എന്റെ ബ്ലോഗനുഭവം  

Posted by Askarali

ഒരു കമന്റ് പോലും കിട്ടിയില്ലെങ്കിലും ബ്ലോഗ് എഴുതുമോ?
എഴുതും.
എന്തുകൊണ്ട്?
എഴുതാന്‍ ഇഷ്ടമുള്ളതുകൊണ്ട്.
ബ്ലോഗെഴുതുന്ന പലരും തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് അല്‍പ്പം സമയം ബ്ലോഗെഴുതാനായി
കണ്ടെത്തുന്നവരാണ്.
പക്ഷെ എനിക്കോ?
ഒരു പകല്‍, കുറച്ചു വീട്ടുജോലികള്‍, ഇടയ്ക്ക് കിട്ടുന്ന ഏകാന്തതകള്‍, ഒരു കമ്പ്യൂട്ടര്‍, മലയാളം ഫോണ്ട്, മലയാളം ബ്ലോഗ്, എഴുതാനുള്ള ആഗ്രഹം. ഇത്രയും പോരെ ബ്ലോഗെഴുതാനുള്ള യോഗ്യതകള്‍?
ഇത്രയും ഒത്തുകിട്ടിയിട്ടും എഴുതാതിരിക്കുന്നതെങ്ങിനെ?
ഒന്നിനും വേണ്ടിയല്ലാതെയാണല്ലൊ ബ്ലോഗ് എഴുതി തുടങ്ങിയത്.
മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ കുറിച്ചിടാന്‍.
എഴുതുന്ന എല്ലാവര്‍ക്കും ആഗ്രഹം കാണില്ലേ തങ്ങളുടെ എഴുത്ത് പുറം ലോകം കാണണമെന്ന്
ആ ആഗ്രഹം എനിക്കും ഉണ്ട്. സമ്മതിക്കുന്നു.
പക്ഷെ, പുറം ലോകം കാണിക്കാതെയാണു രണ്ടുമൂന്നു വര്‍ഷമായി എഴുതിയത്. എന്തിനെന്നറിയാതെ.
പിന്നീടൊരു ദിവസം കരുതി, ഇങ്ങിനെ എഴുതുന്നതില്‍ ഒരര്‍ത്ഥവുമില്ല.
അങ്ങിനെ പുറത്തു വന്നു. ഒരു പരിചയവുമില്ലാതെ, ഒരു സുപ്രഭാതത്തില്‍ ബ്ലൊഗ് വെളിച്ചം കണ്ടു.
അപ്പോഴല്ലെ പൂരം!
ദൂരെ നിന്ന് കണ്ടവരെയൊക്കെ അടുത്ത് കാണുന്നു.
അവര്‍ കമന്റിടാ‍ന്‍ ബ്ലൊഗില്‍ വന്നപ്പോഴോ?
അയ്യോ! ദൈവമേ! ഇവരുടെയൊക്കെ മുന്നില്‍ വച്ച് എങ്ങിനെ ഇനി ഞാന്‍ എന്റെ വിഡ്ഢിത്ത ചിന്തകള്‍ ഒക്കെ തുറന്നെഴുതാന്‍. ധൈര്യമില്ലാ.
വേറേ പേരിലെഴുതിയാലോ?
അതഹങ്കാരമായി കരുതപ്പെടുമോ?
എന്റെ പോസ്റ്റ്കള്‍ ഇങ്ങിനെ ഒരിടത്ത് വന്നു പോകുന്നു എന്ന അറിവും ഇല്ലായിരിന്നു.
ഒരിക്കല്‍ യാദൃശ്ചികമായി വന്നു നോക്കിയപ്പോള്‍ കണ്ടു. ഞെട്ടിപ്പോയി. ഏതോ മാഗസീനിലൊക്കെ
പബ്ലിഷ് ചെയ്തുകാണുന്ന ഒരു പ്രതീതി.
പിന്നെയുള്ള കഥകളൊക്കെ പറയേണ്ട കാര്യമില്ലല്ലൊ

അതെ ഞാന്‍ ബ്ലൊഗെഴുതും, ആരും മനപൂര്‍വ്വം തളര്‍ത്താതിരിക്കുന്നിടത്തോളം കാലം

This entry was posted on 10:52 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments