കിടന്നു വീർപ്പുമുട്ടുമ്പോഴൊക്കെ മനസ്സിൽ അറിയാതെ ഉയരുന്ന ഒരു മരതകപ്പച്ചയുണ്ടായിരുന്നു. തന്റെ ്ര‍•ാ‍മം. ഇരുവശവും നിറയെ വയലേലകളും അരുകിലായൊഴുകുന്ന അരുവിയും. കൈതച്ചെടികൾ നിറഞ്ഞ നടപ്പാതകളും, ഷീണിക്കുമ്പോൾ വിശ്രമിക്കാനായി പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന പാറക്കൂട്ടങ്ങൾ. അവയ്ക്കു തണലായുള്ള മാമരങ്ങളും ഒക്കെ ഓർമ്മവരും. നാട്ടിൽ വരുമ്പോഴൊക്കെ അതാണോർമ്മ. അവിടെ ഒന്നു പോകാൻ ,ആ അരുവിയിൽ കൈകാൽ കഴുകി, ആ പാറപ്പുറത്തിരുന്നു വിശ്രമിക്കാൻ. കുഞ്ഞിലേ ഓടിക്കളിച്ച വയൽവരമ്പിൽ കൂടി സ്വചഛമായ്‌ നടക്കാൻ ഒക്കെ മോഹിച്ചിട്ടുണ്ട്‌. ഇന്നാണതിനവസരം കിട്ടിയത്‌. ഇരുവശവും നെൽപ്പാടങ്ങൾ പഴയതിലും ഹരിതാഭയോടെ നിൽക്കുന്നു. ശരിക്കും ്ര‍•ാ‍മീണത തിങ്ങി നിൽക്കുന്ന അന്തരീക്ഷം.ആധുനികത തേടിപ്പോയവർ ശേഷിച്ചിട്ട ഭൂമി പച്ചപ്പുതപ്പിൽ മൂടി നിർവികാരതയോടെ കിടക്കുന്നു. ശേഷിക്കുന്ന കുറച്ചുപേർ കൂടി ഒഴിഞ്ഞു പോയാൽ താൻ സർവ സ്വതന്ത്രയാകുമെന്ന പ്രത്യാശയിലോ..? മനുഷ്യർ പ്രകൃതിയിൽ നിന്നും മോചനം കാംഷിക്കുമ്പോൾ പ്രകൃതിക്കും ആ അ്ര‍•ഹം കാണില്ലെ. തീർച്ചയായും ഉണ്ടാകും. മനുഷ്യന്റെ ആ്ര‍•ഹങ്ങൾക്കൊത്തു വഴങ്ങുന്ന ഭൂമി, അധ്വാനികൾക്കു പൊന്നു വിളയിക്കുന്ന ഭൂമി. നിശ്ചലയായി നിർവികാരയായി കിടക്കുന്നു. മനുഷ്യനിൽ നിന്നും, അവന്റെ പരാക്രമങ്ങളിൽ നിന്നും മോചനംനേടിയ ചുരുക്കം ചില പ്രകൃതികൾ. അതിലൊന്നാണ്‌ തന്റെ ്ര‍•ാ‍മവും ആധുനികയ്ക്ക്‌ ഇനിയും കടന്നു വരാൻ വഴിയില്ലാത്തതിനാൽ രക്ഷപ്പെട്ടുകിടക്കുന്ന പ്രകൃതി .അതിനിടയിലൂടെ ഒരു പ്രയാണം. എന്തിനെന്നറിയാതെ. നഷ്ടപ്പെട്ട ഇന്നലെകളെത്തേടി ഈ ഞാനും. എല്ലാവരും ഉപേക്ഷിക്കാനൊരുങ്ങുന്ന ഈ ഭൂമിയിൽ കൈമോശം വന്ന വിലപ്പെട്ട എന്തോ ഒന്നു തിരയാനായി എന്റെ പഴയ വീടു നിന്ന സ്ഥലം കിളച്ചു മറിച്ചു റബ്ബർപാകിയിരിക്കുന്നു. പട്ടണങ്ങൾ തേടിപ്പോയ പുത്തൻ തലമുറ.ഞാനതിനിടയിലൊക്കെ എന്റെ കൈമോശം വന്ന ബാല്യത്തെ തിരഞ്ഞു. ചെത്തി മിനുക്കിയിട്ടിരുന്ന മുറ്റം, ഇരു വശവും പല നിറത്തിലുള്ള പൂച്ചെടികൾ, എന്റെ പൂന്തോട്ടം. ഊഞ്ഞാൽ കെട്ടിയിരുന്ന പ്ലാവും, ഒന്നുമില്ല. എല്ലാം മാറിയിരിക്കുന്നു.നെടുവീർപ്പോടെ പടിയിറങ്ങുമ്പോൾ ഓർത്തു നഷ്ടപ്പെട്ടതിനെ തിരഞ്ഞു നടന്നതുകൊണ്ടുഒരു പ്രയോജനവുമില്ല. എല്ലാം മാറിയിരിക്കുന്നു. മനുഷ്യന്‌ ഒരിക്കലും സൂക്ഷിച്ചു വയ്ക്കാൻ കഴിയാത്തഅവന്റെ ഭൂതകാലം.ചെറുതിലേ കളിച്ചു നടന്ന വയൽ വരമ്പുകൾ ഇന്നു നടക്കാൻ കൂടി പറ്റാത്ത വിധത്തിൽചെറുതായിരിക്കുന്നു. താൻ വലുതായതോ, വരമ്പുകളുടെ വീതി കുറഞ്ഞതോ. അരുവിയും തീരെ വീതി കുറഞ്ഞു കാണപ്പെട്ടു. തന്റെ ഭാവനയിലെ ്ര‍•ാ‍മത്തിന്റെ ഛായയേ മാറിപ്പോയിരിക്കുന്നു. ഇതു താൻ തേടുന്ന ഭൂമിയല്ല. പെട്ടെന്നെ മായയ്ക്കു ഭയം തോന്നി. ഇരുവശവുമുള്ള പൊന്തക്കാടുകളിലൊക്കെ പതിയിരിക്കുന്നസർപ്പങ്ങളാണോ. മായ വളരെ വേ•ം വീട്ടിലെത്താൻ കൊതിച്ചു, മോഹഭങ്ങ ങ്ങളെല്ലാം ഉള്ളിലൊതുക്കി. തിരിച്ചു നടന്നു. ഭൂതകാലത്തെ തേടിയുള്ള യാത്രയിൽ തന്റെ വർത്തമാനം കൂടി നഷ്ടമാകരുതേ,, മായ്‌ പ്രാർദ്ധിച്ചു.മായ തിടുക്കിട്ട്‌ നടന്നു ആധുനികതയിൽ കുളിച്ചു നിൽക്കുന്ന തന്റെ വീട്ടിലേക്ക്‌. അവിടെ തന്റെ അച്ഛനും അമ്മയും ഉണ്ട്‌ . സഹോദരനുണ്ട്‌. പക്ഷെ, അവിടെയും താൻ തിരയുന്ന ഭൂതകാലമില്ല,തന്റെ ബാല്യവും കൗമാരവും ഒന്നും ഇല്ല. സുരക്ഷിതയായി പണ്ടു താൻ പുസ്ത്കങ്ങളും വായിച്ചു സ്വപ്നം കണ്ട്‌ കവിതയെഴുതിയിരുന്ന തന്റെ മുറി കൂടി തനിക്ക്‌ അന്യമായിരിക്കുന്നു. തന്റെ ബൂക്കുകൾ തട്ടിൻ മുകളിലേക്ക്‌ സ്ഥലം മാറ്റ്പ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ കുറച്ചു നാൾ തങ്ങാൻ വന്ന വഴിയാത്രക്കാരി, വിദേശിക്കായിട്ട്‌ . എന്തിന്‌ ആ മുറി ഒഴിക്കുന്നു.പഴമ പുതുമയ്ക്ക്‌ വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്നു എല്ലായിടത്തും. അവിടെ താൻ മാത്രം സാഹചര്യത്തിനൊത്ത്‌ ഉയരാൻ കഴിയാതെ വിഡ്ഢിയായി മാറുമോ, എന്നും പുറകോട്ടു മാത്രം നടക്കാൻ കൊതിക്കുന്ന യാത്രക്കാരി. തനിക്കെവിടെയും സമാധാനമുണ്ടാകില്ല. ഉണ്ടാകും..ഒരിക്കൽ.. അശാന്തമായ തന്റെ ആത്മാവ്‌ ഈ ശരീരത്തെ വിട്ട്‌ പോകുമ്പോൾ, താൻ വീണ്ടും മണ്ണായ്‌ മാറുമ്പോൾ അതുവരെ ഈ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.പരസ്പര വിരുദ്ധങ്ങളായ ചിന്തകളും എന്തിനെന്നറിയാത്ത ഈ അന്വേക്ഷണവും, തുടർന്നുകൊണ്ടേ ഇരിക്കും

This entry was posted on 10:26 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments