ഉറുമ്പ് ബുദ്ധി!  

Posted by Askarali

കഴിഞ്ഞ പോസ്റ്റ് കൊച്ചു കുട്ടികളെപ്പറ്റി അല്ലാരുന്നോ,

ഇത്തവണ ഒരു ഉറുമ്പില്‍ നിന്നും നമുക്ക് കഥ ആരംഭിക്കാം..

മീര ഡിപ്രഷനുമായി നടക്കുന്നതിനിടയ്ക്ക് ഒരു വിചിത്രമായ കാഴ്ച്ചകണ്ടു!
ഒരു ഗ്ലാസ്സില്‍ ഒരു വിചിത്ര ജീവിയെപ്പോലെ കിടക്കുന്ന ഒരു ജീവി ചത്തുകിടക്കുന്നു..
'അയ്യോ പാവം! ജീവനുണ്ടോ?!', എന്നൊക്കെ നോക്കി പതിയെ ഒരു സ്പൂണ്‍ എടുത്ത് വെളിയില്‍ കളഞ്ഞപ്പോള്‍ എന്താ വിശേഷം!
ഒരു ചത്ത ഉറുമ്പിന്റെ പുറത്ത് കയറി രക്ഷപ്പെടാനായി അള്ളിപ്പിടിച്ച് അനങ്ങാതെ കിടന്ന ഒരുപറ്റം ഉറുമ്പുകളായിരുന്നു, വിചിത്ര ജീവിയെപ്പോലെ തോന്നിച്ചത്!
കരയിലെത്തിയതും,‍ മരിച്ച ഉറുമ്പിനെ അവിടെ ഉപേക്ഷിച്ചിട്ട്, ജീവനുള്ളവ എല്ലാം കൂടി ഓടടാ ഓട്ടം... ഈ ഉറുമ്പിന്റെ ഒരു ബുദ്ധിയേ!
മീര ആശ്ചര്യത്തോടെ നോക്കി നിന്നു..
മരിച്ചുപോയ ഒരെറുമ്പിനുവേണ്ടി കരയണോ, രക്ഷപ്പെട്ടോടുന്ന മിടുക്കന്മാരെ അഭിനന്ദിക്കണോ എന്നറിയാതെ..
‘ദൈവം ഈ ലോകം ഉണ്ടാക്കിയിരിക്കുന്നത് പരസ്പര വിരു‍ദ്ധമായ ആശയങ്ങള്‍ കൊണ്ടാണല്ലോ എന്റെ ദൈവമേ’ എന്നു ദൈവത്തിനെ തന്നെ വിളിച്ച് ദൈവത്തിന്റെ പരാതി പറഞ്ഞു, മീര.

തുടരും

This entry was posted on 10:37 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments