നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം  

Posted by Askarali

‘എനിക്കു പഠിക്കണ്ട. പഠിച്ചു മതിയായി ഗ്രാമത്തിലെങ്ങാനും പോയി കൃ‌ഷി ചെയ്ത് ജീവിക്കണം. ’
‘നല്ല കാര്യം.’
‘ആരു കൃഷി ചെതു തരും?’
‘ആളുകളെക്കൊണ്ട് ചെയ്യിക്കും.’
ഇപ്പോള്‍‍ കൃഷി ചെയ്യാന്‍ ആളെക്കിട്ടാതെ, എല്ലാവരും നെല്‍പ്പാടങ്ങള്‍ വിറ്റ്, പട്ടണങ്ങളില്‍ കുടിയേറാന്‍ തുടങ്ങുമ്പോ‍ഴാണ് ഇവിടെ ഒരു വിദേശി/പ്രവാസിയുടെ മകന്‍ കൃഷി ചെയ്യുന്നതും ചെയ്യിക്കുന്നതും കണ്ടിട്ടില്ലാത്ത പുതിയ തലമുറയുടെ ഒരു ചിന്ത.
‘കൊള്ളാം. ചിന്തകൊള്ളാം. എനിക്കും ആഗ്രഹമുള്ള കാര്യമായിരുന്നു. ഏതിനും പഠിത്തം പൂര്‍ത്തിയാക്കൂ, എന്നിട്ട് നമുക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ’
അമേരിക്കയിലും മറ്റുമൊക്കെ എത്രയോ പേര്‍ അങ്ങിനെ ഗവ:ജോലി ഒന്നും വേണ്ട എന്നു വിചാരിച്ച് കൃഷി ചെയ്ത് ജീവിക്കുന്നു

This entry was posted on 10:43 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments