മാറ്റങ്ങള്‍  

Posted by Askarali

മായ പെട്ടെന്ന് ഒരുങ്ങി യിറങ്ങി। ഒരുങ്ങാന്‍ വലുതായൊന്നുമില്ല। അടുത്തു തന്നെ। വീടു നിന്നിടം ഒന്നു പോയി കാണണം, കുറച്ചു ഫോട്ടൊ എടുക്കണം। അനിയന്റെ മകനു ഒപ്പം വരാമെന്നു പറഞ്ഞപ്പോള്‍ വലിയ ഉത്സാഹം തോന്നി। മകളും ഒപ്പം അനിയന്റെ മകനും കൂടിയായപ്പോള്‍ തന്റെ സാഹസികതയ്ക്ക് മതിയായ ആളുകള്‍। ഒരാള്‍ക്ക് ഗ്രാമം കാണാപാഠം പോലെ അറിയാം, മറ്റൊരാള്‍ ഗ്രാമം എന്തെന്നു മനസ്സിലാ ക്കാനുള്ള ആകാഷയുമായി। ഇനിയൊരാള്‍ നഷ്ടപ്പെട്ട ഇന്നലകളെ തിരയുന്ന ഒരു പ്രവാസിയും। ക്യാമറയും കുറച്ചു ചോകലേറ്റും ഒക്കെയായി ഞങ്ങളുടെ മൂവര്‍ സംഘം യാത്ര തിരിച്ചു।
വഴിവക്കിലൊക്കെ പഴയ വീടുകളുടെ ച്ഛായ മാറിയിരിക്കുന്നു। എല്ലായിടത്തും കോണ്‍ക്രീട്ടും, തുളസിയും പിച്ചിയും മുല്ലയും റോജയും ഒക്കെ നട്ടുപിടിപ്പിരിക്കുന്നു। ടി। വി। ആന്റനയും ഉണ്ട്। പണ്ട് ദാരിദ്ര്യവും പട്ടിണിയുമായി നടന്ന പിള്ളാരൊക്കെ ഗള്‍ഫിലും ഒക്കെപ്പോയി സമ്പാദിച്ചു വച്ച മണി സൌധ ങ്ങള്‍।താന്‍ ഇവിടെ ജീവിച്ചിരുന്നെങ്കില്‍.... ഇവരെക്കാളൊക്കെ നന്നായി... ഇത്രയും ദൂരം പോകണമായി രുന്നോ തന്റെ കൊച്ചു ജീവിതം ജീവിച്ചു തീര്‍ക്കാന്‍...വീണ്ടും ഒരു നഷ്ടബോധം।
പഴയ വീട്ടിന്റെ സ്ഥലം വലിയച്ഛന്റെ മകന്‍ വാങ്ങിയിരിക്കയാണ്। പഴയ കളിയില്‍ പുതുക്കി ഒരു കൊച്ചു വീടുകെട്ടി ഇത്രനാള്‍ പാര്‍ത്തു। ഇപ്പോള്‍ വീടു വയ്ക്കാന്‍ പോകുന്നു। മോള്‍ തിരുവനന്തപുരം കോളേജില്‍ പഠിക്കുന്നു, ഹോസ്റ്റലില്‍ താമസം (ആ കുട്ടിയുടെ ഭാവത്തിലും പ്രകൃതത്തിലും ജീവിത ത്തിലും ഒക്കെ തന്റെ ജീവിതവുമായി ഒരു സാമ്യത)।
വലിയച്ഛന്റെ മകന്റെ ഭാര്യ ചിരിച്ചുകൊണ്ട് എതിരേറ്റു। വീടു മോശം എന്ന ഒരു ജാള്യത ഇപ്പോഴും ഉണ്ട് ചിരിയില്‍। അത് ഇവിടെ ജീവിക്കുന്നവരുടെ തലയിലെഴുത്തായിരിക്കും ഒരുപക്ഷെ। പണ്ടും ഈ വീടിരുന്ന സ്ഥാനത്ത് ഇതുപോലെ ഒരമ്മ വീടിനു കുറവുകണ്ടും, ഒരു വീട് വയ്ക്കാനുള്ള ആഗ്രഹവുമായി . എന്നാല്‍ ഭൂസ്വത്താലും മക്കളെക്കൊണ്ടും ഒക്കെ സമ്പന്നയായും വാണി രുന്നു। അതിന്റെ ഒരു ബാക്കിയും ഇവിടെ അവശേഷിച്ചിട്ടില്ല। പഴയ വീട് നിന്നിടം കിളച്ച് മരഛ്കീനിയും വാഴയും ഒക്കെ നട്ടിരിക്കുന്നു। അടുത്തുണ്ടായിരുന്ന മുട്ടന്‍ പ്ലാവും മാവുമൊക്കെ വെട്ടിമാറ്റപ്പെട്ടിരിക്കുന്നു। പുരയിടം നിറച്ചും റബ്ബറാണ്।.
മകളോട് പറഞ്ഞു, ‘താഴെപ്പോയാല്‍ വയലു കാണാം’।- വയലുകളും എല്ലാം വലിയച്ഛന്റെ മക്കള്‍ക്കാ ണ് അച്ഛന്‍ കൊടുത്തത്।-. മണിയണ്ണന്റെ മകള്‍ ഞങ്ങളെ വയലു കൊണ്ടു കാണിക്കാന്‍ പോയി। തന്നെപ്പോലെ, കണ്ണില്‍ നിറയ പ്രതീക്ഷകളും ആത്മവിശ്വാസവും, കുലീനതയും നിറഞ്ഞ, വിനയവും പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉള്ള ഒരു കുട്ടി। അവളുടെ മനസ്സില്‍ നിറയെ ഉയര്‍ന്നു വരാനിട യുള്ള മാളികയെപ്പറ്റിയാകും സ്വപ്നങ്ങള്‍। ‘നിന്റെ സ്വപ്നം പൂവണിയാനായി ഞാനും പ്രാര്‍ത്ഥിക്കാം’॥ മനസ്സില്‍ പറഞ്ഞു। താഴെ എത്തിയപ്പോള്‍ വയലുകള്‍ക്കുപകരം അവിടെയും നിറഞ്ഞു കിടക്കുന്ന റ്ബ്ബര്‍ മരങ്ങള്‍।പണ്ട് കുണുങ്ങി ചിരിച്ചുകൊണ്ട് ഒഴുകിയിരുന്ന അരുവി വറ്റിവരണ്ട് ചെറുതായി പേടിച്ചരണ്ടപോലെ പാത്തും പതുങ്ങിയും അരിച്ചു നീങ്ങുന്നു। ആര്‍ക്കോ വേണ്ടി ജീവിക്കുന്ന ഇന്നത്തെ തലമുറയെപ്പോലെ...
ഇവിടെയായിരുന്നോ പണ്ട് നടവും കൊയത്തും കാളയടിയും ഒക്കെയായി ആര്‍പ്പും തിമിര്‍പ്പുമായി കര്‍ഷകര്‍ ഉത്സാഹത്തോടെ പണിയെടുത്തിരുന്നത്! വിശ്വസിക്കാന്‍ പ്രയാസം। മണിയണ്ണനായിരുന്നു അന്ന ഉത്സാഹം ഞങ്ങളുടെ കൃഷി തീരുന്നതിനു മുന്‍പ് അവരുടെ വയല്‍ കൃഷി തീര്‍ക്കാനും। എന്തൊരു ബഹളമായിരുന്നു അന്നൊക്കെ...
താനും കൂടിയിട്ടുണ്ട് ഞാറുനടാനും, കൊയ്യാനും കറ്റചുമക്കാനും ഒക്കെ॥ കളിയായിട്ടാണെങ്കിലും അതില്‍ ഭാഗബുക്കാവുമ്പൊള്‍ എന്തൊരു സന്തോഷമായിരുന്നു... അവരുടെ വീട്ടു കഥകളും നാട്ടുകഥകളും ഒക്കെ കേട്ട്, അവരോടൊപ്പം വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ആഹാരവും പങ്കിട്ട്, തനി കൃഷിക്കാരെപ്പോലെ തിരിച്ചുവരുമ്പോള്‍ എന്തോ മണ്ണുമായി എത്ര അടുത്താണ് അവരൊക്കെ ജീവിക്കുന്നത് എന്ന് മനസ്സിലായത്. അവര്‍ക്ക് വലിയ വലിയ മോഹങ്ങളില്ല. അന്നന്നത്തെ കഞ്ഞിക്കുള്ള വക മതി. എത്ര സന്തോഷത്തോടെയാണ് അവര്‍ സമയം ചിലവഴിക്കുന്നത്. ഓഫീസില്‍ പോയി ജോലി ചെയ്യുന്ന അമ്മയ്ക്കോ, രാഷ്ട്രീയവും, തിരുവന്തപുരവും, കോ-ഒപ്പറേറ്റിവ് സൊസൈറ്റിയും ഒക്കെയായിനടക്കുന്ന അച്ഛനും ഒന്നും ഇല്ലാത്ത ലാഘവത്വം, ഉള്‍ക്കാഴ്ച്ച, തനിമ. ഇതാണ് ശരിക്കും ഉള്ള ജീവിതം എന്നും, അച്ഛനും അമ്മയുമൊക്കെ ഉണ്ടാക്കിയെടുക്കുന്ന ജീവിതം ആര്‍ട്ടിഫിഷ്യലും ആണെന്ന് അന്നേ തോന്നിയിരുന്നു.
വീട്ടില്‍ മുറ്റം നിറയെ ഓരോ വീട്ടുകാര്‍ കൊയതെടുത്ത കറ്റകള്‍ അടുക്കി കുന്നുപോലെ വയ്ച്ച് അവര്‍ വീടുകളില് പോകും. പിറ്റേന്ന് വന്ന കറ്റ മെതിച്ച്, നെല്ലാക്കി, കൂന കൂട്ടും. വൈകിട്ട് അമ്മ പോയി അതൊക്കെ പറയില്‍ അളപ്പിച്ച്, ഒരു പറയ്ക്ക് ഇത്ര കൂലി എന്ന കണക്കുണ്ട്, അതുകൊട്ത്ത് അവരെ അയക്കും। വയസ്സാ‍യ അച്ഛാമ്മയ്ക്കും വലിയ ഉത്സാഹമാണ്। അമ്മുമ്മയുടെ ഓര്‍മ്മയില്‍ നൂറുപറ കണ്ടം കൊയത് കൊണ്ട് വയ്ക്കുന്നതും അറനിറയെ നിറയുന്ന നെല്ലുമാണ്। ഇപ്പോള്‍ അതൊന്നുനില്ലെങ്കിലും ഒരുവിധം എല്ലാം നടത്തുന്നു।
കൊയത്തുകാര്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ കുറച്ചു ദിവസം അനിയനും തനിക്കും നല്ല ഉത്സവ പ്രതീതിയാണ്। മുറ്റത്തും പറമ്പിലും നിറയെ വയ്ക്കോല്‍ ഉണക്കാനിട്ടിരിക്കും। ഇഷ്ടമ്പോലെ ഓടി ക്കളിക്കാം। പഴയപോലെ വീഴുമെന്ന ഭയം വേണ്ട। ഇപ്പോള്‍ വീഴാനാണ് ഉത്സാഹം। വീണാലും നോവില്ലല്ലൊ। തിമിര്‍പ്പൊക്കെ കഴിഞ്ഞ് വരുംബോള്‍ ദേഹം നന്നായി ചൊറിയുമെങ്കിലും അതിനെക്കാളൊക്കെ സന്തോഷമായിരുന്നു അതില്‍ കിടന്നുള്ള കുത്തി മറിച്ചില്‍। -ഇനിയത്തെ കുട്ടിലള്‍ക്ക് വിരിച്ചിട്ടിരിക്കുന്ന് റബ്ബര്‍ ഷീറ്റുകളും കറയൊഴുകി നിറയുന്ന ചിരട്ടകളും കാണാം। കുത്തനെയുള്ള രബ്ബര്‍ മരങ്ങളില്‍ കയറി ഇറങ്ങാം।-
അനിയനോടൊപ്പം താനും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മാവിലും പ്ലാവിലും പറങ്കിമാവിലും ഒക്കെ കയറുമായിരുന്നു। മുകളില്‍ ചെല്ലുന്നതറിയില്ല। അവിടെയിരുന്ന് താഴെക്ക് നോക്കുമ്പോഅഴാണ് അന്തം വിടുന്നത്। ഇനി വീഴാതെ ഇറങ്ങുന്നതെങ്ങിനെ। ആലോചിക്കാന്‍ നിന്നല്‍ ഭയമാവും അനിയന്‍ ഇതിനകം താഴെ എത്തിയിട്ടുണ്ടാവും അല്ലെങ്കില്‍ അടുത്ത മരത്തിന്റെ മണ്ടയിലാവും। പിന്നെ താഴെക്കുള്ള ദൂരം മറന്ന് നിസ്സംഗയായി ഓരോ ചില്ലകളായി ചവുട്ടി താഴെയെത്തും। ചിലപ്പോള്‍ കളിയൊക്കെ തീരുമ്പോള്‍ രാത്രിയാകും। പിന്നെ ഒരോട്ടമാണ് വീട്ടിലേയ്ക്ക്। വിളക്കു കൊളുത്തണം നാമം ജപിക്കണം। പഠിക്കണം॥ സമയം പോകുന്നതറിയില്ല।
ഇപ്പോള്‍ അനിയന്റെ മകന്‍ പോലും കംബ്യൂട്ടര്‍ എക്സ്പര്‍ട്ട് ആണത്ര। ഗ്രാമത്തിലുള്ള കുട്ടികളെയും മുറികളില്‍ തളച്ചിടാ‍ാന്‍ എത്തിയിട്ടുണ്ട്। ജാരന്മാര്‍।
മണിയണ്ണന്റെ ഭാര്യ അവരുടെ പുതു വീടിനെപ്പറ്റിയും മകളുടെ പഠിപ്പിനെപ്പറ്റിയും, കുന്നിന്‍ മുകളിലൂടെ വരുന്ന പുതിയ റോഡിനെപ്പട്ടിയും ഒക്കെ വാതോരാതെ സംസാരിച്ചു. താന്‍ എന്നും ഒരു കേള്‍വിക്കാരി യായിരുന്നു. ഇപ്പോഴും. ഇപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ വളരെ വളരെ ഇഷ്ടമുള്ള ഒരു കേള്‍വിക്കാരി. അവരുടെ കഥകളിലൊന്നും താനുണ്ടാവില്ല എന്ന നൊമ്പരം ഉള്ളിലൊതുക്കുന്ന ഒരു പ്രവാസി.

This entry was posted on 10:30 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments