ഒരു ചെറിയ പനി; രണ്ട്മൂന്ന് അതിഥികള്‍..പിന്നെ കുറേ വീട്ടു ജോലിയും...  

Posted by Askarali

വലിയ വിശേഷങ്ങളൊന്നും ഇല്ല. ഒരു ചെറിയ പനി; രണ്ട്മൂന്ന് അതിഥികള്‍..പിന്നെ കുറേ വീട്ടു ജോലിയും...ഒക്കെ കഴിഞ്ഞു കിട്ടിയിട്ട് ബ്ലോഗെഴുതാനായി കാത്തിരിക്കുന്നു.

ഒരല്‍പ്പം വിശേഷം:‘അര്‍മാദം’ എന്ന വാക്ക് സിനിമാനടന്‍ ഇന്നസെന്റിന്റേതാണ്!
ഉദാഹരണം:- ഇന്നലെ വീട്ടിലെ വിരുന്നുകാരോടൊപ്പം ആത്മ ഒരു നാടന്‍ ഷോപ്പിംഗ് നടത്തി.
അവര്‍ അവിടെ അങ്ങിനെ ചുറ്റി നടന്ന് മത്ത് പിടിച്ചപ്പോള്‍ അറിയാതെ പുറത്തു വന്ന വാക്ക്,
“ആയ്യോ! ഇവിടെ ഇത്ര അടുത്ത് ഇങ്ങിനെ ഒരു സ്ഥലം ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ നമുക്ക് നേരത്തെ ഇവിടെയൊക്കെ വരാമായിരുന്നു. ഇതെല്ലാം കൂടി കാണുമ്പോള്‍ ഇന്നസെന്റ് പറയുമ്പോലെ എനിക്കങ്ട് ആര്‍മാദിക്കാനാണ് തോന്നണേ”
ആത്മ വിശ്വാസം വരാതെ ഒരിക്കല്‍ക്കൂടി ചോദിച്ചു, “എന്താ എന്താ ഒന്നുകൂടിപ്പറയൂ. ഇന്നസ്ന്റ് ഏതു സിനിമയില്‍ അങ്ങിനെ പറഞ്ഞു?”
“‘ഇഷ്ട‘ത്തിലാണെന്നു തോന്നുന്നു.” (അര്‍മാദിക്കാന്‍ തുടങ്ങുന്ന അവര്‍ പറഞ്ഞു)
ഓ! അപ്പോള്‍ ആര്‍മാദം എന്ന വാക്ക് ഇന്നസെന്റിന്റെ ഇറക്കുമതി ആയിരുന്നു അല്ലെ?!
ആത്മയ്ക്ക് അറിയാതെ ആത്മാവില്‍ ഒരു ആശ്വാസം. അപ്പോള്‍ ഞാന്‍ വെറുതേ..
സാരമില്ല.

അതുപൊലെ മറ്റൊരു തിരിച്ചറിവുകൂടി
ഇടയ്ക്കിടക്ക് ഇംഗ്ലീഷ് വാക്കുകള്‍ തിരുകിക്കയറ്റി സംസാരിക്കുന്നതും ബ്ലോഗ് ഭാഷയാണെന്നായിരുന്നു അബദ്ധധാരണ. എന്നാല്‍, ലന്തന്‍ ബത്തേരിയിലെ സാധാരണക്കാര്‍ മുഴുവനും അങ്ങിനെയാണ് സംസാര്‍ക്കുന്നത്! അപ്പോള്‍ അത് ലന്തന്‍ ബത്തേരി ഭാഷ എന്ന് വേണമെങ്കില്‍ പറയാം..
എന്തെല്ലാം തിരിച്ചറിവുകളാണ് ഓരോ ദിവസവും കൂടിക്കൂടി വരുന്നത്!


എഴുതാനുള്ള മൂഡില്ല. എങ്കിലും എഴുതിയില്ലെങ്കില്‍ പിന്നെ മറ്റൊന്നും ചെയ്യാനും മൂഡുവരില്ല
എന്തു ചെയ്യാന്‍! ഈ ബ്ലോഗിന്റെ ഒരു കാര്യം!


ഇന്നാണ് ലന്തന്‍ബത്തേരി വായിച്ചു തീര്‍ത്തത് . എന്നാലും ജസീക്കക്ക് ഇങ്ങിനെ ഒരന്ത്യം പ്രതീക്ഷിച്ചില്ല. ജസീക്ക ഒരു രാഷ്ട്രീയക്കാരിയോ, പുരോഗമന ചിന്താഗതിക്കാരിയായ ഒരു തന്റേടി സ്ത്രീയോ ഒക്കെയായി തീരുമെന്നായിരുന്നു പ്രത്യാശ എല്ലാം തെറ്റി. കപടമായ ലോകത്തില്‍ ആത്മാര്‍ത്ഥമായ ഒരു ഹൃദയം ഉണ്ടായിരുന്നതാണെന്നു തോന്നുന്നു ജസീക്കയുടെ പരാജയം.
ചുറ്റും കണ്ടു വളര്‍ന്ന പച്ചയായ ജീവിതം/നിഷ്ക്കളങ്കത/സത്യസന്ധത. ലന്തന്‍ബത്തേരിയേയും അതിലെ അള്‍ക്കാരെയും അവരുടെ പൂര്‍വ്വീകരെയും ഒക്കെ ജസീക്ക ഉള്‍ക്കൊണ്ടിരുന്നു.
കളവു പറയാനറിയാത്ത ജസീക്ക.
അതു തന്നെയായിരുന്നു ജസീക്കയുടെ ശാപവും (പുണ്യവും)
ആ..സാരമില്ല. കൂടുതല്‍ എഴുതണമെന്നൊക്കെയുണ്ട് പക്ഷെ, എന്തു ചെയ്യാന്‍ എന്തൊക്കെയോ മനസ്സിലായി പക്ഷെ, എന്താണെന്നെനിക്കും അറിയില്ല. തല്‍ക്കാലം നിര്‍ത്തുന്നു.

കവിതയുടെ കാര്യം പറഞ്ഞപ്പോള്‍ .. (കവിത എഴുത്തില്‍ വലിയ ആത്മവിശ്വാസം ഒന്നുമില്ല. ആത് കൊണ്ടാ‍ണ് തെളിച്ചു പറയാതിരുന്നത്) ആകെ ഇവിടെ വായിക്കാന്‍ വരുന്ന വിരലിലെണ്ണാവുന്നവരും കൂടി വല്ല കുണ്ടിലും കയറി ഒളിച്ചുകാണും എന്ന് ഭയന്നിരിക്കുകയായിരുന്നു! 4.6.09
അപ്പോഴാണ് ഹാന്‍ളളാളത്തിനെ കണ്ടത്!
കമന്റിന് മറുപടി എഴുതിയപ്പോള്‍(ഫിലോമിനാ‍ സ്റ്റൈല്‍) കുറച്ചുനാള്‍ നുമ്പ് (നോക്കട്ടെ, എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിട്ടുണ്ടോന്ന്) ദോശ വാങ്ങാന്‍ പോയ കഥ ഓര്‍മ്മ വന്നു..

ഡ്രാഫ്റ്റില്‍ ഇല്ല. ഇനിയിപ്പോള്‍ ആദ്യമേ എഴുതണം
എന്തുചെയ്യാന്‍. എഴുതി നോക്കട്ടെ,

അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു...

പതിവുപോലെ മി. അത്മയും ആത്മയും മാര്‍ക്കറ്റില്‍ പോകുന്നു, പച്ചക്കറികള്‍ വാങ്ങുന്നു, ചിക്കണ്‍,
ഫിഷ്, ഒക്കെ വാങ്ങുന്നു.. അവസാനം ദോശ വാങ്ങിക്കൊണ്ട് പോകാനായി ഒരു ദോശക്കടയില്‍ കയറുന്നു..
ആത്മ ചുറ്റിനും പരതുന്നു. ഒരുവിധം നല്ല നിരക്കുള്ള കട. കടക്കാരന്‍ ഭയങ്കര ബുസിയാണ്. അവിടെ ഇരുന്ന് കഴിക്കുന്നവരിലും കൂടുതല്‍ പാക്ക് ചെയ്ത് കൊണ്ടുപോകാനും നില്‍ക്കുന്നുണ്ട്. ദോശ പൊതിയുന്നു, ചമ്മന്തിയും സാമ്പാറും പ്ലാസ്റ്റിക് കവറില്‍ ഒഴിച്ച് കെട്ടുന്നു, എല്ലാം കൂടി ഒരു പ്ലാസ്റ്റിക് കവറിലാക്കി കൊടുക്കുന്നു, കാശു വാങ്ങുന്നു, ഇടയ്ക്കിടെ ചായ കൊണ്ട് മേശപ്പുരങ്ങളില്‍ വയ്ക്കുന്നു..
ഉള്ളില്‍ രണ്ടുമൂന്നുപേര്‍ ധൃതിയില്‍ ദോശ ചുട്ട് മറിച്ചുകൊണ്ടിരിക്കുന്നു..നിന്നു തിരിയാന്‍ ആര്‍ക്കും സമയമില്ല.

ആത്മ എല്ലാം കണ്ട് മിഴിച്ചിരിക്കുന്നു..ഇനിയും ഉറക്കം നന്നായി മാറിയിട്ടില്ല. മി. ആത്മയ്ക്ക് ഒരാഴച്ചത്തേക്കുള്ള മാര്‍ക്കറ്റും ഒക്കെ വാങ്ങിത്തന്ന് ആത്മയെ വീട്ടില്‍ ഡമ്പ് ചെയ്ത് വെളിയില്‍ ചാടാന്‍ തയ്യാറെടുക്കുകയാണ്.

വെയിറ്റ് ചെയ്യുന്നതിനിടയില്‍ മി. ആത്മ : “ദാ നോക്കിക്കോ ഈ കടയിലെ ഓണര്‍ പണ്ട് പോലീസ്
സ്റ്റേഷനില്‍ കിടന്നിട്ടുണ്ട്. എന്തോ ചെറിയ കുറ്റത്തിനാണ്. പിന്നെ എം. പി യെ കാണാന്‍ വന്നിരുന്നു
ആരും ജോലി കൊടുക്കുന്നില്ലെന്നും പറഞ്ഞ്. ഇപ്പോള്‍ ദോശക്കടയിട്ടിരിക്കുകയാണ് നല്ല ലാഭമായിരിക്കും..”

ആത്മ നോക്കി, വലിയ കള്ള ലക്ഷണമൊന്നും ഇല്ല. സാമാന്യന്‍ നല്ല ഒരു തമിഴന്‍.
ആത്മ നോക്കുന്നത് അയാളും കണ്ടു, അയാളും നോക്കി..(സസ്പീഷ്യസ്/ഫണ്ണി ലുക്ക്‍?!)
അപ്പോള്‍ ഒരു സ്ത്രീ (വലിയമ്മ മന്ദം മന്ദം ദോശ വാങ്ങാന്‍ അയാളുടെ അരികില്‍ ചെല്ലുന്നു)
അയാള്‍ ദോശ പ്ലാസ്റ്റിക് കവറില്‍ ഇട്ട് വലിയമ്മയെ ഏല്‍പ്പിക്കുന്നതിനിടയ്ക്ക്..
“ഹലോ..”
“ഗുഡ് മോണിംഗ്!”
ഹൌ ആര്‍ യു? ”
“ഓകെ ഫൈന്‍..താങ്ക് യൂ.”
ഇതെല്ലാം പറഞ്ഞത് അയാള്‍ തന്നെ ആ‍യിരുന്നു! (അയാള്‍ക്കുവേണ്ടിയും വലിയമ്മയ്ക്കു വേണ്ടിയും കൂടി)
വലിയമ്മ ദോശയുമായി മന്ദം മന്ദം ചെറിയ പുഞ്ചിരിയോടെ വെളിയിലേക്കും..
ഒരു വല്ലാത്ത സീന്‍!

കള്ളനായി ചിത്രീകരിക്കാന്‍ ശ്രമിച്ച ഒരു ദോശക്കാരന്‍ എത്ര രസകരമായ കൊമേഡിയനായിരുന്നു
എന്ന തിരിച്ചറിവില്‍ ആത്മയ്ക്ക് അതുവരെ ഉണ്ടായിരുന്ന ഉറക്കം, സസ്പിഷന്‍, ഒക്കെ കാറ്റിലലിഞ്ഞ് പോയി, അങ്ങിനെ മിഴിച്ചിരിക്കുന്നു..
ആത്മയിലും പിന്നെ മി. ആത്മയിലും പുഞ്ചിരി വിടരുന്നു..
ആത്മയ്ക്ക് ചിരി നിര്‍ത്താന്‍ വളരെ വിഷമിക്കേണ്ടി വരുന്നു.
കള്ളനും(തിരുന്തിയ) നല്ല കമലാഹാസന്‍ സ്റ്റൈല്‍ ചിരിയും ചിരിച്ച് പാട്ടും പാടി കൂളായി ജോലി തുടരുന്നു...

തിരിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ ഉറക്കമെണീറ്റ് വരുന്ന മക്കളോട് ആത്മ:-
“ഹളോ മക്കള്‍
ഗുഡ് മോര്‍ണിംഗ്!
ഹൌ ആര്‍ യു?
ഓ.കെ. ഫൈന്‍. താങ്ക് യൂ!”
പറഞ്ഞിട്ട്, കടയിലെ രംഗം വിവരിക്കുന്നു.... അവരും ചിരിക്കുന്നു..
മി. ആത്മയും ചിരിച്ചുകൊണ്ട്.. (വെളിയിലേക്ക് പായാനായി ധൃതിപിടിക്കുന്നതിനിടയില്‍):-
“അമ്മയ്ക്ക് പറ്റിയ ആള്‍. അമ്മയുടെ ഉറക്കവും പോയി.. ഇന്നിനി ഇതു മതി അല്ലെ ആത്മേ..”

ആത്മ എഴുതിയപ്പോള്‍ ആ രംഗം അതുപോലെ പകര്‍ത്താനായില്ലെന്നൊരു തോന്നല്‍.
കുറെ നാളായ സംഭവമാണ്. അതുകൊണ്ടാവും..

[ഈ രാ‍ജ്യത്ത് കള്ളനാവാനും ജയിലില്‍ കിടക്കാനും ഒന്നും അത്ര വലിയ കുറ്റമൊന്നും ചെയ്യേണ്ട]

This entry was posted on 10:23 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments