സ്വപ്നങ്ങളുടെ ആയുസ്സ്  

Posted by Askarali

സ്വപ്നങ്ങള്‍ കാണാന്‍ ഭയപ്പെട്ട അവള്‍
ഒടുവില്‍
മനസ്സില്‍ സൂക്ഷിക്കുന്ന സ്വപ്നങ്ങള്‍ക്ക്
വളരെ വലിയ ആയുസ്സുണ്ടെന്ന് കരുതി
പക്ഷെ അതിനും ആയുസ്സ് നിശ്ചിതമാണെന്ന്
പിന്നീടെന്നോ അറിഞ്ഞു
അനുനിമിഷം തീര്‍ന്നുകൊണ്ടിരിക്കുന്ന
അയുസ്സേ അവയ്ക്കും ഉള്ളൂ

ഗൂഢമായി സൂക്ഷിക്കുവോളം
സ്നേഹം ഉള്ളില്‍ പ്രകാ‍ശം പരത്തിക്കൊണ്ടിരിക്കും
എന്നു കരുതി
പക്ഷെ, അവയ്ക്കും നിശ്ചിത കാലയളവു കഴിയുമ്പോള്‍
മങ്ങലേല്‍ക്കുമെന്നറിഞ്ഞു

മിന്നിമറയുന്ന നക്ഷത്രം പോലെ
കാലയവനികയ്ക്കുള്ളില്‍
കാലപരിധി കഴിയുമ്പോള്‍
മറയുന്നു നശ്വരമെന്നു കരുതുന്നതെല്ലാം


ജീവിതത്തില്‍ ഒന്നും നശ്വരമായിട്ടില്ലെന്നറിഞ്ഞിട്ടും
അവള്‍ അനശ്വരമായതെന്തിനോ വേണ്ടി
കാത്തിരുന്നു
ഒടുവില്‍ അവളറിഞ്ഞു
മരണം ഒന്നുമാത്രമെ
അനശ്വരമായതുള്ളു എന്ന്

[ആത്മ ഇപ്പോള്‍ ഭയങ്കര സങ്കടപ്പെട്ട് ഇരിക്കുകയല്ലേ, എന്നാല്‍ ഒരു കവിത (ഗദ്യകവിത അല്ലെങ്കില്‍ കവിതപോലെ എന്തോ ഒന്ന്) എഴുതിനോക്കാം എന്നു കരുതി. സാധാരണ ആളുകളൊക്കെ ദുഃഖമുണ്ടാകുമ്പോഴല്ലെ കവിതയൊക്കെ എഴുതുന്നത്. (അതാണ്‌ ദുഃഖത്തിനെ വില്‍ക്കുന്നു എന്നു പറയുന്നത്)]

This entry was posted on 11:08 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments