മുന്‍ വിധിയുമായി ചിലര്‍ മുന്നേ...  

Posted by Askarali

ഒരു ചിലര്‍ക്ക് ബ്ലൊഗുകള്‍ ആത്മപ്രകാശനമാകുമ്പോള്‍.
ഇന്നൊരുകൂട്ടര്‍ക്ക് അത് ഒത്തുകൂടാനുള്ള ഒരു വേദി മാത്രമാകുന്നു.
ചില ഒത്തുകൂടലില്‍ നിന്നും നന്മയും ചില ഒത്തുകൂടലുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാവുകയും ചെയ്യുന്നു. [ എന്നെപ്പോലെ ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു] ഒത്തുകൂടി തമ്മില്‍ തമ്മില്‍ ബ്ലോഗ് ഭാഷയില്‍ മാത്രം സംസാരിക്കുന്നത് അല്പം കുറച്ച് , പുതിയ ബ്ലൊഗുകാരോട് അവരുടെ തെറ്റുകുറ്റങ്ങള്‍ നേരിട്ട് ചൂണ്ടിക്കാട്ടാനും നേര്‍വഴിക്കു നയിക്കാനും സീനിയോരിറ്റിയും കഴിവും ഉള്ളവര്‍ മുന്നോട്ട് വരുന്നില്ല. ധൈര്യക്കുറവാകാം. [എന്റെ മാത്രം ചിന്തകളാണേ... തെറ്റുകള്‍ ധാരാളം കാണും ക്ഷമിക്കുക. എന്റെ സ്വതന്ത്ര ചിന്തകളുടെ പേജാണിത്. തെറ്റുണ്ടെങ്കില്‍ തിരുത്താം]

ഒരു സ്ത്രീ കവിതയോ കഥയോ എഴുതിയാല്‍ അത് അവളുടെ ജീവിതാനുഭവമാണെന്ന് വ്യാഖ്യാനിക്കാന്‍
വെമ്പല്‍ കൊള്ളുന്ന ചിലര്‍. അവള്‍ ദുരുദ്ദ്യേശ്യത്തോടെ എഴുതാന്‍ വന്നു എന്നു വ്യാഖ്യാ‍നം[ ഇതും
എന്റെ മാത്രം ചിന്തകളാണേ. ചിലപ്പോല്‍ തെറ്റാകാം]. പുരുഷനു എന്തസഭ്യം വേണമെങ്കിലും എഴുതാം.
എഴുതിയില്ലെങ്കിലേ അത് മോശമാകുന്നുള്ളു.

ബ്ലോഗെഴുത്ത് ഒരുകണക്കിന് ഒരു കുട്ടി പിച്ചവച്ചു നടക്കുന്നതുപോലെ...
തട്ടിത്തടഞ്ഞും, കൈകാലുകള്‍ മുറിഞ്ഞ് രക്തമൊഴുകിയും ഒടുവില്‍ അവന്‍ നടന്നു പഠിക്കുന്നു
അല്ലെങ്കില്‍ ഒരു കുട്ടി സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നപോലെ
ബാലന്‍സ് കിട്ടുന്നതുവരെ അവന്‍ കോമാളിയായി മറ്റുള്ളവരുടെ മുന്നില്‍...
ഒന്നുകില്‍ കോമാളിത്തം മറന്ന് നന്നായി ചവിട്ടി പഠിക്കുക
അല്ലെങ്കില്‍ സൈക്കിള്‍ പഠിക്കാ‍നുള്ള ശ്രമം ഉപേക്ഷിക്കുക.
കണ്ടുനില്‍ക്കുന്നവര്‍ക്ക് രണ്ടായാലും ഒന്നുമില്ല

This entry was posted on 10:47 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments