പരാതികള്‍; പരിഭവങ്ങള്‍...  

Posted by Askarali

എല്ലാവര്‍ക്കും സ്വന്തം ഭര്‍ത്താക്കന്മാരെക്കുറിച്ച് വാതോരാതെ പരാതികളാണ്..
‘തന്റെ ബര്‍ത്ത്ഡേ ഓര്‍ത്തില്ല’
‘തനിക്ക് പ്രസന്റ് വാങ്ങി തരുന്നില്ല’
‘അമ്മ പറയുന്നതേ കേള്‍ക്കൂ’
‘ബാച്ചിലേര്‍സിനെപ്പോലെ പൊറുപ്പില്ലാതെ നടക്കുന്നു’
‘തന്നെ എപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നു ’
‘പണ്ടൊരു സ്നേഹബന്ധം ഉണ്ടായിരുന്നു ’
‘ഇപ്പോഴും ഒന്ന് ഉണ്ടോന്ന് സംശയം ’
‘ആ ഹൃദയത്തില്‍ എനിക്ക് സ്ഥാനമേ ഇല്ല’ (തന്റെ സ്ഥാനം അടുക്കളേല്‍ മാത്രം)
‘ഞാന്‍ നന്നായി അണിഞ്ഞൊരുങ്ങുന്നതിഷ്ടമല്ല ’
‘എന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി അടുക്കുന്നതിഷ്ടമല്ല ’
‘ഞാന്‍ ജോലിക്കു പോകുന്നതിഷ്ടമല്ല ’
‘നേരത്തെ വീട്ടില്‍ വരില്ല ’
‘കൂട്ടുകാരോടൊപ്പം കറങ്ങും’
‘മദ്യപിക്കും.. ’
ഇനിയുമെത്രയോ..

ഇതെല്ലാം കൂടെ കേട്ടും കണ്ടും ഒക്കെ പതം വരാറായപ്പോള്‍ ആത്മ ഒരു പുതിയ തത്വം കണ്ടെത്തി!

ഓ.കെ,
ഈ ശീലങ്ങളൊക്കെ ഉണ്ട്.. ‘നമുക്ക് ഡൈവോര്‍സ് ചെയ്യാം..’
നില്‍ക്കൂ.. ഒരു നിമിഷം..
മേല്‍പ്പറഞ്ഞ ദുര്‍ഗ്ഗുണങ്ങളെല്ലാം സ്വന്തം പിതാവിനോ സഹോദരനോ ആണ് ഉള്ളതെങ്കിലോ?!
നാം അവരെയും ഡൈവോര്‍സ് ചെയ്യുമോ?
അവരെ സ്നേഹിക്കില്ലേ?

അപ്പോള്‍ തെറ്റല്ല പ്രശ്നം. നമ്മുടെ പ്രതീക്ഷകള്‍ തകരുന്നതാണ് പ്രശ്നം.
നാം ഭര്‍ത്താവില്‍ നിന്ന് ഇന്നതിന്നതൊക്കെ പ്രതീക്ഷിക്കുന്നു.
അദ്ദേഹം നമ്മെ ഇന്ന ഇന്ന രീതിയില്‍, അളവില്‍ ഒക്കെ വിശ്വസിക്കണമെന്നും മനസ്സിലാക്കണമെന്നും സ്നേഹിക്കണമെന്നും ഒക്കെ കണക്കുകൂട്ടി വയ്ക്കുന്നു..
പക്ഷെ, അദ്ദേഹവും ഒരു മനുഷ്യനല്ലേ?

ജീവിതത്തില്‍ ആകെയുള്ള, ആദ്യമായുണ്ടായ ഒരു കൂടിച്ചേരല്‍. പവിത്രമായ രീതിയില്‍, ബന്ധുമിത്രാദികളോടൊപ്പം നാളും തീയതിയും മുഹൂര്‍ത്തവും ഒക്കെ നോക്കി രണ്ടുപേരെ ചേര്‍ത്തുവയ്ക്കുകയാണ് , യുഗയഗാന്തരങ്ങളായി..
ആ ബന്ധത്തെയും എന്തുകൊണ്ട് മാതാവുമായുള്ള ബന്ധമായോ പിതാവുമായുള്ള ബന്ധമായോ സഹോദരനുമായുള്ള ബന്ധത്തിനു തുല്യമായോ ഒക്കെ കരുതി ക്ഷമിച്ചുകൂടാ? സഹിച്ചുകൂടാ?
അവരും ഇച്ചിരി സുഖിച്ചോട്ടെ, സന്തോഷിച്ചോട്ടെ,
സ്റ്റില്‍ അവര്‍ നമ്മുടെ സ്വന്തമല്ലെ എന്നങ്ങു കരുതി നോക്കൂ...
(പറ്റില്ലെങ്കില്‍ ഇച്ചിരി പാടാ‍ണ്)

സ്ത്രീ ഹൃദയവും മനസ്സും ഒക്കെ ഉള്ളില്‍ ചെന്ന് മനസ്സിലാക്കാന്‍ കഴിവുള്ളവരെ കിട്ടുക അപൂര്‍വ്വ ഭാഗ്യം ആണ് (അവര്‍ സ്വന്തം ഭാര്യയുടെ ഹൃദയം മാത്രമെ ആഴത്തില്‍ മനസ്സിലാക്കൂ എന്ന് വാശിയോടെ ഇരുന്നാല്‍)
പക്ഷെ മിക്ക ചെറുപ്പക്കാരും അങ്ങിനെയല്ല. അവര്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് നടക്കുന്നു.. യുഗയുഗാന്തരങ്ങളായി...
അവരെ പിടിച്ച് കെട്ടിയിടുകയോ, അടക്കിഭരിക്കയോ , ഒരു പൂവില്‍ നിന്നുമാത്രം മധു നുകരണമെന്നു ശഠിക്കുകയോ ഒക്കെ ചെയ്യുന്നത് വങ്കത്തമാണെന്ന് ആത്മ പറയും (ഉപ്പു തിന്നുന്നവര്‍ വെള്ള കുടിക്കുമെന്നു അറിയാമല്ലൊ അല്ലെ, ഹും!)

ഒ. കെ, ലെറ്റ് അസ് കണ്ടിന്യൂ അബൌറ്റ് മൊറാലിറ്റി

തുടരും...
ചിലപ്പോള്‍..

മേല്‍പ്പറഞ്ഞ പരാതികള്‍ക്ക് പ്രതിവിധി ആലോചിക്കയായിരുന്നു..
പ്രതിവിധികള്‍:

‘തന്റെ ബര്‍ത്ത്ഡേ ഓര്‍ത്തില്ല’ ( സാരമില്ല നമുക്കോര്‍ക്കാം..)
‘തനിക്ക് പ്രസന്റ് വാങ്ങി തരുന്നില്ല’ (നമുക്ക് സ്വയം പോയി ഒന്ന് വാങ്ങാം...)
‘അമ്മ പറയുന്നതേ കേള്‍ക്കൂ’ (നമുക്ക് അവരുടെ അമ്മയാകാം..)
‘ബാച്ചിലേര്‍സിനെപ്പോലെ പൊറുപ്പില്ലാതെ നടക്കുന്നു’ (അവരുടെ അമ്മയാകാം..)
‘തന്നെ എപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നു ’ (കേട്ടില്ലെന്ന് നടിക്കൂ, അവരങ്ങോട്ട് മാറുമ്പോള്‍ ആത്മപ്രശംസകൊണ്ട് നമ്മെ സ്വയം മൂടുക)
‘പണ്ടൊരു സ്നേഹബന്ധം ഉണ്ടായിരുന്നു ’ (പണ്ടല്ലെ, അപ്പോള്‍ സ്നേഹിക്കാനൊക്കെ അറിയാം..)
‘ഇപ്പോഴും ഒന്ന് ഉണ്ടോന്ന് സംശയം ’ (നമ്മുടെ അച്ഛനോ സഹോദരനോ ആണെന്ന് കരുതുക)
‘ആ ഹൃദയത്തില്‍ തനിക്ക് സ്ഥാനമേ ഇല്ല’ -തന്റെ സ്ഥാനം അടുക്കളേല്‍ മാത്രം-(സാരമില്ല, സ്വതന്ത്രമായി നടക്കാമല്ലൊ)
‘ഞാന്‍ നന്നായി അണിഞ്ഞൊരുങ്ങുന്നതിഷ്ടമല്ല ’ (അത്രേം എളുപ്പം)
‘എന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി അടുക്കുന്നതിഷ്ടമല്ല ’ (അടുത്തില്ലെങ്കിലും പിരിയാത്തെ ബന്ധമല്ലെ അവരുമായുള്ളത്)
‘ഞാന്‍ ജോലിക്കു പോകുന്നതിഷ്ടമല്ല ’ (വേണ്ട)
‘നേരത്തെ വീട്ടില്‍ വരില്ല ’ (വരണ്ട ആ സമയം ബ്ലോഗെഴുതുകയോ ടി.വി കാണുകയോ, ഫോണില്‍ നുണപറയുകയോ ആവാം..)
‘കൂട്ടുകാരോടൊപ്പം കറങ്ങും’ (ചുണയുണ്ടെങ്കില്‍ കുറച്ച് കൂട്ടുകാരെയുണ്ടാക്കി സ്വയം കറങ്ങൂ. അല്ലെങ്കില്‍ കമാന്നൊരക്ഷരം മിണ്ടാതെ ലൈഫ് എഞ്ജോയ് ചെയ്യാന്‍ പഠിക്കൂ‍..)
‘മദ്യപിക്കും.. ’ (അച്ഛനെയും സഹോദരനെയും ഓര്‍ക്കൂ/ സ്വയം മദ്യപിക്കാന്‍ പഠിക്കൂ..‍)

[അനുവാദം കൂടാതെ ആരും അനുകരിക്കരുത്]

ചിലപ്പോള്‍ തുടര്‍ന്നാലായി...

This entry was posted on 10:34 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments