ഓണം വരുത്താന്‍  

Posted by Askarali

ഏഷ്യാനെറ്റില്‍ ഓണം പൊടിപൊടിക്കുന്നു. നാട്ടില്‍ നിന്നുമുള്ള ഫോണ്‍ കാളുകളില്‍ ഓണലഹരി. ബ്ലോഗുകളിലും ഓണം തന്നെ അധികവും വിഷയം.

ഇവിടെ, സ്ക്കൂളില്‍ പോയ മക്കള്‍, ജോലിക്കുപോയ ഭര്‍ത്താവ്‌. അയല്‍പക്കക്കാര്‍ക്ക്‌ ഓണവും ചങ്കരാന്തിയും ഒക്കെ അറിയണമെങ്കില്‍ ഒരു വര്‍ഷത്തെ കോര്‍സ്‌ തന്നെ എടുക്കേണ്ടിവരും.

വീട്ടിനകത്ത്, കുറെ മലക്കറികളും ഞാനുമായി മല്ലയുദ്ധവും! ഇതെല്ലാം കൂടി പല രീതിയില്‍ പല പ്രകാരത്തില്‍ എത്ര നേരം പെറുമാറിയാലാണ് ഒടുവില്‍ അവ ഇഞ്ചി, നാരങ്ങ, സാ‍മ്പാറ്, പരിപ്പ്, പച്ചടി, കിച്ചടി,പുളീശ്ശേരി ഒക്കെ ഉണ്ടാക്കി എനിക്ക് ഓണപ്പരിവേഷം ഉണ്ടാക്കാനാവുന്നത്! ആലോചിക്കുമ്പോഴേ തലചുറ്റുന്നു. ഇതിലും നന്ന് ബ്ലോഗെഴുത്തുതന്നെ. പക്ഷെ, എഴുത്തു വേറേ ജീവിതം വേറെ.

എങ്ങിനെയെങ്കിലും ഒരു പൂക്കളം ഒപ്പിച്ചെടുത്തു. ഇനി അടുക്കളയിലേക്ക് കടക്കട്ടെ, പരദൈവങ്ങളേ ശക്തി തരൂ...

This entry was posted on 11:00 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments